Contract Appointment : ജൂനിയർ കൺസൾട്ടന്റ്, പീഡിയാട്രിഷൻ: കരാർ നിയമനം അപേക്ഷ ക്ഷണിച്ചു; അഭിമുഖം മാർച്ച് 30 ന്
വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന.
തിരുവനന്തപുരം: കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്ക് (Contract Appointment) കരാർ അടിസ്ഥാനത്തിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രിഷൻ, ആർ.എം.ഒ (അലോപ്പതി) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളാണുള്ളത്. ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) ന് MBBS, MD/MS (Obstetrics & Gynaecology) യാണ് യോഗ്യത. പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 10ന്. പീഡിയാട്രിഷന് MBBS, MD (Paediatrics) യാണ് യോഗ്യത.
പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 11.30ന്. ആർ.എം.ഒ (അലോപ്പതി)യ്ക്ക് MBBS ആണ് അടിസ്ഥാന യോഗ്യത. Diploma(Obstetrics&Gynaecology) യോഗ്യതയുള്ളവർക്ക് മുൻഗണന. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 ഉച്ചയ്ക്ക് ശേഷം 2.30ന്.
അപേക്ഷകൾ ബയോഡാറ്റയും ബന്ധപ്പെട്ട ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻകാർഡ് എന്നിവയും സഹിതം മാർച്ച് 30നു പരിയാരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. അഭിമുഖ തീയതിയിൽ ഏതെങ്കിലും കാരണങ്ങളാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റർവ്യൂ നടക്കുമെന്നു പ്രിൻസിപ്പാൾ അറിയിച്ചു.
ഡെപ്യൂട്ടേഷൻ നിയമനം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ സർവീസിലുള്ള എൽ.ഡി/യു.ഡി ക്ലാർക്ക് തസ്തികയിലുള്ളതോ, തുല്യ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരോ ആയ ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം യോഗ്യതയായി ഉണ്ടായിരിക്കണം. 01.04.2013 ന് ശേഷം സർവീസിൽ പ്രവേശിച്ചവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ജീവനക്കാർ ബയോഡാറ്റാ, 144 കെ.എസ്.ആർ പാർട്ട് 1, സമ്മതപത്രം, മേലാധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻ.ഒ.സി എന്നിവ സഹിതം പൂർണമായ അപേക്ഷ (3 സെറ്റ്) കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം-680 002 എന്ന വിലാസത്തിൽ ഏപ്രിൽ 11 ന് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0487 2383053, 0487 2383088.