BOB Recruitment : ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ്: 26 അഗ്രികൾച്ചർ മാർക്കറ്റിംഗ് ഓഫീസർ ഒഴിവുകൾ
ഏപ്രിൽ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ദില്ലി: ബാങ്ക് ഓഫ് ബറോഡ 26 അഗ്രികൾച്ചർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.in ലൂടെ അപേക്ഷ സമർപ്പിക്കാം. തസ്തിക - അഗ്രികൾച്ചര് മാർക്കറ്റിംഗ് ഓഫീസർ, ഒഴിവുകളുടെ എണ്ണം 26. പേ സ്കെയിൽ 15-18 ലക്ഷം (പ്രതിവർഷം)
മേഖല സംബന്ധിച്ച് ഒഴിവുകളുടെ വിശദാംശങ്ങൾ
പട്ന - 4
ചെന്നൈ - 3
മംഗളൂരു - 2
ദില്ലി - 1
രാജ്കോട്ട് -2
ചണ്ഡിഗഡ് - 4
എറണാകുളം - 2
കൊൽക്കത്ത - 3
മീററ്റ് - 3
അഹമ്മദാബാദ് - 2
ആകെ ഒഴിവുകൾ - 26
അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ആനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ ഡയറി സയൻസ്/ ഫിഷറി സയൻസ്/ പിസികൾച്ചർ/ അഗ്രി എന്നിവയിൽ 4 വർഷത്തെ ബിരുദം ഉണ്ടായിരിക്കണം. മാർക്കറ്റിംഗ് & കോ ഓപ്പറേഷൻ/ കോ ഓപ്പറേഷൻ & ബാങ്കിംഗ്/ അഗ്രോ ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രികൾച്ചറൽ ബയോടെക്‌നോളജി/ ഫുഡ് സയൻസ്/ അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മെന്റ്/ഫുഡ് ടെക്‌നോളജി/ ഡയറി ടെക്‌നോളജി/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ സെറികൾച്ചർ കൂടാതെ 2 വർഷത്തെ മുഴുവൻ സമയ ബിരുദാനന്തര ബിരുദവും പിജിഡിഎം/എംബിഎയിലും ഡിപ്ലോമയും ഉണ്ടായിരിക്കണം. 3 വർഷത്തെ പരിചയം അഭികാമ്യം.
പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ. ഓൺലൈൻ നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 600/- രൂപയാണ് ഫീസ്. SC/ST/PWD/വനിതാ ഉദ്യോഗാർത്ഥികൾക്ക് 100/-. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 6 മുതൽ ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26. വ്യക്തിഗത അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്.