ബാറ്ററി ശൂന്യം, നടുറോഡില്‍ കുടുങ്ങിയ നെക്സോണിനെ ഉന്തിനീക്കി കുഞ്ഞൻ സ്‍കൂട്ടർ, മൂക്കത്ത് വിരലുവച്ച് ജനം!

ബാറ്ററി ചാര്‍ജ്ജ് തീര്‍ന്ന് പെരുവഴിയിലായ ഒരു ടാറ്റാ നെക്സോണ്‍ ഇവിയെ ചവിട്ടി നീക്കുന്ന ഒരു സ്‍കൂട്ടര്‍ യാത്രികന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. ആതര്‍ എനര്‍ജിയുടെ ഇലക്ട്രിക്ക് സ്‍കൂട്ടറാണ് ഈ സാഹസികൻ. 

Viral video of Ather electric scooter rider pushing and moving a battery empty Tata Nexon EV prn

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളോ വീഡിയോകളോ പലപ്പോഴും നിങ്ങളെ ചിരിപ്പിക്കും. സമാനമായ ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ബാറ്ററി ചാര്‍ജ്ജ് തീര്‍ന്ന് പെരുവഴിയിലായ ഒരു ടാറ്റാ നെക്സോണ്‍ ഇവിയെ ചവിട്ടി നീക്കുന്ന ഒരു സ്‍കൂട്ടര്‍ യാത്രികന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. ആതര്‍ എനര്‍ജിയുടെ ഇലക്ട്രിക്ക് സ്‍കൂട്ടറാണ് ഈ സാഹസികൻ. ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ആതർ എനർജിതന്നെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ആതറിന്റെ ഇലക്ട്രിക് സ്‌കൂട്ടർ റൈഡർ ടാറ്റ നെക്‌സോൺ ഇവിയെ തള്ളുന്നത് കാണാം. റൈഡർ തന്റെ ഇ-സ്‌കൂട്ടറിൽ ഇരുന്ന് നെക്‌സോൺ ഇവിയെ കാലുകളുടെ സഹായത്തോടെ തള്ളുകയാണ്. 

ഈ വീഡിയോ കർണാടകയിലെ ഏതോ റോഡിൽ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം രണ്ട് വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ കർണാടകയിൽ നിന്നാണ്.  ഈ വീഡിയോയ്ക്ക് വൻ കാഴ്‍ചകളാണ് ലഭിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ പലരും രസകരമായ കമന്റുകളുമായി എത്തി. നെക്സോമിന്‍റെ ചാര്‍ജ്ജ് തീര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, ഈ സംഭവത്തിന്‍റെ കൃത്യമായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

നെക്സോണ്‍ ഇവിയെപ്പറ്റി പറയുകയാണെങ്കില്‍ നടാറ്റ മോട്ടോഴ്‌സ് അതിന്റെ ജനപ്രിയ നെക്‌സോൺ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അടുത്തിടെയാണ് പുറത്തിറക്കിയത്. 8.10 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. സ്‌മാർട്ട്, സ്‌മാർട്ട് പ്ലസ്, പ്യുവർ, ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ്, ഫെയർലെസ്, ഫേസ്‌ലെസ് പ്ലസ് എന്നിങ്ങനെ 11 വകഭേദങ്ങളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. (S) ട്രിം എന്ന ഓപ്ഷനും ഇവയിൽ ലഭ്യമാകും. ലോഞ്ചിനൊപ്പം, നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ വാറന്റി വിശദാംശങ്ങളും വെളിപ്പെടുത്തി. ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് കമ്പനി മൂന്നുൂ വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റി നൽകുന്നു. ഐആർഎ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം റോഡ്‌സൈഡ് അസിസ്റ്റൻസും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കേട്ടതൊന്നും സത്യമാകരുതേയെന്ന് ഥാറും ജിംനിയും, പക്ഷേ മിനി ലാൻഡ് ക്രൂയിസറിന് ടൊയോട്ട പേരുമിട്ടു!

നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ രൂപകൽപ്പന കർവ്, ഹാരിയർ ഇവി കൺസെപ്‌റ്റുകളുമായി വളരെ സാമ്യമുള്ളതാണ്. ട്രപസോയ്ഡൽ ഹൗസിംഗിൽ സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റുകൾക്കൊപ്പം ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം ഇതിന് ലഭിക്കുന്നു. ടോപ്പ് വേരിയന്റിന് സീക്വൻഷ്യൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (ഡിആർഎൽ) ലഭിക്കുന്നു, അവ നേർത്ത അപ്പർ ഗ്രില്ലിൽ ടാറ്റ മോട്ടോഴ്‌സിന്റെ ലോഗോയുമായി ചേർന്നതാണ്. ബമ്പറിന്റെ താഴത്തെ പകുതിയിൽ കട്ടിയുള്ള ഒരു സ്ട്രിപ്പ് ഉണ്ട്, അതിൽ നമ്പർ പ്ലേറ്റ് സ്ഥാപിച്ചിരിക്കുന്നു. 

16 ഇഞ്ച് അലോയ് വീലുകൾക്ക് ഒരു പുതിയ ഡിസൈനും ഒരു കോൺട്രാസ്റ്റിംഗ് നിറത്തിൽ ഹൈലൈറ്റ് ചെയ്യപ്പെടാത്ത ഒരു പുതിയ ആക്‌സന്റ് ലൈനും ഇത് അവതരിപ്പിക്കുന്നു. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് ഇപ്പോൾ ടെയിൽലൈറ്റുകളെ ബന്ധിപ്പിക്കുന്ന പൂർണ്ണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ ലഭിക്കുന്നു. റിവേഴ്സ് ലൈറ്റ് ഇപ്പോൾ ബമ്പറിലേക്ക് മാറ്റി.

120 എച്ച്‌പി പവറും 170 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ് നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാകുന്നത്. ഇതുകൂടാതെ, 115 എച്ച്പി പവറും 260 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ലഭ്യമാകും. രണ്ട് എഞ്ചിനുകളും നിലവിലുള്ള 6-സ്പീഡ് മാനുവൽ, 6-സ്പീഡ് AMT എന്നിവയിൽ ലഭ്യമാകും. പെട്രോൾ എഞ്ചിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് (പാഡിൽ ഷിഫ്‌റ്ററുകൾക്കൊപ്പം) ഓപ്ഷനിലും ലഭ്യമാകും.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios