സുരക്ഷയില്‍ ഫുള്‍ മാര്‍ക്ക്, ക്രാഷ് ടെസ്റ്റിൽ വമ്പൻ പ്രകടനവുമായി ഈ ഇന്ത്യൻ നിര്‍മ്മിത കാര്‍!
ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ച ടൈഗൺ ഇന്ത്യയിൽ നിർമ്മിച്ചതാണ്. ലാറ്റിൻ എൻക്യാപ് പരീക്ഷിച്ച ടൈഗണിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. മുതിർന്നവരുടെ സംരക്ഷണത്തിൽ 92 ശതമാനവും കുട്ടികളുടെ സംരക്ഷണത്തിൽ 92 ശതമാനവും കാൽനട യാത്രികരുടെ സംരക്ഷണത്തിൽ 55 ശതമാനവും സുരക്ഷാ സഹായ സംവിധാനത്തിൽ 83 ശതമാനവും ഈ എസ്‌യുവി സ്കോർ ചെയ്‍തു.
ജര്‍മ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗന്‍റെ വിജയകരമായ ഉൽപ്പന്നമാണ് ടൈഗൺ. ഇത് കമ്പനിയുടെ ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായിരുന്നു. അതിൽ വിര്‍ടസ്, സ്‍കോഡ കുഷാഖ്, സ്‍കോഡ സ്ലാവിയ തുടങ്ങിയ ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു. ഈ വാഹനങ്ങളെല്ലാം ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ റേറ്റിംഗുകൾ നേടിയിട്ടുണ്ട്. ഇപ്പോൾ ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റി ഇതേ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ് ഫോക്സ്‍വാഗൻ ടൈഗണ്‍.
ലാറ്റിൻ എൻക്യാപ് പരീക്ഷിച്ച ടൈഗണിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. മുതിർന്നവരുടെ സംരക്ഷണത്തിൽ 92 ശതമാനവും കുട്ടികളുടെ സംരക്ഷണത്തിൽ 92 ശതമാനവും കാൽനട യാത്രികരുടെ സംരക്ഷണത്തിൽ 55 ശതമാനവും സുരക്ഷാ സഹായ സംവിധാനത്തിൽ 83 ശതമാനവും ഈ എസ്‌യുവി സ്കോർ ചെയ്‍തു.
ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ച ടൈഗൺ ഇന്ത്യയിൽ നിർമ്മിച്ചതാണ്. ഇന്ത്യ-സ്പെക്ക് ടൈഗൺ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗുമായി വരുന്നില്ല. ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ, ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, മൾട്ടി-കൊളീഷൻ ബ്രേക്കുകൾ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ബ്രേക്ക് അസിസ്റ്റ്, ആന്റ്-സ്ലിപ്പ് റെഗുലേഷൻ, ഇലക്‌ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് സിസ്റ്റം, ടയർ പ്രഷർ ഡീഫ്ലേഷൻ, ടയർ പ്രഷർ ഡിഫ്ലേഷൻ എന്നിവയുമായി ഇന്ത്യ-സ്പെക് ടൈഗൺ വരുന്നു. ബെൽറ്റ് റിമൈൻഡറുകളും ഫ്രണ്ട് ഡ്യുവൽ എയർബാഗുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നു. ഉയർന്ന വേരിയന്റുകളിൽ, എസ്‌യുവിയിൽ ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, മുൻവശത്തെ എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ എന്നിവയും ഉണ്ട്.
11.62 ലക്ഷം രൂപയിൽ തുടങ്ങി 19.46 ലക്ഷം രൂപ വരെയാണ് ടൈഗണിന്‍റെ ഇന്ത്യയിലെ വില. രണ്ട് വിലകളും എക്സ്-ഷോറൂം ആണ്. ഈ എസ്‍യുവി നിലവിൽ ഡൈനാമിക്, പെർഫോമൻസ് എന്നിങ്ങനെ അഞ്ച് കളർ സ്‍കീമുകളിലും രണ്ട് ട്രിം ലെവലുകളിലും വിൽക്കുന്നു. ഡൈനാമിക് ലൈനിൽ കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ ഉൾപ്പെടുന്നു. പെർഫോമൻസ് ലൈനിന് ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ലഭിക്കുന്നു.
113 ബിഎച്ച്പി പരമാവധി കരുത്തും 178 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് ഡൈനാമിക് ലൈനിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു. പെർഫോമൻസ് ലൈനിന് 148 bhp പരമാവധി കരുത്തും 250 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഇവോ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
ഫോക്സ്‍വാഗണ്‍ ഡീസല്‍, പെട്രോള്‍ വാഹനവില്‍പ്പന ഇടിഞ്ഞു, ഇവി വില്‍പ്പനയില്‍ വന്‍കുതിപ്പ്