ഒറ്റ ചാർജിൽ കേരളം ചുറ്റാം! ഇന്ത്യൻ ലോഞ്ചിനൊരുങ്ങി ലോകത്തെ പിടിച്ചുലയ്ക്കും ഷവോമി ഇലക്ട്രിക് കാർ!
ഇപ്പോഴിതാ മുൻനിര ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഷവോമി ഇലക്ട്രിക് കാർ സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ SU7 ഇന്ത്യയിലെ ബെംഗളൂരുവിൽ പ്രദർശിപ്പിക്കാൻ പോകുകയാണെന്ന് റഷ് ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് സെഗ്‌മെൻ്റ് (ഇവി) കാറുകളുടെ ഡിമാൻഡിൽ തുടർച്ചയായ വർധനവുണ്ടായിട്ടുണ്ട്. നിലവിൽ ടാറ്റ മോട്ടോഴ്‌സിന് ഈ വിഭാഗത്തിൽ സമ്പൂർണ്ണ ആധിപത്യമാണുള്ളത്. ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് കാർ വിൽപ്പനയിൽ ടാറ്റ മോട്ടോഴ്‌സിന് മാത്രം 65 ശതമാനത്തിലധികം വിഹിതമുണ്ട്.
ഇപ്പോഴിതാ മുൻനിര ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഷവോമി ഇലക്ട്രിക് കാർ സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ SU7 ഇന്ത്യയിലെ ബെംഗളൂരുവിൽ പ്രദർശിപ്പിക്കാൻ പോകുകയാണെന്ന് റഷ് ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ വിൽപ്പന കമ്പനികളിലൊന്നാണ് ഷവോമി. ബെംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി വിൽക്കുന്ന നിരവധി പുതിയ ഉൽപ്പന്നങ്ങൾ കമ്പനി പ്രദർശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. കമ്പനിയുടെ ആഡംബര ഇലക്ട്രിക് കാർ എസ് യു 7 എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ, സ്‌മാർട്ട്‌ഫോണുകൾക്ക് മാത്രം പേരുകേട്ട കമ്പനിക്ക് അതിൻ്റെ എഞ്ചിനീയറിംഗ്, നിർമ്മാണ ശേഷി വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കാൻ കഴിയും. ചൈനയിൽ, ഷവോമി SU7 ടെസ്‌ല മോഡൽ 3 യുമായി നേരിട്ട് മത്സരിക്കുന്നു. ഇത് സമീപകാലത്ത് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളിലൊന്നായി മാറിയിരിക്കുന്നു.
ഷവോമി SU7 ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണെങ്കിൽ, അത് ബിവൈഡി സീലുമായി നേരിട്ട് മത്സരിക്കും. സീലിന് സമാനമായ വിലയും SU7 ഇന്ത്യയിൽ ലഭിച്ചേക്കാം. കാറിൻ്റെ നീളം 4,997 മില്ലീമീറ്ററും വീതി 1,963 മില്ലീമീറ്ററും ഉയരം 1,455 മില്ലീമീറ്ററും ആയിരിക്കും. വീൽ ബേസ് 3,000 എംഎം ആണ്. ഈ ഇലക്ട്രിക് കാറിന് 517 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. 101 കിലോവാട്ട് ബാറ്ററി പാക്ക് ഉള്ള ടോപ്പ്-സ്പെക്ക് ഷവോമി SU7 മാക്സ് പെർഫോമൻസ് വേരിയൻ്റ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഒറ്റത്തവണ ചാർജ് ചെയ്താൽ 800 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ഇലക്ട്രിക് കാറിന് കഴിയും. കാറിൻ്റെ ഉയർന്ന വേഗത മണിക്കൂറിൽ 265 കിലോമീറ്ററായിരിക്കും.