ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാല; ഉന്നതവിദ്യാഭ്യാസ മേഖലയുടെ വൻ കുതിപ്പിനുള്ള നിർദ്ദേശസമാഹരണം ലക്ഷ്യം

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ചേർന്നാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
 

Aim to collect suggestions for the big leap in the higher education sector

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജ്ഞാനസമ്പദ്‌വ്യവസ്ഥയ്ക്ക് അടിത്തറയിടുന്ന കർമ്മപരിപാടി തയ്യാറാക്കാൻ രണ്ടു ദിവസത്തെ ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാല തിരുവനന്തപുരം ഐ.എം.ജിയിൽ നടക്കും. സെപ്റ്റംബർ 28, 29 തിയതികളിൽ നടക്കുന്ന ശില്പശാല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ചേർന്നാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

ഗുണത്തിലും നിലവാരത്തിലും ഉന്നതവിദ്യാഭ്യാസ മേഖലയുടെ വൻ കുതിപ്പിനുള്ള നിർദ്ദേശസമാഹരണമാണ് ശിൽപശാലയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 28ന് രാവിലെ 10.30ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷനിൽ സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ 'സംസ്ഥാന പദ്ധതിയിലെ പ്രധാനശ്രദ്ധ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ('സർക്കാരിന്റെ മുൻഗണനകൾ'), മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം അബ്രഹാം ('അടിയന്തിര വികസനാവശ്യം'), ഉന്നത വിദ്യാഭ്യാസ കൗൺസിൽ അദ്ധ്യക്ഷൻ ഡോ. രാജൻ ഗുരുക്കൾ ('അക്കാദമിക പ്രവർത്തനപദ്ധതി') എന്നിവർ പ്രഭാഷണം നടത്തും. ഉന്നതവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു സ്വാഗതവും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് നന്ദിയും പറയും.

Latest Videos
Follow Us:
Download App:
  • android
  • ios