All India Radio Recruitment 2022 : പ്രസാർ ഭാരതി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങളറിയാം
അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 8 ആണ്.
ദില്ലി: ന്യൂസ് എഡിറ്റർ, ന്യൂസ് റീഡർ, വെബ് എഡിറ്റർ, ഇംഗ്ലീഷ് ആങ്കേഴ്‌സ് (ബിസിനസ്) തുടങ്ങി വിവിധ തസ്തികകളിലേക്ക് പ്രസാർ ഭാരതി (prasar bharati) അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രസാർ ഭാരതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ prasarbharati.gov.in വഴി തൊഴിലിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ കഴിയും. അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 8 ആണ്.
ഓൾ ഇന്ത്യ റേഡിയോ റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങൾ
ന്യൂസ് എഡിറ്റർ (ഇംഗ്ലീഷ്)
ന്യൂസ് എഡിറ്റർ (ഹിന്ദി)
വെബ് എഡിറ്റർ (ഇംഗ്ലീഷ്)
വെബ് എഡിറ്റർ (ഹിന്ദി)
ഗ്രാഫിക് ഡിസൈനർ
ന്യൂസ് റീഡർ (ഇംഗ്ലീഷ്)
ന്യൂസ് റീഡർ-കം-ട്രാൻസ്ലേറ്റർ (ഹിന്ദി)
ന്യൂസ് റീഡർ-കം-ട്രാൻസ്ലേറ്റർ (സംസ്കൃതം)
ന്യൂസ് റീഡർ-കം-ട്രാൻസ്ലേറ്റർ(കാശ്മീരി)
ന്യൂസ് റീഡർ-കം-ട്രാൻസ്ലേറ്റർ (ഉറുദു)
ന്യൂസ് റീഡർ-കം-ട്രാൻസ്ലേറ്റർ(പഞ്ചാബി)
ന്യൂസ് റീഡർ-കം-ട്രാൻസ്ലേറ്റർ (നേപ്പാളി)
ന്യൂസ് എഡിറ്റർ (ബിസിനസ്)
ഇംഗ്ലീഷ് ആങ്കർമാർ (ബിസിനസ്)
ഹിന്ദി അവതാരകർ (ബിസിനസ്)
ന്യൂസ് എഡിറ്റേഴ്സ്, (ഇംഗ്ലീഷ് & ഹിന്ദി), ന്യൂസ് എഡിറ്റർമാർ (ബിസിനസ്), വെബ് എഡിറ്റർമാർ (ഇംഗ്ലീഷ് & ഹിന്ദി), ഗ്രാഫിക് ഡിസൈനർമാർ, റിപ്പോർട്ടർമാർ എന്നിവരെ എഴുത്ത് പരീക്ഷ, അഭിമുഖം എന്നീ രണ്ട് ഘട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്.
ന്യൂസ് റീഡർ, ന്യൂസ് റീഡർ-കം-ട്രാൻസ്ലേറ്റർമാർ, ഇംഗ്ലീഷ് ആങ്കർമാർ & ഹിന്ദി അവതാരകർ (ബിസിനസ്) എന്നിവരെ എഴുത്ത് പരീക്ഷ, വോയ്‌സ് ടെസ്റ്റ് & അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലും ബന്ധപ്പെട്ട ഭാഷയിൽ ഉദ്യോഗാർത്ഥിയുടെ അവബോധം വിലയിരുത്തിയുാമായിരിക്കും തെരഞ്ഞെടുക്കുക.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ Deputy Director (Administration), Room No 223, 2nd floor, News Services Division, All India Radio, New Broadcasting House, Parliament Street, New Delhi-110 001 എന്ന വിലാസത്തിൽ ഏപ്രിൽ 8നോ അതിന് മുമ്പോ എത്തിയിരിക്കണം.