അമൃത എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

രണ്ടു പാദങ്ങളായാണ് ഇത്തവണ എൻട്രൻസ് (AEEE 2022) പരീക്ഷ ഉണ്ടാവുക. പരീക്ഷയുടെ ആദ്യ പാദം ജൂലൈ 1 മുതൽ 4 വരെയും രണ്ടാം പാദം ജൂലൈ 22 മുതൽ 25 വരെയുമാണ് നടത്തുക. 

Amrita to conduct two-phase test for engineering admissions

അമൃത വിശ്വവിദ്യാപീഡത്തിന് കീഴിലുള്ള  അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്  നടത്തുന്ന ബിടെക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂർണ്ണമായും സെന്ററുകളിൽ വച്ച് നടത്തുന്ന പരീക്ഷ ജെ.ഈ.ഈ (JEE) പരീക്ഷയുടെ രീതിയിൽ ആയിരിക്കും നടത്തുക. 

സാധാരണയിൽ നിന്ന് വ്യത്യസ്തമായി രണ്ടു പാദങ്ങളായാണ് ഇത്തവണ എൻട്രൻസ് (AEEE 2022) പരീക്ഷ ഉണ്ടാവുക. രണ്ടു പാദങ്ങളായി നടക്കുന്ന പരീക്ഷകളിലുമായി നേടുന്നതിൽ നിന്നും മികച്ച മാർക്ക് പരിഗണിച്ചായിരിക്കും അഡ്മിഷൻ. പരീക്ഷയുടെ ആദ്യ പാദം ജൂലൈ 1 മുതൽ 4 വരെയും രണ്ടാം പാദം ജൂലൈ 22 മുതൽ 25 വരെയുമാണ് നടത്തുക. 

അമൃത എഞ്ചിനീയറിംഗ് കോളേജുകളിലെ മൊത്തം സീറ്റുകളിൽ എഴുപതു ശതമാനം സീറ്റിലും AEEE സ്കോറിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടക്കുന്നത്. JEE മെയിൻ പരീക്ഷയിൽ ഉയർന്ന സ്കോർ നേടുന്നവർക്കായി നാലിൽ ഒന്ന് സീറ്റുകളും സ്കോളസ്റ്റിക് അസ്സസ്മെന്റ് ടെസ്റ്റിൽ  (SAT) മികച്ച പ്രകടനം കാഴ്ചവക്കുന്നവർക്ക് മൂന്ന് ശതമാനം സീറ്റും പിയേഴ്‌സൺ യുജി എൻട്രൻസ് (PUEE) പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കുന്നവർക്ക് രണ്ടു ശതമാനം സീറ്റും മാറ്റി വച്ചിട്ടുണ്ട്. 

മൊത്തം സീറ്റുകളിൽ പകുതിയും ഈ നാല് എൻട്രൻസ് പരീക്ഷകളിലും മികച്ച സ്കോർ നേടുന്നവർക്കായാണ്. എൻട്രൻസ് പരീക്ഷകളിൽ നേടുന്ന റാങ്ക് തിരഞ്ഞെടുക്കുന്ന വിഭാഗം എന്നിവ ആസ്പദമാക്കി സീറ്റ് അലോട്മെന്റിന്റെ സമയത്ത് വിദ്യാർത്‌ഥികൾക്ക് സ്കോളർഷിപ്പുകൾ സമ്മാനിക്കും. സി.ജി.പി.എ (CGPA) സ്കോറിന്റെ അടിസ്ഥാനത്തിൽ ആണ് രണ്ടാം വർഷം മുതൽ സ്കോളർഷിപ്പുകൾ സമ്മാനിക്കുന്നത്.

വിദേശ യൂണിവേഴ്സിറ്റികളുമായി ചേർന്ന് റിസർച്ച് പ്രോഗ്രാമുകളും, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളും, ഡ്യൂവൽ ഡിഗ്രി സൗകര്യം അമൃത ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളിൽ അഞ്ചാം സ്ഥാനമാണ് അമൃതയ്ക്ക്. കേരളത്തിൽ കൊല്ലം, തമിഴ്നാട്ടിൽ കോയമ്പത്തൂർ, ചെന്നൈ, കർണാടകയിൽ മൈസൂർ, ബാംഗ്ലൂർ എന്നിവിടിങ്ങളിൽ അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസുകൾ ഉണ്ട്. പുതുതായി ആന്ധ്രയിലെ അമരാവതിയിലും എഞ്ചിനീയറിംഗ് അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആരംഭിക്കുന്നുണ്ട്. 
പതിനാറു വിഷയങ്ങളിൽ ബി.ടെക്കിനു പുറമെ അണ്ടർഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ്, ഇന്റഗ്രേറ്റഡ് ഡിഗ്രി, ഡോക്ടറൽ പ്രോഗ്രാമുകൾ എന്നിവയും അമൃത ഒരുക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച കമ്പനികളിൽ പ്ലേസ്മെന്റ് ഉറപ്പാക്കുന്നതിലും അമൃത മുന്നിട്ടു നിൽക്കുന്നു. കൂടുതൽ അറിയാൻ: amrita.edu/btech


 

Latest Videos
Follow Us:
Download App:
  • android
  • ios