Job Fair : തൊഴില്‍ മേള: തൊഴില്‍ ദാതാക്കള്‍ക്ക് മേയ് 13 വരെ രജിസ്റ്റര്‍ ചെയ്യാം
പട്ടികജാതി-പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട ഐ.ടി.ഐ പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമായി മേയ് മാസത്തില്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രവും സംസ്ഥാന പട്ടിക ജാതി -പട്ടിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന (ITI) ഐ.ടി.ഐയും സംയുക്തമായി പട്ടികജാതി-പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട ഐ.ടി.ഐ പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് (Students) മാത്രമായി മേയ് മാസത്തില്‍ (Free Job Fair) സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഇലക്ട്രീഷ്യന്‍, പ്ലബര്‍, കാര്‍പ്പന്റര്‍, ഡ്രാഫ്ട്‌സ്മാന്‍ സിവില്‍, മെക്കാനിക്കല്‍, ഡി.റ്റി.പി, ഓട്ടോകാഡ്, ടാലി തുടങ്ങിയ ട്രേഡുകളില്‍ ഐ.ടി.ഐ പാസായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ മേയ് 13 നകം placementsncstvm@gmail.com എന്ന ഇ-മെയ്‌ലിലേക്ക് ഒഴിവുകളുടെ വിശദവിവരങ്ങള്‍ അയക്കണം. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നോ തൊഴില്‍ദായകരില്‍ നിന്നോ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ലെന്ന് സബ്-റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471-2332113, 8304009409.
ഓവർസിയർ ഗ്രേഡ് 2 ഒഴിവ്
പട്ടികവർഗവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ഒഴിവുള്ള ഓവർസിയർ ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഡ്രാഫ്റ്റ്‌സ്‌മെൻഷിപ്പ് ആണ് യോഗ്യത. രണ്ട് വർഷത്തെ പ്രവർത്തന പരിചയം അഭിലഷണീയം. ഒരു വർഷത്തേക്കാണ് നിയമനം. 20 നും 40 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 45 വയസാണ് പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ഏപ്രിൽ 23നകം അപേക്ഷ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.