Hostel Admission : പെണ്‍കുട്ടികളുടെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡിലുള്ള പെണ്‍കുട്ടികളുടെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലിലേക്കു പട്ടികവര്‍ഗ വിദ്യാര്‍ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കൊച്ചി: മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡിലുള്ള പെണ്‍കുട്ടികളുടെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലിലേക്കു കൊച്ചി കോര്‍പ്പറേഷന്‍, ആലുവ, തൃപ്പൂണിത്തുറ, കളമശ്ശേരി, തൃക്കാക്കര മുനിസിപ്പാലിറ്റി പരിധിയിലുള്ള കോളേജുകളില്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടിയിട്ടുള്ളതും കോളേജ് ഹോസ്റ്റലുകളില്‍ അഡ്മിഷന്‍ ലഭിക്കാത്തതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അഡ്മിഷന്‍ നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിനികള്‍ പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (ജാതി, വരുമാനം, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) മുവാറ്റുപുഴ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസ്, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ എറണാകുളം എന്നീ ഓഫീസുകളില്‍ ഈ മാസം 30 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ട്രൈബര്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം
എയര്‍ കണ്ടീഷനിങ് ആന്‍ഡ് റഫ്രിജറേറ്റര്‍ മേക്കിങ് പരിശീലനം, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ പരിശീലനം, ജി.എസ്.ടി യൂസിങ് ടാലി ഇ.ആര്‍.പി 9 പരിശീലനം, മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പരിശീലനം എന്നീ മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ജില്ലയിലെ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഓരോ കോഴ്‌സിലേക്ക് 30 പേര്‍ക്ക് വീതമാണ് പ്രവേശനം.
സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഡിസംബര്‍ 29 നകം ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.