പ്രതികളുമായി പാഞ്ഞത് രാഹുലിന്‍റെ കൊറിയൻ കരുത്തൻ, പൊലീസ് പൊക്കിയ സെൽറ്റോസ് എന്ന ജനപ്രിയന് സംഭവിച്ചത്..

2019 ഓഗസ്റ്റില്‍ പുറത്തിറക്കിയ കിയ സെൽറ്റോസ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഉൽപ്പന്നമാണ്. അതേസമയം കിയ സെൽറ്റോസ് 2020ല്‍, ആണ് രാഹുൽ സ്വന്തമാക്കുന്നതെന്ന് രജിസ്ട്രേഷൻ രേഖകള്‍ തെളിയിക്കുന്നു. 

What happened Kia Seltos car owned by Youth Congress State General Secretary Rahul Mamkootathil

യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ  രക്ഷപ്പെടാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.   യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ KL-26-L-3030 വെള്ള കിയ സെൽറ്റോസ് കാര്‍ ആണ് കസ്റ്റഡിയിലെടുത്തത്. ഈ കാറില്‍ നിന്നാണ് പൊലീസ് കേസിലെ പ്രതികളെ പിടികൂടിയത്. രാഹുലിന് സ്വീകരണം നൽകിയ ശേഷം കെപിസിസി ഓഫീസിൽ നിന്നും മടങ്ങുമ്പോൾ, തിരുവനന്തപുരം തൈക്കാട് വച്ചാണ് പ്രതികളായ ഫെനി, ബിനിൽ ബിനു എന്നിവരെ ഈ കാർ തടഞ്ഞ് പൊലീസ് പിടികൂടിയത്. കാറിന് ആദ്യം പൊലീസ് കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. പിന്നീട് മേട്ടുക്കടയില്‍ വച്ചാണ് പ്രതികളെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്.

പ്രതികൾ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവർത്തിച്ചുവെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ട് പറയുന്നു.  പ്രതികളെ റിമാൻഡ് ചെയ്യണമെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് വിശദമായ വാദം കേൾക്കും. നാല് പ്രതികൾക്ക് കോടതി ഇന്നലെ ഇടക്കാല ജാമ്യം നൽകിയിരുന്നു. പിടിച്ചെടുത്ത കാർ നിലവിൽ പേരൂർക്കട പൊലീസിന്‍റെ കസ്റ്റഡിയിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ഫീൽഡിലേക്ക് മഹീന്ദ്രയും! അന്തർസംസ്ഥാന പാതയിൽ ക്യാമറയിൽ കുടുങ്ങി, ഹൃദയങ്ങളിലേക്ക് 'പെർമിറ്റ്' നൽകി ഫാൻസ്!

അതേസമയം പ്രതികൾ പിടിയിലായത് തന്റെ കാറിൽ നിന്നാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചു.  2019 ഓഗസ്റ്റില്‍ പുറത്തിറക്കിയ കിയ സെൽറ്റോസ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഉൽപ്പന്നമാണ്. കിയ സെൽറ്റോസ് 2020ല്‍, ആണ് രാഹുൽ സ്വന്തമാക്കുന്നതെന്ന് രജിസ്ട്രേഷൻ രേഖകള്‍ തെളിയിക്കുന്നു. രാഹുൽ ബി ആർ എന്നാണ് വാഹനത്തിന്‍റെ ആർസി ബുക്കിലെ ഓണറുടെ പേര്. അടൂർ എസ്ആർടിഒ രജിസ്ട്രേഷനിലുള്ളതാണ് രാഹുലിന്‍റെ ഈ കാർ. 

