Tesla : ഫാക്ടറി പണിയാന്‍ അമേരിക്കന്‍ വണ്ടിക്കമ്പനി മുതലാളിയെ ക്ഷണിച്ച് ഈ സംസ്ഥാനങ്ങളും!
തെലങ്കാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും ടെസ്‌ലയുടെ ഇവി നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു
ഇന്ത്യയിൽ പ്രവര്‍ത്തം ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് അമേരിക്കന്‍ (USA) ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല (Tesla) . ഇതിന്‍റെ ഭാഗമായി ഇലക്ട്രിക്ക് വാഹന നിർമ്മാണ കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാവിന് ബിസിനസ് ആരംഭിക്കാനും പ്ലാന്‍റ് സ്ഥാപിക്കാനുമുള്ള ഓഫർ നല്‍കി മത്സരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫാക്ടറി സ്ഥാപിക്കാന്‍ അമേരിക്കന്‍ വണ്ടിക്കമ്പനി മുതലാളിയെ ക്ഷണിച്ച് ഈ ഇന്ത്യൻ സംസ്ഥാനം!
കഴിഞ്ഞദിവസം തെലുങ്കാന സംസ്ഥാന സർക്കാരിൽ (Telangana Government) നിന്നാണ് ടെസ്‍ല തലവന്‍ ഇലോണ്‍ മസ്‍കിന് ക്ഷണം ലഭിച്ചതെങ്കില്‍ പിന്നാലെ രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്‍ട്രയും പശ്ചിമ ബംഗളാളും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാനയിൽ ഫാക്ടറി നിർമ്മിക്കുന്നതിന് ഇവി നിർമ്മാതാക്കളുമായി പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്ന് തെലങ്കാനയിലെ വ്യവസായ വാണിജ്യ മന്ത്രി കെ ടി രാമറാവു ടെസ്‍ല സിഇഒ ഇലോണ്‍ മസ്‍കിന്‍റെ ഒരു ട്വീറ്റിന് മറപടിയായി ട്വീറ്റ് ചെയ്‍തിരുന്നു. ഇപ്പോള്‍ ഇതേ ട്വീറ്റിന് തന്നെ മറുപടിയായിട്ടാണ് പശ്‍ചിമ ബംഗാള്‍, മഹാരാഷ്‍ട്ര മന്ത്രിമാരും ടെസ്‍ല മുതലാളിയെ സ്വാഗതം ചെയ്‍തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിൽ വൈദ്യുത കാറുകൾ നിർമ്മിക്കുന്നതിനായി ടെസ്‌ലയുടെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലമാണ് സംസ്ഥാനമെന്ന് മഹാരാഷ്ട്ര ജലവിഭവ മന്ത്രി ജയന്ത് പാട്ടീൽ ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്രയെന്ന് ജയന്ത പാട്ടീൽ ട്വീറ്റിന് മറുപടി നൽകി. “നിങ്ങൾക്ക് ഇന്ത്യയിൽ സ്ഥാപിക്കാൻ ആവശ്യമായ എല്ലാ സഹായവും ഞങ്ങൾ മഹാരാഷ്ട്രയിൽ നിന്ന് നൽകും. മഹാരാഷ്ട്രയിൽ നിങ്ങളുടെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.." അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മൂന്ന് ടെസ്‌ല ഇലക്‌ട്രിക് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ ലോഞ്ചിംഗിന് അംഗീകാരം
ഇതിനിടെ പശ്ചിമ ബംഗാൾ സർക്കാരും ടെസ്‌ലയെ തങ്ങളുടെ കാർ നിർമ്മാണ പ്ലാന്റ് സംസ്ഥാനത്ത് സ്ഥാപിക്കാൻ ക്ഷണിച്ചു. രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നതിൽ തന്റെ കമ്പനി ഇപ്പോഴും ഇന്ത്യൻ സർക്കാരുമായി നിരവധി വെല്ലുവിളികളിലൂടെ പ്രവർത്തിക്കുന്നുണ്ടെന്ന് ടെസ്‌ല സിഇഒ എഴുതിയ എലോൺ മസ്‌കിന്റെ ട്വീറ്റിന് പശ്ചിമ ബംഗാൾ മന്ത്രി എംഡി ഗുലാം റബ്ബാനി ശനിയാഴ്ച മറുപടി നൽകി.
ടെസ്‌ലയുടെ എവ് മാനുഫാക്ചറിംഗ് പ്ലാന്റ് ഇന്ത്യയിൽ ആതിഥേയത്വം വഹിക്കാൻ തെലങ്കാന സർക്കാർ താൽപ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് എലോൺ മസ്‌കിന്റെ ട്വീറ്റിനുള്ള പ്രതികരണങ്ങൾ.
ട്വിറ്ററിൽ ഒരു ചോദ്യത്തിന് മറുപടിയായി മസ്‌ക് പറഞ്ഞ വാക്കുകളാണ് ഈ ക്ഷണിക്കല്‍ മത്സരത്തിന് തുടക്കം കുറിക്കാന്‍ ഇടയാക്കിയത്. “ഇപ്പോഴും സർക്കാരുമായി ഒരുപാട് വെല്ലുവിളികളിലൂടെ പ്രവർത്തിക്കുന്നു..” ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള ശ്രമമാണ് മസ്‌ക് പരാമർശിച്ച 'വെല്ലുവിളി' വാക്ക് കൊണ്ട് ലക്ഷ്യമിട്ടത്.
