Bank of Baroda Recruitment : ബാങ്ക് ഓഫ് ബറോഡയിൽ 47 അഗ്രികൾച്ചർ മാർക്കറ്റിംഗ് ഓഫീസര്‍; അവസാന തീയതി ജനുവരി 27
2022 ജനുവരി 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ദില്ലി: ബാങ്ക് ഓഫ് ബറോഡയിൽ (Bank of Baroda) അഗ്രികൾച്ചർ മാർക്കറ്റിംഗ് ഓഫീസറുടെ (Agriculture Marketing Offiecer) 47 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ bankofbaroda.in. വഴി അപേക്ഷിക്കാം.
തസ്തികയുടെ പേര്- അഗ്രികൾച്ചർ മാർക്കറ്റിംഗ് ഓഫീസർ, തസ്തികകളുട എണ്ണം - 47, പേ സ്കെയിൽ 15-18 ലക്ഷം (പ്രതിവർഷം), എസ് സി - 7, എസ് റ്റി - 3, ഒബിസി - 12, ഇഡബ്ളിയു എസ് - 4, യുആർ 21, എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ. ഉദ്യോഗാർത്ഥിക്ക് സർക്കാർ അംഗീകരിച്ച സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ/ഗവ. സ്ഥാപനങ്ങൾ/എഐസിടിഇ എന്നിവയിൽ നിന്നും നാല് വർഷത്തെ ബിരുദം ഉണ്ടായിരിക്കണം. മൂന്നു വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി: 25 മുതൽ 40 വയസ്സ് വരെ. അപേക്ഷാ ഫീസ്: ഓൺലൈൻ നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 600/, SC/ST/PWD/വനിതാ ഉദ്യോഗാർത്ഥികൾ: 100/- എന്നിങ്ങനെയാണ് ഫീസ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 7 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനുവരി 27 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.