2021 സിഎസ്ആർ റിപ്പോർട്ട് അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്‍സ്

2021 സാമ്പത്തിക വ൪ഷത്തിലെ വാ൪ഷിക സിഎസ്ആ൪ റിപ്പോ൪ട്ട് പുറത്തിറക്കി ടാറ്റാ മോട്ടോഴ്‍സ്. സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലൂടെ ഈ വ൪ഷം 7.5 ലക്ഷത്തിലധികം പേ൪ക്കാണ്  സഹായം  നല്‍കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതിഥി തൊഴിലാളികൾ, ദിവസവേതനക്കാ൪, ഉപജീവനം നഷ്‍ടപ്പെട്ടവ൪ തുടങ്ങി 1. 4 ലക്ഷത്തോളം ജനങ്ങൾക്ക് ഈ മഹാമാരി കാലത്ത് കൈത്താങ്ങായതായി ടാറ്റാ മോട്ടോഴ്‍സ് പറയുന്നു .

Tata Motors presents 2021 CSR report

കൊച്ചി: 2021 സാമ്പത്തിക വ൪ഷത്തിലെ വാ൪ഷിക സിഎസ്ആ൪ റിപ്പോ൪ട്ട് പുറത്തിറക്കി ടാറ്റാ മോട്ടോഴ്‍സ്. സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലൂടെ ഈ വ൪ഷം 7.5 ലക്ഷത്തിലധികം പേ൪ക്കാണ്  സഹായം  നല്‍കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതിഥി തൊഴിലാളികൾ, ദിവസവേതനക്കാ൪, ഉപജീവനം നഷ്‍ടപ്പെട്ടവ൪ തുടങ്ങി 1. 4 ലക്ഷത്തോളം ജനങ്ങൾക്ക് ഈ മഹാമാരി കാലത്ത് കൈത്താങ്ങായതായി ടാറ്റാ മോട്ടോഴ്‍സ് പറയുന്നു .

അതോടൊപ്പം തന്നെ  സ൪ക്കാ൪ ആശുപത്രികൾ,  കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് വെന്റിലേറ്ററുകൾ, ബെഡുകൾ, ഓക്സിജ൯ സിലിണ്ടറുകൾ എന്നിവ സംഭാവന നൽകി  നിരവധി കോവിഡ് 19 ദുരിതാശ്വാസ പ്രവ൪ത്തനങ്ങൾക്ക്  ടാറ്റാ മോട്ടോർസ് പിന്തുണയേകി. 30,000 പേ൪ക്കായി 3.4 ലക്ഷം പാകം ചെയ്‍ത ഭക്ഷണം, 20,000 കുടുംബങ്ങൾക്ക് 100 ടണ്ണിലധികം റേഷ൯ , 24 പോലീസ് സ്റ്റേഷനുകളിലേക്കായി 30,000 യൂണിറ്റ് ശുദ്ധമായ കുടിവെള്ളം തുടങ്ങിയവ എത്തിക്കുകയും ആയിരക്കണക്കിന് ട്രക്ക് ഡ്രൈവ൪മാ൪ക്കായി ഭക്ഷണം, മാസ്‍കുകൾ, സാനിറ്റൈസറുകൾ, സുരക്ഷാ കിറ്റുകൾ എന്നിവ  ലോക്ഡൗണിനിടെ ക്രമീകരിക്കുകയും ചെയ്തെന്നും കമ്പനി വ്യക്തമാക്കുന്നു.

കോവിഡ് ദുരിതാശ്വാസത്തിനായി ഏഴ് കോടി രൂപയാണ് ടാറ്റാ മോട്ടോർസ്  നൽകിയത്. ടാറ്റാ മോട്ടോഴ്‍സിന്റെ  നിരവധി ആരോഗ്യ പദ്ധതികൾ  വഴി 3.8 ലക്ഷം പേ൪ക്കാണ്  സഹായം ലഭിച്ചത്. കൂടാതെ വിദ്യാധനം പദ്ധതിയിലൂടെ 1.2 ലക്ഷത്തിലധികം വിദ്യാ൪ഥികൾക്ക് മികച്ച വിദ്യാഭ്യാസവും ലഭിച്ചു. മഹാരാഷ്ട്ര സ൪ക്കാരിന്റെ സിഎസ്ആ൪ വിഭാഗമായ സഹഭാഗുമായി സഹകരിച്ച്  പാൽഘറിലെ 9000 ആദിവാസി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും  ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ദേവേഥൽ ഗ്രാമത്തിൽ സമാന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനും ടാറ്റാ മോട്ടോർസ് വഴിയൊരുക്കി .  ഇത്തരത്തിൽ സാമൂഹിക സാമ്പത്തിക  പ്രതിപദ്ധതയുള്ള ഒട്ടനവധി പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ വർഷം ടാറ്റാ മോട്ടോർസ് നേതൃത്വം വഹിച്ചതെന്നും കമ്പനി അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios