RBI Assistant Recruitment 2022 : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ 950 അസിസ്റ്റന്റ് ഒഴിവുകൾ; അവസാന തീയതി മാർച്ച് 8

രജിസ്‌ട്രേഷൻ ഫെബ്രുവരി 17 മുതൽ ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 8

application invited for assistant RBI

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) (ആർബിഐ) 950 അസിസ്റ്റന്റ് (Assistant) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം (Recruitment notification) പുറത്തിറക്കി. ആർബിഐ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് 2022 രജിസ്‌ട്രേഷൻ ഫെബ്രുവരി 17 മുതൽ ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 8, 2022 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rbi.org.in വഴി അപേക്ഷിക്കാം.

അസിസ്റ്റന്റ് - 950, പേ സ്കെയിൽ: 36091/- (പ്രതിമാസം) യോഗ്യതാ മാനദണ്ഡം: ഉദ്യോ​ഗാർത്ഥികൾക്ക് കുറഞ്ഞത് 50% മാർക്കോടെ (SC/ST/PWD ഉദ്യോഗാർത്ഥികൾക്ക് പാസ്) ഏതെങ്കിലും വിഷയത്തിൽ ബിരുദവും പിസിയിൽ വേഡ് പ്രോസസ്സിംഗിനെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. പ്രായപരിധി: 20 മുതൽ 28 വയസ്സ് വരെ. അപേക്ഷാ ഫീസ്: ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കുക. 

Gen/EWS/OBC ഉദ്യോഗാർത്ഥികൾക്ക്: 450/- എസ് സി, എസ് റ്റി, പിഡബ്ലിയുഡി ഉദ്യോ​ഗാർത്ഥികൾക്ക് 50/- ആണ് ഫീസ്. ഫെബ്രുവരി 17 ​ന് ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷ നടപടികൾ മാർച്ച് 8ന് അവസാനിക്കും. ഫീസടക്കേണ്ട തീയതിയും മാർച്ച് 8 ആണ്. മാർച്ച് 26, 27 തീയതികളിലായിട്ടായിരിക്കും ഓൺലൈൻ പരീക്ഷ നടത്തുക. പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, ഭാഷാ വൈദ​ഗ്ധ്യം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 

കോഴ്‌സുകൾക്ക് അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നേളജിയിൽ മൂന്ന് മാസത്തെ കമ്പ്യൂട്ടർ എയ്ഡഡ് ടെക്‌സ്റ്റൈൽ ഡിസൈനിംഗ്, കമ്പ്യൂട്ടർ എയ്ഡഡ് ഫാഷൻ ഡിസൈനിംഗ് കോഴ്‌സുകൾ ആരംഭിക്കുന്നു.  ഫാഷൻ ടെക്‌നോളജിയിലും, ടെക്‌സ്റ്റൈൽസ് ടെക്‌നോളജിയിലും, ഡിഗ്രി/ഡിപ്ലോമ കഴിഞ്ഞവർക്കും സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാഷൻ ആൻഡ് ടെക്‌സ്റ്റൈൽസ് ഉള്ളവർക്കും കോഴ്‌സിന് അപേക്ഷിക്കാം.  പ്രായപരിധി 35 വയസ്സ്.  അപേക്ഷഫോമും കോഴ്‌സ് ഗൈഡും www.iihtkannur.ac.in ൽ ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28.  അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി-കണ്ണൂർ പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ ലഭിക്കണം.  ഫോൺ: 0497-2835390, വെബ്‌സൈറ്റ്: www.iihtkannur.ac.in, ഇ-മെയിൽ: info@iihtkannur.ac.in.


 

Latest Videos
Follow Us:
Download App:
  • android
  • ios