ഇന്ത്യന്‍ വീഥിയില്‍ തരംഗമാകാന്‍ കോന എത്തുന്നു; ഒറ്റ ചാര്‍ജില്‍ 470 കിമീ പറക്കാം

സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാവും കോന എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്​​റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്​സ്​റ്റൻഡ് 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം

hyundai kona electric car will come in india

ദില്ലി: ഇന്ത്യന്‍ വീഥികളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന സ്വപ്നമാണ് കേന്ദ്ര സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്.  2030 ഓടെ രാജ്യം ഏറെക്കുറെ ഈ നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തലുകള്‍.  ഭാവിയെ മുന്നിൽകണ്ട്​ നിരവധി ഇലക്​ട്രിക്​ വാഹനങ്ങളുമായാണ്​ നിർമാതാക്കൾ എത്തുന്നുണ്ട്. ഈ നിരയിലേക്കാണ്​ കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നത്​​.

2019 മധ്യത്തോടെ ഇന്ത്യന്‍ നിരത്തുകളില്‍ ഹ്യൂണ്ടായിയുടെ കോന എത്തുമെന്നാണ് പ്രതീക്ഷ. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ എം ഡിയും സി ഇ ഒയുമായ വൈ കെ കൂ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കൊല്ലം ജൂണിൽ പെട്രോൾ മോഡലായി ലോക വിപണികളിൽ ഇറങ്ങിയ കൊന മിനി എസ് യു വിയുടെ ഇലക്ട്രിക് മോഡലാണ് ഇന്ത്യയിലെത്തുകയെന്നും ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സാധ്യത മനസ്സിലാക്കിയാണ് ഇന്ത്യയിൽ ഈ തരംഗത്തിനു തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാവും കോന എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്​​റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്​സ്​റ്റൻഡ് 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്​.യു.വികളുടെ രൂപഭാവങ്ങളാണ്​ കോനയും പിന്തുടരുന്നത്​. ​ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തമാണ്​. മുൻവശത്താണ്​ ചാർജിങ്​ സോക്കറ്റ്​ നൽകിയിരിക്കുന്നത്​.

സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും. കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്.

അമേരിക്കന്‍ വിപണിയില്‍ 37.495 ഡോളറാണ് ഹ്യൂണ്ടായ് കോനയ്ക്കുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഇരുപത്തിയാറ് ലക്ഷത്തോളം രൂപയ്ക്ക്  ഹ്യൂണ്ടായ് കോന ലഭ്യമായേക്കും.

Latest Videos
Follow Us:
Download App:
  • android
  • ios