കള്ളക്കരാറുകാരുടെ ബന്ധുക്കള്‍ക്കുപോലും ഇനി റോഡ് പണി കിട്ടില്ല! ഇതുതാൻഡാ യോഗി!

ഓരോ റോഡിനും അഞ്ച് വർഷത്തെ ഗ്യാരണ്ടി നൽകണമെന്നും റോഡ് തകർന്നാൽ നിർമാണ ഏജൻസി പുനർനിർമിക്കണമെന്നും ആവർത്തിച്ച് നിര്‍ദ്ദേശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  അഴിമതിക്കാരായ കരാറുകാരുടെ ബന്ധുക്കൾ പോലും ഒരു പദ്ധതിയിലും ഏർപ്പെടരുതെന്നും യോഗി ആദിത്യ നാഥ്

Yogi said compulsory guarantee for every road, even the relatives of the fake contractors will no longer work

സംസ്ഥാനത്ത് പുതുതായി നിർമിക്കുന്ന ഓരോ റോഡിനും അഞ്ച് വർഷത്തെ ഗ്യാരണ്ടി നൽകണമെന്നും റോഡ് തകർന്നാൽ നിർമാണ ഏജൻസി പുനർനിർമിക്കണമെന്നും ആവർത്തിച്ച് നിര്‍ദ്ദേശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  അഴിമതിക്കാരായ കരാറുകാരുടെ ബന്ധുക്കൾ പോലും ഒരു പദ്ധതിയിലും ഏർപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.  പൊതുമരാമത്ത് വകുപ്പിന്റെ ഉന്നതതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച സംസാരിക്കുന്നതിനിടെയാണ് യോഗി കർശന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

റോഡുകളുടെ നിർമാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഉത്തരവാദിത്തം ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർണ്ണായക പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും അവയുടെ ചെലവ് വർദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശം നൽകി. വകുപ്പുതല മന്ത്രിമാർ കൃത്യമായ ഇടവേളകളിൽ പദ്ധതികൾ അവലോകനം ചെയ്യണമെന്നും ജോലിയുടെ ഗുണനിലവാരം പരിശോധിക്കാൻ ഫീൽഡ് സന്ദർശനങ്ങൾ നടത്തണമെന്നും യോഗി തറപ്പിച്ചു പറഞ്ഞു. ജോലി യന്ത്രവൽക്കരിക്കപ്പെടണമെന്നും ഇതിനായി ഐഐടി പോലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ സഹകരണം തേടാമെന്നും അദ്ദേഹം പറഞ്ഞു.

നവകേരള ബസുണ്ടാക്കിയത് പണ്ട് തൊഴിൽ സമരം പൂട്ടിച്ച കമ്പനി! കണ്ണപ്പ, 'പ്രകാശെ'ന്ന പൊന്നപ്പനായ അമ്പരപ്പിക്കും കഥ!

ആളുകളുടെ കുറവുണ്ടാകരുതെന്ന് ഊന്നിപ്പറഞ്ഞ യോഗി, റഗുലർ നിയമന നടപടികൾ പൂർത്തിയാകുന്നതുവരെ യോഗ്യതയുള്ള യുവാക്കളെ ഔട്ട്‌സോഴ്‌സിംഗ് വഴി ഏർപ്പെടുത്തണമെന്നും വ്യക്തമാക്കി. ഗേറ്റ് പോലുള്ള ദേശീയ പരീക്ഷകൾ അവരുടെ കഴിവ് വിലയിരുത്തുന്നതിന് അടിസ്ഥാനമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി, സംസ്ഥാന സർക്കാരിന് ഒരു നയം/മാർഗ്ഗരേഖ രൂപീകരിക്കാം.

റോഡ് നിർമ്മാണത്തിനായി ഉത്തർപ്രദേശിന്റെ ഫുൾ ഡെപ്‍ത് റിക്ലമേഷൻ (എഫ്ഡിആർ) സാങ്കേതികവിദ്യ ഇന്ത്യാ ഗവൺമെന്റിന്റെ പ്രശംസ പിടിച്ചുപറ്റിയതായി മുഖ്യമന്ത്രി പറഞ്ഞു.  ട്രാഫികിന്റെയും മറ്റ് ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഗ്രാമീണ റോഡുകൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ തയ്യാറാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ടെൻഡർ നടപടികൾ ലളിതമാക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിച്ചു. യോഗ്യത, പരിചയം, വിശ്വസ്തത എന്നിവയുടെ അടിസ്ഥാനത്തിലാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള ഏകീകൃത ഷെഡ്യൂൾ നിരക്ക് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ റാംപത്ത്, ഭക്തി പാത എന്നിവയുടെ നിർമാണം പുതിയ ഉന്നതതല മാനദണ്ഡങ്ങൾ നടപ്പാക്കി സംസ്ഥാനത്ത് മാതൃകയാക്കുകയാണെന്ന് യോഗി പറഞ്ഞു. എല്ലാ ഗ്രാമീണ റോഡുകളുടെയും ജിഐഎസ് മാപ്പിംഗ് നടത്തേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.

അതേസമയം മോശം കരാറുകാർക്കെതിരെ നേരത്തെയും യോഗി രംഗത്തെത്തിയിരുന്നു. ക്രിമിനൽ പശ്ചാത്തലമോ മോശം പേരോ ഉള്ള കരാറുകാരെ ജലസേചന പദ്ധതികൾക്കായി ലേലം വിളിക്കാൻ അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുമ്പ് പ്രസ്‍താവനയിൽ പറഞ്ഞിരുന്നു. നിർദ്ദേശം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയിരുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios