ഇതാ 787 കോടിയുടെ സൂപ്പര്‍ റോഡ്, പതിറ്റാണ്ടുകളുടെ കുരുക്കഴിക്കും യോഗി മാജിക്ക്!
ചില്ല എലിവേറ്റഡ് റോഡിന് യുപി സർക്കാർ 787 കോടി രൂപ അനുവദിച്ചു. 393 കോടി രൂപ സംസ്ഥാന സർക്കാർ നൽകും, ബാക്കി തുക അതോറിറ്റി വഹിക്കും. തുക സർക്കാരും നോയിഡ അതോറിറ്റിയും തുല്യമായി പങ്കിടുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അനിൽ കുമാർ സാഗറിന്റെ കത്തിൽ പറയുന്നുതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദില്ലിയിലെ മയൂർ വിഹാറിനെ നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന ചില്ല എലിവേറ്റഡ് റോഡിന് യുപി സർക്കാർ 787 കോടി രൂപ അനുവദിച്ചു. 393 കോടി രൂപ സംസ്ഥാന സർക്കാർ നൽകും, ബാക്കി തുക അതോറിറ്റി വഹിക്കും. തുക സർക്കാരും നോയിഡ അതോറിറ്റിയും തുല്യമായി പങ്കിടുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അനിൽ കുമാർ സാഗറിന്റെ കത്തിൽ പറയുന്നുതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിർവഹണ ഏജൻസിയായ യുപി സ്റ്റേറ്റ് ബ്രിഡ്‍ജ് കോർപ്പറേഷൻ (യുബിഎസ്ബിസിഎൽ) 2023 ഓഗസ്റ്റ് 15-നകം കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള ടെൻഡർ പുറപ്പെടുവിക്കും. നിലവിൽ, 10 ശതമാനത്തിലധികം ജോലികൾ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള ജോലികൾക്ക് 600 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. എല്ലാ അനുമതികളും ലഭിച്ചാലുടൻ നിർമാണം ആരംഭിക്കും. 2022 സെപ്റ്റംബറിൽ, എംപവേർഡ് ഫിനാൻസ് കമ്മിറ്റി വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) നൽകാൻ യുപിഎസ്ബിസിഎല്ലിന് നിർദ്ദേശം നൽകി. സമിതിയുടെ അംഗീകാരത്തിന് ശേഷം പദ്ധതി റിപ്പോർട്ട് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിനായി അയച്ചു.
ഇങ്ങനൊരു സൂപ്പര്‍ റോഡ് രാജ്യത്ത് ആദ്യം, ഇനി മിനുക്കുപണികള്‍ മാത്രമെന്ന് ഗഡ്‍കരി!
2013-ൽ തുടങ്ങിയ ചില്ല എലിവേറ്റഡ് റോഡിന്റെ നിർമ്മാണം 2019-ൽ ആണ് ആരംഭിച്ചത്. തുടക്കത്തിൽ 605 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. പദ്ധതിച്ചെലവ് അന്ന് നോയിഡ അതോറിറ്റിയും യുപി സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പും (പിഡബ്ല്യുഡി) തുല്യമായി വഹിക്കേണ്ടതായിരുന്നു, എന്നാൽ പിഡബ്ല്യുഡി ഫണ്ട് അനുവദിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2020 മാർച്ചിൽ നോയിഡ അതോറിറ്റി പദ്ധതിയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. പദ്ധതിയുടെ ഏകദേശം 10 ശതമാനം ജോലികൾ അക്കാലത്ത് പൂർത്തിയാക്കിയിരുന്നു. അപ്പോഴേക്കും അതോറിറ്റി 60 കോടി രൂപ സംഭാവനയും നൽകിയിരുന്നു. എന്നാല്‍ ഫണ്ട് സംബന്ധിച്ച സ്‍തംഭനാവസ്ഥ പിന്നെയും തുടർന്നു. 2022-ഓടെ, നിർമ്മാണ സാമഗ്രികളുടെ വിലയിൽ വർദ്ധനവ് ചൂണ്ടിക്കാട്ടി യുപിഎസ്ബിസിഎൽ ബജറ്റ് 1,076 കോടി രൂപയായി പരിഷ്കരിച്ചു. എന്നാല്‍ നോയിഡ അതോറിറ്റി ഈ കണക്ക് അംഗീകരിച്ചില്ല. തുടര്‍ന്ന് 912 കോടി രൂപയായി ഏജൻസി ബജറ്റ് കുറച്ചെങ്കിലും അതും അതോറിറ്റി നിരസിച്ചു.
അതിനുശേഷം, അതോറിറ്റി ഒരു മൂന്നാം കക്ഷി കൺസൾട്ടന്റിനെ കൊണ്ടുവന്നു. അവര്‍ 801 കോടി രൂപ ശുപാർശ ചെയ്‍തു, ഐഐടി മുംബൈയിലെ വിദഗ്ധർ കണക്കുകള്‍ പരിശോധിച്ചു. പദ്ധതി ഫയൽ ഒടുവിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ യുപി സർക്കാരിന്റെ എംപവേർഡ് ഫിനാൻസ് കമ്മിറ്റിക്ക് (ഇഎഫ്‌സി) അയച്ചു. അതിന് അനുമതി നൽകുകയും ഒടുവില്‍ ഫയൽ ഈ ജൂണില്‍ മന്ത്രിസഭയുടെ മേശയിലെത്തുകയും ചെയ്തു. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.