Delivery in Auto Pilot Car : ഓട്ടോ പൈലറ്റ് കാറിന്റെ മുൻസീറ്റിൽ യുവതി പ്രസവിച്ചു, 'ടെസ്‌ല ബേബി' എന്ന് സോഷ്യൽ

ഓടിവന്ന എമർജൻസി നഴ്‌സിംഗ് സ്റ്റാഫ്, അമ്മയെയും കുഞ്ഞിനേയും പരിഗണിക്കുന്നു. അവർക്ക് സുഖമാണ് എന്ന് ഉറപ്പിക്കുന്നു.

Woman delivers in Tesla auto pilot car, social media makes her viral

പ്രസവവേദന(labor Pain) തുടങ്ങി കാറിൽ ആശുപത്രിയിലേക്ക് അതിവേഗം പൊയ്ക്കൊണ്ടിരിക്കെ ഒരു യുവതി ട്രാഫിക്കിൽ കുടുങ്ങുന്നു. ലേബർ റൂമിലെത്തിച്ചേരും  മുമ്പുതന്നെ പ്രസവം(delivery) നടക്കും എന്ന് ബോധ്യപ്പെട്ടതോടെ, അവരുടെ ഭർത്താവ് സഞ്ചരിച്ചു കൊണ്ടിരുന്ന  ടെസ്‌ല കാർ  'ഓട്ടോ പൈലറ്റ്' (Tesla Car in Autopilot) മോഡിലിട്ട് ഭാര്യയുടെ പ്രസവത്തിലേക്ക് തന്റെ ശ്രദ്ധ പൂർണമായും തിരിക്കുന്നു. ആശുപത്രിയുടെ പാർക്കിങ് ലോട്ടിൽ എത്തിയപ്പോഴേക്കും പ്രസവം നടക്കുന്നു, കുഞ്ഞു പുറത്തുവരുന്നു. പാഞ്ഞെത്തിയ നഴ്‌സുമാർ, പൊക്കിൾക്കൊടി മുറിച്ചുമാറ്റി നവജാത ശിശുവും അമ്മയും പൂർണ്ണാരോഗ്യത്തോടെ തുടരുന്നുണ്ട് എന്നുറപ്പിക്കുന്നു. അമേരിക്കയിലെ പെൻസിൽവാനിയ നഗരത്തിലായിരുന്നു ഈ സംഭവം. 

വെയ്‌നിലെ വീട്ടിൽ ഇരിക്കുമ്പോഴാണ് യിരാൻ ഷെറി എന്ന 33 വയസ്സുകാരിക്ക് പ്രസവ വേദന  തുടങ്ങുന്നത്. ഭർത്താവ് കീറ്റിങ്ങും മൂന്നു വയസ്സുള്ള ആദ്യത്തെ കുട്ടിയും ഒത്ത്  ആശുപത്രിയിലേക്ക് പോവാൻ വേണ്ടി കാറിൽ ചെന്നുകയറിയപ്പോൾ തന്നെ അവർക്ക് സംഗതി ലേബർ റൂമിൽ എത്താൻ സാധ്യതയില്ല എന്ന ബോധ്യമുണ്ടാവുന്നു. സാധാരണ ട്രാഫിക്കിൽ അവർ താമസിച്ചിരുന്ന ഇടത്തിൽ നിന്ന് അടുത്തുള്ള പാവോലി ആശുപത്രിയിലേക്ക് 20 മിനിറ്റ് ഡ്രൈവ് ആണ് ഉണ്ടാവാറുള്ളത്. റോഡിൽ അന്ന് വലിയ ഗതാഗതകുരുക്കായിരുന്നു. അതിനെ മറികടന്ന് ആശുപത്രിക്ക് ഏതാണ്ട് അടുത്തെത്തിയപ്പോഴാണ്, "ഇതാ പ്രസവം നടക്കാൻ പോവുന്നു"  എന്ന ബോധ്യം യിരാന്റെ ഭർത്താവ് കീറ്റിങ്ങിനുണ്ടാവുന്നത്. അതോടെ അയാൾ തന്റെ ടെസ്‌ല കാറിനെ ഓട്ടോ പൈലറ്റ് മോഡിൽ ഇടുന്നു. കാർ ആശുപത്രിയിലേക്ക് അടുത്തുകൊണ്ടിരിക്കെ തന്നെ അയാൾ ഭാര്യക്ക് പ്രസവത്തിന് മാനസികമായി തയ്യാറെടുക്കാൻ സഹായിക്കുന്നു. കാർ ആശുപത്രിയുടെ പോർച്ചിലേക്ക് കയറിയതും ആശ്വാസത്തിന്റെതായ ഒരു നിശ്വാസം കീറ്റിങ്ങിന്റെ ചെവിയിൽ വന്നു പതിക്കുന്നു. അത് ഭാര്യ യിറാന്റെ ശബ്ദമായിരുന്നു. "കുഞ്ഞു പുറത്തു വന്നു..." പറഞ്ഞു തീർന്നതും കാർ ആശുപത്രി പോർച്ചിലേക്ക് കയറിയതും ഒന്നിച്ചായിരുന്നു. ഓടിവന്ന എമർജൻസി നഴ്‌സിംഗ് സ്റ്റാഫ്, അമ്മയെയും കുഞ്ഞിനേയും പരിഗണിക്കുന്നു. അവർക്ക് സുഖമാണ് എന്ന് ഉറപ്പിക്കുന്നു.

Woman delivers in Tesla auto pilot car, social media makes her viral

“She couldn’t wait to arrive … born in the front seat of our (car emoji) en route to the hospital!”. എന്നൊരു ക്യാപ്ഷ്യനോടെ കീറ്റിങ് ഈ കുഞ്ഞിന്റെ ചിത്രം പിന്നീട് പങ്കുവെച്ചപ്പോഴാണ് സോഷ്യൽ മീഡിയ ഇതേപ്പറ്റി അറിയുന്നതും സംഗതി വൈറൽ ആവുന്നതും. ഈ കുറിപ്പ് വൈറലായതിനു പിന്നാലെ ടെസ്‌ല മോട്ടോർസ് ഉടമ എലോൺ മസ്‌കിനെ കുഞ്ഞിന്റെ തലതൊട്ടപ്പനാക്കിക്കൊണ്ടും അദ്ദേഹത്തിന് ഗൈനക്കോളജി ബിരുദം കൺഫെർ ചെയ്തു കൊടുത്തുകൊണ്ടുമൊക്കെയുള്ള പോസ്റ്റുകളുടെ പ്രവാഹവും ഉണ്ടായി.

             
 

Latest Videos
Follow Us:
Download App:
  • android
  • ios