ഇന്ത്യയില്‍ വൻ ജനപ്രിയതയാണ് വാഹനത്തിന്. ഗ്ലേസിയർ വൈറ്റ് നിറത്തിനാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്. രാഹുലിന്‍റെ കാറും ഇതേ നിറത്തിലുള്ളതാണ്. നിലവിൽ കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 55 ശതമാനത്തിലധികം സംഭാവന നൽകുന്ന ഒരു മികച്ച മോഡലാണ് ഈ എസ്‌യുവി. കമ്പനിയുടെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തം വിൽപ്പനയുടെ 60 ശതമാനത്തിനടുത്താണ് കിയ സെൽറ്റോസിനുള്ളത്. അതായത് സോനെറ്റ് കോംപാക്റ്റ് എസ്‌യുവി , കാരൻസ് എം‌പി‌വി എന്നിവയെ അപേക്ഷിച്ച് മിഡ്-സൈസ് എസ്‌യുവി ഒരു വലിയ വിൽപ്പനക്കാരൻ ആണെന്ന് വ്യക്തമാണ്. 

പരിഷ്‍കരിച്ച സെൽറ്റോസിനെ ഈ ജൂലൈ മാസത്തിൽ ആണ് കിയ അവതരിപ്പിച്ചത്. പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ടെക്-ലൈൻ, ജിടി ലൈൻ, എക്സ്-ലൈൻ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിൽ ലഭ്യമാണ്. എൻഎ പെട്രോൾ പതിപ്പിന് 10.89 ലക്ഷം മുതൽ 16.59 ലക്ഷം രൂപ വരെയാണ് വില. ടർബോ പെട്രോൾ പതിപ്പിന് 14.99 ലക്ഷം മുതൽ 19.99 ലക്ഷം രൂപ വരെയാണ് വില. സെൽറ്റോസിന്റെ ഡീസൽ പതിപ്പിന് അടിസ്ഥാന വേരിയന്റിന് 11.99 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം, ന്യൂഡൽഹി) വില. 

പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എൻഎ പെട്രോൾ എഞ്ചിന് 115 bhp കരുത്തും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിലും ടർബോ ഡീസൽ എഞ്ചിൻ 116 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ 6-സ്പീഡ് മാനുവൽ, NA പെട്രോളുള്ള ഒരു CVT ഓട്ടോമാറ്റിക്, 6-സ്പീഡ് iMT, ടർബോ ഡീസൽ ഉള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉൾപ്പെടുന്നു.

ടർബോ പെട്രോൾ എഞ്ചിന് 160 bhp കരുത്തും 253 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് iMT അല്ലെങ്കിൽ 7-സ്പീഡ് DCT ഉൾപ്പെടുന്നു. ഈ ടർബോ പെട്രോൾ എഞ്ചിൻ HTK+, HTX+, GTX+, X-Line എന്നിവയിൽ മാത്രമേ ലഭ്യമാകൂ. മാനുവൽ ഗിയർബോക്‌സോടുകൂടിയ 1.5L NA പെട്രോൾ HTE, HTK, HTK+, HTX ട്രിമ്മുകളിൽ ലഭ്യമാണ്, അതേസമയം iMT ഗിയർബോക്‌സ് HTX ട്രിമ്മിൽ മാത്രമേ ലഭ്യമാകൂ.

പരിഷ്‌കരിച്ച ഡിസൈന്‍, സ്പോര്‍ട്ടി പെര്‍ഫോമന്‍സ്, മികച്ച എക്സ്റ്റീരിയര്‍ എന്നിങ്ങനെ അത്യാധുനിക സാങ്കേതികവിദ്യകള്‍ അടങ്ങിയ പുതിയ സെല്‍റ്റോസ് ജൂലായ് 21നാണ് കിയ പുറത്തിറക്കിയത്. 15 അതിസുരക്ഷാ ഫീച്ചറുകളും 17 എഡിഎഎസ് ലെവല്‍ 2 ഓട്ടോണമസ് ഫീച്ചറുകളും ഉള്‍പ്പെടെ 32 സവിശേഷതകളും വാഹനത്തിലുണ്ട്. ഡ്യുവല്‍ സ്‌ക്രീന്‍ പനോരമിക് ഡിസ്പ്ലേ, ഡ്യുവല്‍ സോണ്‍ ഫുള്ളി ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണര്‍, ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ് എന്നിവയും സെല്‍റ്റോസില്‍ സജ്ജീകരിച്ചിച്ചിട്ടുണ്ട്.

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios