മഹാനഗരങ്ങള്‍ തമ്മിലുള്ള ദൂരം നേര്‍പകുതിയാക്കും 'കേന്ദ്രമാജിക്ക്' വീണ്ടും, പുതിയ പേരിലൊരു സൂപ്പര്‍ റോഡുകൂടി!
വരാനിരിക്കുന്ന വാരണാസി-കൊൽക്കത്ത എക്‌സ്പ്രസ് വേയെ എൻഎച്ച് 319 ബി എന്ന് വിളിക്കുമെന്ന് ദേശീയപാതാ അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. എൻഎച്ച്319ബിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഈ രണ്ട് നഗരങ്ങളെയും ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ഈ മേഖലയിലെ മറ്റ് നിരവധി നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ എക്സ്പ്രസ് വേ.
കൊൽക്കത്തയ്‍ക്കും വാരണാസിക്കും ഇടയിലുള്ള ദൂരം ഏഴ് മണിക്കൂറാക്കി ചുരുക്കുന്ന വരാനിരിക്കുന്ന വാരണാസി-കൊൽക്കത്ത എക്‌സ്‌പ്രസ് വേയ്ക്ക് പുതിയ കോഡ് നാമം അംഗീകരിച്ച് ദേശീയപാതാ അതോറിറ്റി. വരാനിരിക്കുന്ന വാരണാസി-കൊൽക്കത്ത എക്‌സ്പ്രസ് വേയെ എൻഎച്ച് 319 ബി എന്ന് വിളിക്കുമെന്ന് ദേശീയപാതാ അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. എൻഎച്ച്319ബിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഈ രണ്ട് നഗരങ്ങളെയും ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ഈ മേഖലയിലെ മറ്റ് നിരവധി നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ എക്സ്പ്രസ് വേ. നിലവിൽ വാരാണസിക്കും കൊൽക്കത്തയ്ക്കും ഇടയിലുള്ള പ്രധാന ഹൈവേയായ എൻഎച്ച് 19 ന് ബദലായിരിക്കും പുതിയ എക്സ്പ്രസ് വേ.
610 കിലോമീറ്റർ ദൈർഘ്യമുണ്ട് ഈ അതിവേഗ പാതയ്ക്ക്. പുരിലിയ ജില്ലയിലൂടെ പശ്ചിമ ബംഗാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഈ അതിവേഗ പാത ബീഹാറിലെയും ജാർഖണ്ഡിലെയും നാല് ജില്ലകളെ വീതം ബന്ധിപ്പിക്കുമെന്നും എൻഎച്ച്എഐ അറിയിച്ചു. വാരണാസിക്കും കൊൽക്കത്തയ്ക്കും ഇടയിലുള്ള ദൂരം 80 കിലോമീറ്ററോളം കുറയ്ക്കാൻ ഈ എക്സ്പ്രസ് വേ സഹായിക്കും. നിലവിൽ, 690 കിലോമീറ്ററാണ് NH19ന്‍റെ ദൂരം. NH19 ന്റെ തെക്ക് ഭാഗത്തായി സമാന്തരമായി പോകുന്ന പുതിയ എക്സ്പ്രസ് വേ 610 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി ഹൈവേയായിരിക്കും. വാരാണസിക്ക് സമീപമുള്ള ചന്ദൗളിൽ നിന്നാണ് അതിവേഗ പാത ആരംഭിക്കുന്നത്. മുഗൾസരായ് വഴി പോകുന്നതിനുപകരം, എക്‌സ്‌പ്രസ്‌വേ ബീഹാറിൽ ചന്ദിൽ പ്രവേശിച്ച് ഏകദേശം 160 കിലോമീറ്റർ ദൂരം പിന്നിട്ട ശേഷം ഗയയിലെ ഇമാംഗഞ്ചിൽ നിന്ന് പുറത്തുകടക്കും.
എൻഎച്ച്എഐ കൈമൂർ കുന്നുകളിൽ അഞ്ച് കിലോമീറ്റർ നീളത്തിൽ ഒരു തുരങ്കം നിർമിക്കാനും സാധ്യതയുണ്ട്. എക്‌സ്പ്രസ് വേ പിന്നീട് സസാരത്തിലെ തിലൗത്തുവിലെ സോൺ നദി മുറിച്ചുകടന്ന് ഗ്രാൻഡ് ട്രങ്ക് റോഡിലൂടെ ഔറംഗബാദിലേക്ക് പ്രവേശിക്കും. പിന്നീട് ഛത്രയിലെ ഹണ്ടർഗഞ്ചിൽ നിന്ന് ജാർഖണ്ഡിലേക്ക് പ്രവേശിക്കുകയും ഹസാരിബാഗ്, രാംഗഢ് എന്നിവയിലൂടെ പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലേക്ക് പുറപ്പെടുകയും ചെയ്യും. വാരാണസി-കൊൽക്കത്ത എക്‌സ്‌പ്രസ് വേയ്ക്ക് ഏകദേശം 35,000 കോടി രൂപയോളം വരും.
വരാനിരിക്കുന്ന അതിവേഗ പാത വാരണാസിക്കും കൊൽക്കത്തയ്ക്കും ഇടയിലുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കുമെന്ന് എൻഎച്ച്എഐ പറയുന്നു. NH19 വഴിയുള്ള ദൂരം താണ്ടാൻ നിലവിൽ 12-14 മണിക്കൂർ വരെയാണ് എടുക്കുന്നത്.