പിഴ അടയ്ക്കാതെ പറ്റിക്കാമെന്ന് കരുതിയോ? വേല കയ്യിലിരിക്കട്ടെ! വാഹന ഉടമകള്‍ക്ക് മുട്ടൻപണിയുമായി ഈ സർക്കാർ!

കുടിശ്ശികയുള്ള എല്ലാ നികുതികളും ട്രാഫിക്ക് പിഴകളും അടച്ചു തീർത്തില്ല എങ്കില്‍ പശ്ചിമ ബംഗാളിൽ ഇനിമുതല്‍ പിയുസി സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ പ്രക്രിയയിൽ സുതാര്യത കൊണ്ടുവരാൻ സംസ്ഥാനത്തെ എല്ലാ വാഹന ഉടമകൾക്കും പിയുസി സർട്ടിഫിക്കറ്റ് ലഭിക്കുന്ന നിയമം സംസ്ഥാന സർക്കാർ കർശനമാക്കി

West Bengal Govt plans to tightens norms for vehicle owners to obtain PUC certificate prn

ലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പിയുസി) വേണ്ട കാർ, ഇരുചക്ര വാഹന ഉടമകൾക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി പശ്ചിമ ബംഗാൾ സർക്കാർ. കുടിശ്ശികയുള്ള എല്ലാ നികുതികളും ട്രാഫിക്ക് പിഴകളും അടച്ചു തീർത്തില്ല എങ്കില്‍ പശ്ചിമ ബംഗാളിൽ ഇനിമുതല്‍ പിയുസി സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ പ്രക്രിയയിൽ സുതാര്യത കൊണ്ടുവരാൻ സംസ്ഥാനത്തെ എല്ലാ വാഹന ഉടമകൾക്കും പിയുസി സർട്ടിഫിക്കറ്റ് ലഭിക്കുന്ന നിയമം സംസ്ഥാന സർക്കാർ കർശനമാക്കിയതായി പശ്ചിമ ബംഗാൾ ഗതാഗത മന്ത്രി സ്നേഹസിസ് ചക്രവർത്തി പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 നവംബർ 1 മുതൽ പുതിയ നിയമം സംസ്ഥാനത്തുടനീളം നടപ്പിലാക്കും.

വാഹന ഉടമകൾ കുടിശ്ശികയുള്ള എല്ലാ നികുതികളും ട്രാഫിക്ക് പിഴകളും തീർത്തില്ല എങ്കില്‍ പശ്ചിമ ബംഗാളിൽ ഇനിമുതല്‍ പിയുസി സർട്ടിഫിക്കറ്റ് ലഭിക്കില്ല. കൂടാതെ, എമിഷൻ ടെസ്റ്റിംഗ് സെന്ററുകളിൽ തത്സമയ പരിശോധനയ്ക്കായി അവർ വാഹനങ്ങൾ കൊണ്ടുപോകണം. പിയുസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് വാഹന ഉടമകൾ എല്ലാ നികുതികളും പിഴകളും തീർക്കണം. പുതിയ നിയമം അനുസരിച്ച്, നികുതിയും പിഴയും ഒഴിവാക്കിയില്ലെങ്കിൽ, നിർദ്ദിഷ്ട വാഹനത്തിന് പിയുസി സർട്ടിഫിക്കറ്റ് ലഭിക്കില്ല. കൂടാതെ, പിയുസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തത്സമയ ടെയിൽ പൈപ്പ് എമിഷൻ ടെസ്റ്റിംഗിനായി എല്ലാ വാഹനങ്ങളും എമിഷൻ ടെസ്റ്റിംഗ് സെന്ററുകളിൽ ഉണ്ടായിരിക്കണമെന്ന് സംസ്ഥാന സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. സുതാര്യമായ പിയുസി സർട്ടിഫിക്കറ്റ് വിതരണ പ്രക്രിയ ഉറപ്പാക്കുന്നതിനും വാഹനങ്ങൾ പുറന്തള്ളുന്ന പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുമാണ് ഈ നീക്കങ്ങൾ എന്നും മന്ത്രി പറഞ്ഞു.

ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് ബോഡി ക്യാമറ, ദേഷ്യം അടക്കാൻ ഡോക്ടറുടെ ക്ലാസ്! സൂപ്പർ നീക്കവുമായി കേന്ദ്രം!

സ്വകാര്യ, വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. പുതിയ നിയമം അനുസരിച്ച്, ഈ വാഹനങ്ങളുടെ ഉടമകൾ പിയുസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് കുടിശ്ശികയുള്ള പിഴകൾ നിര്‍ബനധമായും തീർക്കണം.

പല വാഹന ഉടമകളും മലിനീകരണ പരിശോധനാ കേന്ദ്രങ്ങളിൽ വാഹനം കൊണ്ടുപോകാതെ പിയുസി സർട്ടിഫിക്കറ്റ് വാങ്ങുന്നതായി ആക്ഷേപമുണ്ട്. അനുവദനീയമായ പരിധിയേക്കാൾ ഉയർന്ന മലിനീകരണം പരിസ്ഥിതിയിൽ പുറന്തള്ളിയിട്ടും നിരവധി വാഹനങ്ങൾ റോഡിൽ ഓടുന്നതിന് ഇത്തരം കെടുകാര്യസ്ഥതകൾ കാരണമായിട്ടുണ്ട്. നികുതി ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട വലിയൊരു തുകയും ഇത്തരത്തില്‍ നഷ്‍ടപ്പെടുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് പുതിയ നിയമങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios