ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് പ്രവേശനം 31ന് അവസാനിക്കും; വിശദവിവരങ്ങൾ വെബ്സൈറ്റിൽ
രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (എഫ്.ഡി.ജി.ടി.) പ്രോഗ്രാം പ്രവേശനത്തിനാണ് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുക.
തിരുവനന്തപുരം: കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം 31ന് അവസാനിക്കും. രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (എഫ്.ഡി.ജി.ടി.) പ്രോഗ്രാം പ്രവേശനത്തിനാണ് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുക.
പരമ്പരാഗത വസ്ത്രനിർമാണം, കംപ്യൂട്ടർ എയ്ഡഡ് ഫാഷൻ ഡിസൈനിങ് എന്നീ മേഖലകളിലെ പഠനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ഏറ്റവും നവീന രീതികൾ കേന്ദ്രീകരിച്ചുള്ള ഗാർമെന്റ് ഡിസൈനിങ്, മാനുഫാക്ചറിങ്, ഫാഷൻ ഡിസൈനിങ്, മാർക്കറ്റിങ് എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്‌കിൽസ് ട്രെയിനിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളും ആറുമാസത്തെ പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി.
കേന്ദ്രങ്ങളുടെ വിവരങ്ങൾ sitttrkerala.ac.inലുള്ള പ്രോസ്‌പെക്ടസിൽ ലഭിക്കും. ഉന്നതപഠനത്തിനുള്ള അർഹതയോടെ എസ്.എസ്.എൽ.സി./തത്തുല്യ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷ sitttrkerala.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അവസാനതീയതി: ഓഗസ്റ്റ് 31. ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ അപേക്ഷിക്കാൻ ഓരോ സ്ഥാപനത്തിലും പ്രത്യേകം അപേക്ഷ നൽകണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.