കോവിഡ് പ്രതിസന്ധികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിഹാരങ്ങളുമായി സ്കൂൾ വിദ്യാർത്ഥികൾ
മൂന്ന് മുതൽ പന്ത്രണ്ടു വരെയുള്ള ഗ്രേഡുകളിലെ ആറായിരത്തിലേറെ കുട്ടികളാണ് ഇന്ത്യയിലെ നാനൂറിലേറെ സ്കൂളുകളിൽ നിന്നായി മത്സരത്തിൽ പങ്കെടുത്തത്. സ്കൂൾ വിദ്യാർത്‌ഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായുള്ള പാദനസംവിധാനങ്ങൾ ഒരുക്കുന്ന എഡ്യുടെക്ക് കമ്പനി ആണ് AI School of India.
കുട്ടികൾക്കായി AI സ്കൂൾ ഓഫ് ഇന്ത്യ നടത്തിയ AI COVID Warrior മത്സരത്തിൽ നോയിഡ ശ്രീറാം മില്ലെനിയം സ്കൂളിലെ ആര്യമാൻ ശർമ്മ, അധിരാജ് മോഹൻ എന്നിവർ അവതരിപ്പിച്ച പ്രൊജക്റ്റ് ഒന്നാം സ്ഥാനം നേടി. കോവിഡ് മൂലം അനിഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് ഇവർ അവതരിപ്പിച്ചത്. ഒൻപത് - പന്ത്രണ്ട് ഗ്രേഡ് വിഭാഗത്തിൽ ആണ് ഈ പ്രൊജക്റ്റ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതം ഉപയോഗിച്ച് കോവിഡ് മൂലമുള്ള വിവിധ പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള പ്രൊജക്ടുകൾ അവതരിപ്പിക്കുന്നതിനായിരുന്നു മത്സരം.
മൂന്ന് മുതൽ പന്ത്രണ്ടു വരെയുള്ള ഗ്രേഡുകളിലെ ആറായിരത്തിലേറെ കുട്ടികളാണ് ഇന്ത്യയിലെ നാനൂറിലേറെ സ്കൂളുകളിൽ നിന്നായി മത്സരത്തിൽ പങ്കെടുത്തത്. വിവിധ അന്തർദേശീയ സർവ്വകലാശാലകളിലെ സാങ്കേതിക വിഭാഗം പ്രൊഫസർമാരായിരുന്നു വിധികർത്താക്കൾ. സ്കൂൾ വിദ്യാർത്‌ഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായുള്ള പാദനസംവിധാനങ്ങൾ ഒരുക്കുന്ന എഡ്യുടെക്ക് കമ്പനി ആണ് AI School of India.
മറ്റ് ഗ്രേഡുകളിലെ സമ്മാനാർഹർ:
കോഡിങ് ഉൾപ്പെടുന്ന പ്രോജക്ടുകളിൽ ഗ്രേഡ് മൂന്ന് - അഞ്ച് വിഭാഗത്തിൽ മുംബൈ റുസ്തംജി കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്കൂളിലെ കിയാൻ അമിത്, ഋഗ്‌വേഡ് രാഹുൽ എന്നിവരും ഗ്രേഡ് മൂന്ന് - അഞ്ച് പെൺകുട്ടികളുടെ വിഭാഗത്തിൽ കോയമ്പത്തൂർ BVM ഗ്ലോബലിലെ യാഗാവി എൻ, ജയ് ഹരിണി എന്നിവരും വിജയികളായി. ഗ്രേഡ് ആറ് - എട്ട് വിഭാഗത്തിൽ നോയിഡ ശ്രീറാം മില്ലേനിയം സ്കൂളിലെ നീൽ ദത്ത, സിദ്ധാർത്ഥ് രാജ്പാൽ എന്നിവരും, പെൺകുട്ടികളുടെ വിഭാഗത്തിൽ കല്യാൺ കാംബ്രിയ ഇന്റർനാഷണൽ സ്കൂളിലെ സിമ്രാൻ തിവാരി, സാച്ചി പൂജാർ എന്നിവരും നേട്ടം കൈവരിച്ചു. ഗ്രേഡ് ഒൻപത് - പന്ത്രണ്ട് പെൺകുട്ടികളുടെ വിഭാഗത്തിൽ ഈറോഡ് CS അക്കാദമിയിലെ തൃഷ്‌ല എസ്, മധുമിത എന്നിവരും കോലാപ്പൂർ സഞ്ജയ് ഗോദാവത് ഇന്റർനാഷണൽ സ്കൂളിലെ അനുഷ പാട്ടിൽ, ആർലിൻ ബാർഡ്സ്കർ എന്നിവരും വിജയികളായി.