Courses : അക്യുപ്രഷര്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് കോഴ്‌സുകളില്‍ അപേക്ഷ; എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യത

 സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. എസ്.എസ്.എല്‍.സി, പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം.
 

Application in Acupressure Holistic Health care Courses

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ (State Resource Centre) കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ (Acupressure Holistic Health care Courses) സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകളില്‍ (Certificate Diploma Courses) അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. എസ്.എസ്.എല്‍.സി, പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. https://srcc.in/download/prospectus എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാവുന്നതുമാണ്.  ജനുവരി 15 നകം പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ ഡോ.എന്‍.ബി സുരേഷ് കുമാര്‍ അറിയിച്ചു. വിലാസം- ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in, ഫോണ്‍-04712325102. സ്‌റ്റൈലസ് അക്യുപങ്ച്വര്‍ വെല്‍നസ് റിസര്‍ച്ച് ഫൗണ്ടേഷന്‍-9946140247, ഷാലോം അക്യുപങ്ച്വര്‍ ക്ലിനിക് സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍-9745223382.

എസ്.സി.ഇ.ആർ.ടി ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യുമായി ചേർന്ന് ഗവേഷണ പ്രോജക്ടുകൾ നടത്തുന്നതിന് യൂണിവേഴ്‌സിറ്റികൾ, കോളേജുകൾ, ഡയറ്റുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. മിശ്രിതപഠനം, മൂല്യനിർണയം എന്നീ തീമുകളിലാണ് ഗവേഷണം നടത്താൻ ഉദ്ദേശിക്കുന്നത്.
പ്രൊപ്പോസലുകൾ ജനുവരി 10ന് മുമ്പ് scertresearch@gmail.com ൽ സ്ഥാപനമേധാവിയുടെ ശുപാർശയോടെ സമർപ്പിക്കണം. പരമാവധി 12 ലക്ഷം രൂപയായിരിക്കണം ഗവേഷണ ബജറ്റിൽ ഉൾപ്പെടുത്തേണ്ടത്. പ്രൊപ്പോസലുകൾ ഇംഗ്ലീഷിലോ മലയാളത്തിലോ തയാറാക്കാം. പ്രൊപ്പോസലിന്റെ ഫോർമാറ്റ്, മറ്റ് വിശദാംശങ്ങൾ എന്നിവ www.scertkerala.gov.in ൽ ലഭ്യമാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios