Job vacancy : മെസഞ്ചർ കരാർ നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു; യോഗ്യത പത്താം ക്ലാസ്സ്
ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ പത്താം ക്ലാസ്സ് പാസായിരിക്കണം. പ്രായം 25 നും 45 നും ഇടയിലാവണം.
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ (Social Justice Department) കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന (woman protection officers) ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായി (Messenger Post) മെസഞ്ചർ തസ്തികയിൽ തിരുവനന്തപുരത്തേക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ പത്താം ക്ലാസ്സ് പാസായിരിക്കണം. പ്രായം 25 നും 45 നും ഇടയിലാവണം. സമാന ജോലിയിൽ പ്രവൃത്തി പരിചയവും, ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഇ-മെയിൽ : spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക്: 0471 2348666.
അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല (കെ.യു.എച്ച്.എസ്) അംഗീകരിച്ച 2021-22 വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ മൂന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി 21 നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.