ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ 11-ാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനം

അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ  രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) ഓഗസ്റ്റ് 17 ന് വൈകുന്നേരം മൂന്നു മണക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. 

11th Standard Admission to IHRD Technical Higher Secondary School

തിരുവനന്തപുരം:  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ 11-ാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ihrd.kerala.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായോ താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷകള്‍ സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12.  ഓണ്‍ലൈനായി  അപേക്ഷിക്കുന്നവര്‍ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം.  

ഈ  അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ  രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) ഓഗസ്റ്റ് 17 ന് വൈകുന്നേരം മൂന്നു മണക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. സി.ബി.എസ്.ഇ വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രസ്തുത തീയതിയ്ക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭ്യമാക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471 -  2543888, 8547006804), അടൂര്‍ (പത്തനംതിട്ട, 04734- 224078, 8547005020),  ചേര്‍ത്തല (ആലപ്പുഴ, 0478 - 2552828, 8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469 - 2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481 - 2351485, 8547005013), പീരുമേട് (ഇടുക്കി, 04869-232899, 8547005011), മുട്ടം (തൊടുപുഴ, 04862-255755, 8547005014), കലൂര്‍ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484  2623573, 8547005028), വരടിയം (തൃശൂര്‍, 0487 - 2214773, 8547005022), വാഴക്കാട്  (മലപ്പുറം 0483 - 2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012),  പെരിന്തല്‍മണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495  2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ നിലവിലുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ലും  ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് email: ihrd.itd@gmail.com.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios