പ്ലാസ്റ്റിക്ക് മാലിന്യങ്ങൾകൊണ്ട് യോഗി സർക്കാർ ഉണ്ടാക്കിയത് ഇത്രയും കിലോമീറ്റർ സൂപ്പർ റോഡുകൾ!

യോഗി സർക്കാരിന്‍റെ കാഴ്ചപ്പാടിന് അനുസൃതമായി, ഉത്തർപ്രദേശിലെ റോഡുകളുടെ നിർമ്മാണത്തിലും ബലപ്പെടുത്തലിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ, പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, ബിറ്റുമെൻ എന്നിവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

UP govt sets example by making roads from single use plastic waste

റ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് 813 കിലോമീറ്റർ യുപി റോഡുകൾ ശക്തിപ്പെടുത്തി ഉത്തർപ്രദശ് സർക്കാർ. യോഗി സർക്കാരിന്‍റെ കാഴ്ചപ്പാടിന് അനുസൃതമായി, ഉത്തർപ്രദേശിലെ റോഡുകളുടെ നിർമ്മാണത്തിലും ബലപ്പെടുത്തലിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ, പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, ബിറ്റുമെൻ എന്നിവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഈ റോഡുകൾ ചെലവ് കുറഞ്ഞതും അതേ സമയം ഈട് ഉറപ്പു നൽകുന്നതുമാണ്. മാത്രമല്ല, ഈ പ്രക്രിയയിലൂടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‍കരിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നു. യോഗി സർക്കാരിന്‍റെ ഈ സംരംഭം നിരവധി കാരണങ്ങളാൽ ശ്രദ്ധേയമാണ്. മാത്രമല്ല ഇത് ആഗോളതലത്തിൽ അംഗീകാരം നേടുകയും ചെയ്യുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, യോഗി സർക്കാർ ഈ പ്രക്രിയയിലൂടെ ഉത്തർപ്രദേശിൽ മൊത്തം 813 കിലോമീറ്റർ റോഡുകൾ നിർമ്മിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്‍തു. ഈ നൂതന സംരംഭത്തിലൂടെ മൊത്തത്തിൽ 466 റോഡുകളും റൂട്ടുകളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡുകൾ നിർമ്മിക്കുന്നതിൽ ഇന്ത്യ മുന്നിലാണ്, രാജ്യത്ത് 2500 കിലോമീറ്ററിലധികം ഈ രീതിയിൽ നിർമ്മിക്കപ്പെടുന്നു. പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡുകൾ നിർമ്മിക്കുന്ന ഈ പ്രക്രിയ അമേരിക്ക ഉൾപ്പെടെ 15 രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് റോഡുകൾ കൂടാതെ, യോഗി സർക്കാർ സംസ്ഥാനത്ത് അതിവേഗം റോഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് മുൻഗണന നൽകുകയും ചെയ്യുന്നു.

പൊതുമരാമത്ത് വകുപ്പിന്‍റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പ്രതിദിനം ശരാശരി ഒരു റോഡും മൂന്ന് ദിവസത്തിലൊരിക്കൽ ഒരു പാലവും നിർമ്മിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ റോഡുകളിലെ 567 ബ്ലാക്ക് സ്പോട്ടുകൾ നീക്കാൻ 200 കോടി രൂപ അനുവദിച്ചു. സംസ്ഥാനം പ്രതിദിനം ശരാശരി ഒമ്പത് കിലോമീറ്റർ വീതി കൂട്ടലും ബലപ്പെടുത്തലും പൂർത്തിയാക്കുന്നു. അതേസമയം പുതിയ റോഡുകളുടെ നിർമ്മാണം പ്രതിദിനം 11 കിലോമീറ്റർ എന്ന നിരക്കിലാണ് നടക്കുന്നത്.

പൊതുമരാമത്ത് വകുപ്പിന്‍റെ കണക്കുകൾ പ്രകാരം യോഗി സർക്കാരിന്‍റെ കാലത്ത് ഇതുവരെ 27,397 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ, മുഖ്യമന്ത്രി സമഗ്ര ഗ്രാം വികാസ് യോജനയ്ക്ക് കീഴിൽ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി ആകെ 181 റോഡ് നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു. ലഭിച്ച കണക്കുകൾ പ്രകാരം 2023-24ൽ ഇതുവരെ 44,382 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ ഗവൺമെന്‍റ് കുഴിരഹിതമാക്കി, 26,976 കിലോമീറ്റർ നീളമുള്ള റോഡുകളുടെ നവീകരണ പ്രക്രിയ പൂർത്തീകരിച്ചു. കൂടാതെ, 96 റെയിൽവേ പാലങ്ങൾ ഉൾപ്പെടെ 224 നീളമുള്ള പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുകയും അവ തുറന്നുകൊടുക്കുകയും ചെയ്‍തു എന്നാണ് കണക്കുകൾ.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios