ദില്ലി സർക്കാരിന്റെ സൗജന്യ കോച്ചിംഗ് പദ്ധതിയില്‍ ഈ വർഷം 15,000 വിദ്യാർത്ഥികള്‍

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിലുൾപ്പെട്ടവരുമായ കുട്ടികൾക്ക് വേണ്ടി ദില്ലി സർക്കാർ തയ്യാറാക്കിയ വിവിധ മത്സരപരീക്ഷകൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയാണിത്. 

15000 Students enrolled free coaching scheme delhi government


ദില്ലി: ദില്ലിയിൽ ജയ് ഭീം മുഖ്യമന്ത്രി പ്രതിഭ വികാസ് യോജന സ്കീമിന് (Jai Bhim Mukyamantri pratibha vikas Yojana Scheme) കീഴിൽ വിവിധ പരിശീലന പരിപാടിയിൽ പ്രവേശനം നേടിയത് 15,000 ത്തിലധികം (Students0 വിദ്യാർത്ഥികൾ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിലുൾപ്പെട്ടവരുമായ കുട്ടികൾക്ക് വേണ്ടി ദില്ലി സർക്കാർ തയ്യാറാക്കിയ വിവിധ മത്സരപരീക്ഷകൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയാണിത്. ജയ് ഭീം മുഖ്യമന്ത്രി പ്രതിഭ വികാസ് യോജന സ്കീമിന് കീഴിൽ എസ് സി, എസ്.റ്റി, ഒബിസി, ഇഡബ്ളിയുഎസ് വിഭാ​ഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകൾക്ക് പ്രൈവറ്റ് കോച്ചിം​ഗ് സെന്ററുകളിൽ നിന്ന് സൗജന്യമായ പരിശീലനം ലഭിക്കുന്നുണ്ടെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പാൽ ​ഗൗതം പറഞ്ഞതായി പ്രമുഖ മാധ്യമ റിപ്പോർട്ടിൽ പറയുന്നു. 

തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആ​ഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആ​ഗ്രഹിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.  സാമ്പത്തികമായി സഹായിക്കാൻ സർക്കാർ തയ്യാറാണ്. പട്ടിക ജാതി, പട്ടിക വർ​ഗ, മറ്റ് പിന്നാക്ക വിഭാ​ഗങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാ​ഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ജയ് ഭീം മുഖ്യമന്ത്രി പ്രതിഭ വികാസ് യോജന സ്കീമിലൂടെ പ്രയോജനം ലഭിക്കുന്നത്. 

കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ പദ്ധതി താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ പദ്ധതി പുനരാരംഭിച്ചിരിക്കുകയാണ്. പദ്ധതി പ്രകാരം 46 കോച്ചിം​ഗ് സെന്ററുകളിൽ വ്യവസ്ഥകൾക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിക്കും. യു‌പി‌എസ്‌സി, സി‌ഡി‌എസ്, ബാങ്കിംഗ് പരീക്ഷകൾ, മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനം, നിയമ സർവകലാശാല പ്രവേശനം, മാനേജ്‌മെന്റ് സ്കൂൾ പരീക്ഷകൾ എന്നിങ്ങനെ വൈവിധ്യമാർന്ന മത്സര പരീക്ഷകൾക്കായി കോച്ചിംഗ് നൽകുന്നു. 2018ൽ എസ്‌സി,എസ്ടി വിദ്യാർത്ഥികൾക്കായി മാത്രം പദ്ധതി ആരംഭിച്ചപ്പോൾ ഏകദേശം 5,000 വിദ്യാർത്ഥികൾ പ്രവേശനം നേടി. അടുത്ത വർഷം ഒബിസി, ഇഡബ്ല്യുഎസ് വിദ്യാർത്ഥികൾക്കായി പദ്ധതി ആരംഭിച്ചതിന് ശേഷം 15,000 വിദ്യാർത്ഥികളാണ് പ്രവേശനം ലഭിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios