ഈ കാറിന് വില കൂടി, കൂടിയത് 1.70 ലക്ഷം!
വോൾവോ C40 റീചാർജ് CMA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് 408hp പവറും 660 Nm പരമാവധി ടോർക്കും സൃഷ്ടിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ലഭിക്കുന്നു.
സ്വീഡിഷ് ആഡംബര വാഹന ബ്രാൻഡായ വോൾവോ C40 റീചാർജ് കൂപ്പെ എസ്‌യുവിയുടെ ഇന്ത്യയിൽ വില വർദ്ധിപ്പിച്ചു. കാറിന്റെ വില ഇപ്പോൾ ആരംഭിക്കുന്നത് 62.95 ലക്ഷം രൂപയിലാണ് (എക്സ്-ഷോറൂം, ഡൽഹി). അതായത് എസ്‌യുവിക്ക് 1.7 ലക്ഷം രൂപയുടെ വിലവർദ്ധനവ് ലഭിച്ചു. 61.25 ലക്ഷം രൂപയ്ക്കാണ് വോൾവോ C40 റീചാർജ് രാജ്യത്ത് അവതരിപ്പിച്ചത്. സെപ്റ്റംബർ അഞ്ച് മുതൽ 100 ലേറെ ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി അവകാശപ്പെട്ടു.
വോൾവോ C40 റീചാർജ് CMA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് 408hp പവറും 660 Nm പരമാവധി ടോർക്കും സൃഷ്ടിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ലഭിക്കുന്നു. വെറും 4.7 സെക്കൻഡിനുള്ളിൽ ഇവിക്ക് 0-100kmph വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 180 കിലോമീറ്ററാണ് കാറിന് കൈവരിക്കാൻ കഴിയുന്ന ഉയർന്ന വേഗത. ആഗോളതലത്തിൽ RWD, AWD ഓപ്ഷനുകളിൽ ഇവി ലഭ്യമാണ്. എന്നിരുന്നാലും, ഇന്ത്യയിൽ ഇതിന് AWD ഡ്രൈവ്ട്രെയിൻ മാത്രമേ ലഭിക്കൂ. അളവുകളുടെ കാര്യത്തിൽ, വോൾവോ റീചാർജ് 4440 എംഎം നീളവും 1910 എംഎം വീതിയും 1591 എംഎം ഉയരവുമാണ്. ബൂട്ട് സ്പേസ് 413 ലിറ്ററും ഫ്രങ്ക് സ്പേസ് 31 ലിറ്ററുമാണ്.
78 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിക്ക് ലഭിക്കുന്നത്. ഒറ്റ ചാർജിൽ 530 കിലോമീറ്ററാണ് കാറിന്റെ റേഞ്ച്. ചാർജ്ജിന്റെ കാര്യം വരുമ്പോൾ, വോൾവോ C40 റീചാർജ് 150kW DC ഫാസ്റ്റ് ചാർജർ വഴി 27 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. എന്നിരുന്നാലും, 11kW ലെവൽ രണ്ട് ചാർജറിന് 8 മണിക്കൂറിനുള്ളിൽ കാർ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. ബ്ലൂ സ്റ്റോൺ, ഫ്യൂഷൻ റെഡ്, തണ്ടർ ഗ്രേ, സേജ് ഗ്രീൻ, ക്രിസ്റ്റൽ വൈറ്റ് തുടങ്ങി എട്ട് വ്യത്യസ്ത നിറങ്ങളിൽ വോൾവോ C40 റീചാർജ് ലഭ്യമാകും.
വാങ്ങാൻ കൂട്ടയിടി, എക്സ്റ്ററിന് വില കൂട്ടി ഹ്യുണ്ടായി!
ഇന്റീരിയർ XC40 റീചാർജിനോട് സാമ്യമുള്ളതാണ്. വശത്ത് എസി വെന്റുകളുള്ള 9.0 ഇഞ്ച് പോർട്രെയ്റ്റ്-സ്റ്റൈൽ ടച്ച്‌സ്‌ക്രീൻ വാഗ്ദാനം ചെയ്യുന്നു. 12.3 ഇഞ്ചാണ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.