എഎംജി ജിഎല്‍സി 43 4മാറ്റിക് ഇന്ത്യന്‍ വിപണിയില്‍

മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എഎംജി ശ്രേണി വാഹനമായ എഎംജി ജിഎല്‍സി 43 4മാറ്റിക് കൂപെ പുറത്തിറക്കി.

Mercedes Benz launches new AMG GLC 43 4MATIC Coupe in India

കൊച്ചി: മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എഎംജി ശ്രേണി വാഹനമായ എഎംജി ജിഎല്‍സി 43 4മാറ്റിക് കൂപെ പുറത്തിറക്കി. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എഎംജി ആയ എഎംജി ജിഎല്‍സി 43 4മാറ്റിക് കൂപെ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെകും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീയുഷ് അരോരയും ചേര്‍ന്നാണ് പുറത്തിറക്കിയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മെഴ്‌സിഡസ് ബെന്‍സിന്റെ 11 മോഡലുകളാണ് ഇപ്പോള്‍ രാജ്യത്തു നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 20,000 ആഡംബര കാറുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് പൂനെയിലുള്ള നിര്‍മാണശാലയ്ക്കുള്ളത്.  തങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട നേട്ടമാണിതെന്ന്  രാജ്യത്തു നിര്‍മിച്ച ആദ്യ എഎംജി പുറത്തിറക്കുന്നതിനെക്കുറിച്ച് മാര്‍ട്ടിന്‍ ഷെവെക് പറഞ്ഞു.

മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍സിയുടെ വൈവിധ്യമാര്‍ന്ന മികവുകളും സ്‌പോര്‍ട്ട്‌സ് കാറിന്റെ സവിശേഷതകളുമാണ് എഎംജി ജിഎല്‍സി 43 4മാറ്റികിനുള്ളത്. 76.70 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പുതുതലമുറാ കാറുകള്‍, സെഡാന്‍, എസ്‌യുവി തുടങ്ങിയവയ്ക്കു ശേഷം ഇപ്പോള്‍ എഎംജിയും ഒരിടത്തു തന്നെ നിര്‍മിക്കാവുന്ന സൗകര്യമാണ് ഇതോടെ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയ്ക്കു സ്വന്തമായിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios