CAT 2021 Answer Key : ക്യാറ്റ് 2021 ഉത്തരസൂചിക പുറത്തിറക്കി: പരിശോധിക്കാനും പരാതി അറിയിക്കാനും അവസരം

ഉത്തരസൂചികയിൽ നൽകിയിരിക്കുന്ന ഉത്തരങ്ങളിൽ പരാതി ഉണ്ടെങ്കിൽ അറിയിക്കാം. ഇത്തരത്തിൽ പരാതിയോ പ്രതികരണമോ അറിയിക്കാനുള്ള അവസാന തീയതി ഡിസംബർ 11 ആണ്. 
 

Answer key released CAT 2021

ദില്ലി: കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) 2021 ന്റെ (Common Admission Test 2021) ഉത്തരസൂചിക (Answer Key) ഇന്ന് പുറത്തിറക്കി. പ്രവേശന പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് CAT 2021 ഉത്തരസൂചിക iimcat.ac.in-ൽ പരിശോധിക്കാൻ സാധിക്കും. നവംബർ 28 ന് അഹമ്മദാബാദ് ഐഐഎം ആണ് പരീക്ഷ നടത്തിയത്. ഡിസംബർ 11 വരെ ഉത്തരസൂചിക വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പ്രതികരണമറിയിക്കാനുള്ള അവസരവുമുണ്ട്. ഉത്തരസൂചികയിൽ നൽകിയിരിക്കുന്ന ഉത്തരങ്ങളിൽ പരാതി ഉണ്ടെങ്കിൽ അറിയിക്കാം. ഇത്തരത്തിൽ പരാതിയോ പ്രതികരണമോ അറിയിക്കാനുള്ള അവസാന തീയതി ഡിസംബർ 11 ആണ്. 

എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഔദ്യോ​ഗിക വെബ്സൈറ്റായ iimcat.ac.in സന്ദർശിക്കുക. രജിസ്റ്റേർഡ് കാൻഡിഡേറ്റ് ലോ​ഗിൻ ക്ലിക്ക് ചെയ്യുക. യൂസർ ഐഡിയും പാസ്‍വേർഡും നൽകി ലോ​ഗിന് ചെയയ്യുക. ശേഷം ഉത്തരസൂചിക ലഭിക്കുന്നതാണ്. നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾ ശ്രദ്ധാപൂർവ്വം വായിക്കേണ്ടതാണ്. ഉത്തരങ്ങളിൽ പരാതിയുണ്ടെങ്കിൽ അത് രേഖപ്പെടുത്താം. 

ഉത്തരത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ
ക്യാറ്റ് 2021 പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഉത്തരസൂചികയിൽ പരാതിയുണ്ടെങ്കിൽ അവ സമർപ്പിക്കേണ്ട നടപടിക്രമങ്ങൾ ഇവയാണ്.  ഔദ്യോ​ഗിക വെബ്സൈറ്റായ iimcat.ac.in സന്ദർശിക്കുക. രജിസ്റ്റേർഡ് കാൻഡിഡേറ്റ് ലോ​ഗിൻ ക്ലിക്ക് ചെയ്യുക. യൂസർ ഐഡിയും പാസ്‍വേർഡും നൽകി ലോ​ഗിന് ചെയ്യുക. ഒബ്ജക്ഷൻ ഫോമിൽ ക്ലിക്ക് ചെയ്യുക. ചോദ്യനമ്പർ സെലക്ററ് ചെയ്തതിന് ശേഷം പരാതിയുടെ വിശദാംശങ്ങൾ നൽകുക. സബ്മിറ്റ് ചെയ്യുക. 

Latest Videos
Follow Us:
Download App:
  • android
  • ios