എന്നാല്‍ ട്വിറ്ററിൽ മസ്‌കിന് മറുപടിയായി തെലങ്കാനയിലെ വ്യവസായ വാണിജ്യ മന്ത്രി കെ ടി രാമറാവു എഴുതി, “ഹേയ് എലോൺ, ഞാൻ ഇന്ത്യയിലെ തെലങ്കാന സംസ്ഥാനത്തിന്റെ വ്യവസായ വാണിജ്യ മന്ത്രിയാണ്. ഇന്ത്യയില്‍, തെലങ്കാനയില്‍ പ്രവർത്തിക്കുന്നതിൽ ടെസ്‌ലയുമായി പങ്കാളിയാകുന്നതിൽ സന്തോഷമുണ്ട്. നമ്മുടെ സംസ്ഥാനം സുസ്ഥിരതാ സംരംഭങ്ങളിൽ ഒരു ചാമ്പ്യനും ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൌഹൃദ സ്ഥാനവുമാണ്.." ഇതേ ട്വീറ്റുകള്‍ക്കുള്ള മറുപടിയായിട്ടാണ് മറ്റ് സംസ്ഥാനത്തെ മന്ത്രിമാരും രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇതുസംബന്ധിച്ച് മസ്‌ക് ആദ്യം ആശങ്ക ഉന്നയിച്ചത്. ടെസ്‌ല അതിന്റെ കാറുകൾ ഇന്ത്യയിൽ ഉടൻ പുറത്തിറക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഇന്ത്യയിലെ ഇറക്കുമതി തീരുവ ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതാണെന്നുമായിരുന്നു മസ്‍കിന്‍റെ ആരോപണം. ഇന്ത്യയിൽ വാഹനം അവതരിപ്പിക്കുന്നതിൽ ടെസ്‌ല ഗൗരവമായ നീക്കത്തിലാണ്. കർണാടകയിൽ ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സായി രജിസ്റ്റർ ചെയ്‍തതായി ഇവി നിർമ്മാതാവ് കഴിഞ്ഞ വർഷം ജനുവരിയിൽ പ്രഖ്യാപിച്ചപ്പോൾ വ്യക്തമായിരുന്നു.
ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60 ശതമാനം മുതൽ 100 ശതമാനം വരെയാണ് നിലവിൽ ഇന്ത്യ കസ്റ്റംസ് തീരുവ ചുമത്തുന്നത്. 40,000 ഡോളറിൽ കൂടുതലുള്ള CIF (കോസ്റ്റ്, ഇൻഷുറൻസ്, ചരക്ക്) മൂല്യമുള്ള പൂർണ്ണമായും ഇറക്കുമതി ചെയ്‍ത കാറുകൾക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നു. അതേസമയം ഈ തുകയിൽ താഴെ വിലയുള്ള കാറുകൾക്ക് 60 ശതമാനം തീരുവ ചുമത്തുന്നു. ടെസ്‌ലയുടെ യുഎസ് വെബ്‌സൈറ്റ് അനുസരിച്ച്, ഒരു മോഡലിന് മാത്രമാണ് 40,000 ഡോളറില്‍ താഴെ വിലയുള്ളത്. മോഡൽ 3 സ്റ്റാൻഡേർഡ് റേഞ്ച് പ്ലസ് ആണ് ഈ വാഹനം. അങ്ങനെ നോക്കുമ്പോള്‍ ടെസ്‌ലയ്ക്ക് മോഡൽ 3 ഇലക്ട്രിക് കാർ CBU (പൂർണ്ണമായി നിർമ്മിച്ച യൂണിറ്റ്) വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കിൽ, ഏകദേശം 70 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
രാജ്യത്തെ ഉപഭോക്താക്കൾക്ക് വാഹനങ്ങൾ കൂടുതൽ താങ്ങാനാവുന്ന തരത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന ടെസ്‌ലയുടെ ഈ നിർദ്ദേശത്തെ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് അംഗീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറക്കുമതി തീരുവയിൽ എന്തെങ്കിലും കുറവ് വരുത്തുന്നതിന് മുമ്പ് ടെസ്‌ല ആദ്യം ഇന്ത്യയിലെ ഉൽപ്പാദന പദ്ധതികൾ പങ്കിടണമെന്ന് കേന്ദ്രം ആവശ്യപ്പെടുമ്പോൾ, നിലവിലുള്ള നികുതി നിരക്കിൽ തങ്ങളുടെ ഉൽപ്പന്നം അവതരിപ്പിക്കുന്നത് കമ്പനിക്ക് ലാഭകരമായ ബിസിനസ് ഓപ്ഷന്‍ ആയിരിക്കില്ലെന്ന് ടെസ്‌ല കരുതുന്നു.
വിദേശ വിപണികളിൽ നിന്ന് കൊണ്ടുവരുന്ന വാഹനങ്ങളുടെ ഉയർന്ന ഇറക്കുമതി തീരുവയ്‌ക്കെതിരായ മസ്‌കിന്റെ വാദം ഇന്ത്യയിൽ പ്രവർത്തിക്കുന്ന കാർ നിർമ്മാതാക്കൾക്കിടയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ചിലർ ടെസ്‌ലയുടെ നിർദ്ദേശത്തെ പിന്തുണച്ചപ്പോൾ, മറ്റ് ചിലർ ഇന്ത്യൻ കാർ നിർമ്മാതാക്കൾക്കും കേന്ദ്രം തുല്യ പരിഗണന നൽകണമെന്നായിരുന്നു വാദിച്ചത്.