സുരക്ഷ മുഖ്യം, എണ്ണയടിച്ച് കീശയും കീറില്ല; ആ സ്വീഡിഷ് കരുത്തനും ഇന്ത്യയിലേക്ക്

2023 ജൂൺ 14-ന് ഇന്ത്യയിൽ തങ്ങളുടെ രണ്ടാമത്തെ ഓൾ ഇലക്ട്രിക് വാഹനമായ ഓൾ ഇലക്ട്രിക് C40 റീചാർജ് അവതരിപ്പിക്കുമെന്ന് വോൾവോ അറിയിച്ചു. 

Volvo C40 Recharge EV to make India debut on 2023 June 14 prn

സ്വീഡിഷ് ആഡംബര വാഹന ബ്രാൻഡായ വോൾവോ കാർസ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ C40 അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു . വാഹന സുരക്ഷയുടെ പര്യായമാണ് വോൾവോ. കമ്പനി ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങൾക്കും ഈ സുരക്ഷ തുടക്കമിടുകയാണ്. 2030 ഓടെ പൂർണമായും ഇലക്ട്രിക് കാർ ബ്രാൻഡായി മാറാൻ പദ്ധതിയിടുന്നതായി കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

2023 ജൂൺ 14-ന് ഇന്ത്യയിൽ തങ്ങളുടെ രണ്ടാമത്തെ ഓൾ ഇലക്ട്രിക് വാഹനമായ ഓൾ ഇലക്ട്രിക് C40 റീചാർജ് അവതരിപ്പിക്കുമെന്ന് വോൾവോ അറിയിച്ചു. കമ്പനിയുടെ ഇന്ത്യയിലെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലെ രണ്ടാമത്തെ ഇലക്ട്രിക്ക് കാര്‍ ആയിരിക്കും ഇത്. കമ്പനി തങ്ങളുടെ ആദ്യത്തെ ഇവി, XC40 റീചാർജ് കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. XC40 റീചാർജ് ഇവിയുടെ വിജയത്തെ തുടർന്ന്, XC40 റീചാർജ് അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവർ കൂപ്പായ C40 റീചാർജ് ഇവിയെയും അവതരിപ്പിക്കാൻ കമ്പനി തയ്യാറാണ്.

C40 റീചാർജ്ജ് ആദ്യമായി ആഗോള വിപണിയിൽ 2021 മാർച്ചിൽ അവതരിപ്പിച്ചു. ഇത് XC40 യുമായി ധാരാളം ഭാഗങ്ങൾ പങ്കിട്ടു. ചരിഞ്ഞ മേൽക്കൂരയാണ് C40 ന് ഉള്ളത്. അന്താരാഷ്‌ട്ര സ്‌പെക്ക് C40 5-സീറ്റിംഗ് ലേഔട്ടിൽ വാഗ്ദാനം ചെയ്യുന്നു, 413 L ന്റെ പരമ്പരാഗത പിൻ ബൂട്ട്, പിൻ സീറ്റുകൾ 1205 L വരെ നീട്ടാൻ കഴിയും. ഒരു ഇവി ആയതിനാൽ ഇതിന് മുൻവശത്ത് ഒരു സ്റ്റോറേജ് ഏരിയയും ഉണ്ട്. ഇതിന്റെ നീളം 440 എംഎം, വീതി 1873 എംഎം, ഉയരം 1591 എംഎം. 2702 എംഎം വീൽബേസും 171 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. വോൾവോയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വൈവിധ്യമാർന്ന അല്ലെങ്കിൽ ബാറ്ററി, മോട്ടോറുകൾ ഓപ്ഷനുകൾ ഉണ്ട്. എന്നാൽ ഇതില്‍ ഏതൊക്കെ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് നിലവില്‍ വ്യക്തമല്ല. 

Latest Videos
Follow Us:
Download App:
  • android
  • ios