മണിപ്പുർ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി പ്രവേശനം: ഓഗസ്റ്റ് 19 വരെ സമയം

കേന്ദ്ര യുവജനകാര്യ-സ്പോർട്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ബി.പി.ഇ.എസ്.), ബാച്ചിലർ ഓഫ് സയൻസ് ഇൻ സ്പോർട്സ് കോച്ചിങ് (ബി.എസ്.സി-സ്പോർട്സ് കോച്ചിങ്) കോഴ്‌സുകൾക്ക് അപേക്ഷിക്കാം.

admission at manipur national sports university

തിരുവനന്തപുരം: മണിപ്പുർ ഇംഫാലിലുള്ള നാഷണൽസ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 10നാണ് പ്രവേശന പരീക്ഷ. അപേക്ഷകൾ  https://nsu.nta.ac.inവഴി ഓഗസ്റ്റ് 19 വരെ നൽകാം. കേന്ദ്ര യുവജനകാര്യ-സ്പോർട്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ബി.പി.ഇ.എസ്.), ബാച്ചിലർ ഓഫ് സയൻസ് ഇൻ സ്പോർട്സ് കോച്ചിങ് (ബി.എസ്.സി-സ്പോർട്സ് കോച്ചിങ്) കോഴ്‌സുകൾക്ക് അപേക്ഷിക്കാം.

ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. (പട്ടിക വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതി) മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പോർട്സ് കോച്ചിങ്, മാസ്റ്റർ ഓഫ് ആർട്സ് ഇൻ സ്പോർട്സ് സൈക്കോളജി, മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് എന്നിവയ്ക്കും അപേക്ഷിക്കാം. ഈ പ്രോഗ്രാമുകൾക്ക് ആവശ്യമായ അക്കാദമിക്/സ്പോർട്സ് യോഗ്യതയും മറ്റുനിർദേശങ്ങളും https://nsu.nta.ac.in ലഭ്യമാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios