ഫോക്‌സ്‌വാഗൺ ടൈഗൺ സൗണ്ട് എഡിഷൻ ഇന്നെത്തും
വാഹനത്തിന്‍റെ വിശദാംശങ്ങൾ നിലവില്‍ പരിമിതമാണ്. എങ്കിലും സി-പില്ലറിലെ ഒരു പുതിയ ഗ്രാഫിക്, ബ്ലാക്ക്ഡ്-ഔട്ട് ഓആർവിഎമ്മുകൾ, ഒരു കോൺട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫ്, എക്സ്ക്ലൂസീവ് 'സൗണ്ട് എഡിഷൻ' ബാഡ്ജുകൾ എന്നിവ ഉൾപ്പെടുന്നു. വൈൽഡ് ചെറി റെഡ്, ലാവ ബ്ലൂ, റൈസിംഗ് ബ്ലൂ, കാർബൺ സ്റ്റീൽ ഗ്രേ എന്നിങ്ങനെ നിലവിലുള്ള നാല് കളർ ഓപ്ഷനുകളിലും ഈ പ്രത്യേക പതിപ്പ് ലഭ്യമാകാൻ സാധ്യതയുണ്ട്.
ജർമ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗൺ ടൈഗൺ മിഡ്-സൈസ് എസ്‌യുവി മോഡൽ ലൈനപ്പ് വിപുലീകരിക്കാൻ ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ഒരു പ്രത്യേക പതിപ്പ് കമ്പനി ഇന്ന് അവതരിപ്പിക്കും. ഫോക്‌സ്‌വാഗൺ ടൈഗൺ സൗണ്ട് എഡിഷൻ എന്നാണ് ഈ വേരിയന്‍റിന് പേരിട്ടിരിക്കുന്നത്.
വാഹനത്തിന്‍റെ വിശദാംശങ്ങൾ നിലവില്‍ പരിമിതമാണ്. എങ്കിലും സി-പില്ലറിലെ ഒരു പുതിയ ഗ്രാഫിക്, ബ്ലാക്ക്ഡ്-ഔട്ട് ഓആർവിഎമ്മുകൾ, ഒരു കോൺട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫ്, എക്സ്ക്ലൂസീവ് 'സൗണ്ട് എഡിഷൻ' ബാഡ്ജുകൾ എന്നിവ ഉൾപ്പെടുന്നു. വൈൽഡ് ചെറി റെഡ്, ലാവ ബ്ലൂ, റൈസിംഗ് ബ്ലൂ, കാർബൺ സ്റ്റീൽ ഗ്രേ എന്നിങ്ങനെ നിലവിലുള്ള നാല് കളർ ഓപ്ഷനുകളിലും ഈ പ്രത്യേക പതിപ്പ് ലഭ്യമാകാൻ സാധ്യതയുണ്ട്.
വാഹനത്തിന്‍റെ ഇന്റീരിയർ ലേഔട്ടും സവിശേഷതകളും സാധാരണ മോഡലിന് സമാനമാണെന്ന് പ്രതീക്ഷിക്കുന്നു. ഫോക്‌സ്‌വാഗൺ ടൈഗൺ സൗണ്ട് എഡിഷൻ ഒരു ആംപ്ലിഫയറും വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകളും ഉൾക്കൊള്ളുന്ന ഒരു സബ്‌വൂഫർ ഉൾപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൈ ഫോക്‌സ്‌വാഗൺ കണക്റ്റ് ആപ്പ്, സൺറൂഫ്, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെ നീളുന്നു ഫീച്ചറുകളുടെ നിര. ലെതറെറ്റ് അപ്ഹോൾസ്റ്ററി, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഇബിഡി ഉള്ള എബിഎസ്, ടയർ പ്രഷർ ഡിഫ്ലേഷൻ മുന്നറിയിപ്പ്, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളും ലഭിച്ചേക്കും.
കള്ളക്കരാറുകാരുടെ ബന്ധുക്കള്‍ക്കുപോലും ഇനി റോഡ് പണി കിട്ടില്ല! ഇതുതാൻഡാ യോഗി!
നിലവിൽ 1.0L ത്രീ-സിലിണ്ടർ, 1.5L ഫോർ-സിലിണ്ടർ എന്നിങ്ങനെ രണ്ട് ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഫോക്‌സ്‌വാഗൺ ടൈഗൺ ലഭ്യമാണ്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡാണ്. അതേസമയം 1.0L TSI, 1.5L TSI പെട്രോൾ എഞ്ചിനുകൾ യഥാക്രമം 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും നൽകുന്നു. ഫോക്‌സ്‌വാഗൺ ടൈഗൺ സൗണ്ട് എഡിഷനിലും ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.