ഇന്നോവ മുതലാളി ഉണ്ടാക്കിയ ഈ പിക്കപ്പിന്‍റെ മൈലേജില്‍ ഞെട്ടി പണം നല്‍കിയ ബ്രിട്ടീഷുകാര്‍!
അഡ്വാൻസ്‍ഡ് പ്രൊപ്പൽഷൻ സെന്‍റർ വഴി ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ഫണ്ട് കണ്ടെത്തിയ ശേഷമായിരുന്നു വാഹനത്തിന്‍റെ വികസനം. ഈ ഹിലക്സ് ഒരു പ്രോട്ടോടൈപ്പ് മാത്രമാണ്. ഈ വർഷം അവസാനത്തോടെ ഇത്തരത്തിലുള്ള ഒമ്പത് പ്രോട്ടോടൈപ്പുകൾ കൂടി നിർമ്മിക്കുമെന്ന് ടൊയോട്ട അറിയിച്ചു.
ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഹൈലക്‌സ് പിക്കപ്പ് ട്രക്കിനെ ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട വെളിപ്പെടുത്തി. യുകെയിലാണ് വാഹനത്തിന്‍റെ അവതരണം. ടൊയോട്ട മാനുഫാക്‌ചറിംഗ് യുകെയുടെ ഡെർബിയിലെ ബർണാസ്റ്റൺ കാർ പ്ലാന്റിലാണ് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചത്. അഡ്വാൻസ്‍ഡ് പ്രൊപ്പൽഷൻ സെന്‍റർ വഴി ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ഫണ്ട് കണ്ടെത്തിയ ശേഷമായിരുന്നു വാഹനത്തിന്‍റെ വികസനം. ഈ ഹിലക്സ് ഒരു പ്രോട്ടോടൈപ്പ് മാത്രമാണ്. ഈ വർഷം അവസാനത്തോടെ ഇത്തരത്തിലുള്ള ഒമ്പത് പ്രോട്ടോടൈപ്പുകൾ കൂടി നിർമ്മിക്കുമെന്ന് ടൊയോട്ട അറിയിച്ചു.
തനതായ കളർ സ്‍കീമിന് പുറമെ, ഹൈലക്‌സിന്റെ പുറംഭാഗത്തിന് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് സലൂണായ ടൊയോട്ട മിറായിയിൽ നിന്നുള്ള പവർട്രെയിൻ ആണ് ഹിലക്സ് ഉപയോഗിക്കുന്നത് . മിറായിയിലെ പവർട്രെയിൻ ഏകദേശം പത്ത് വർഷമായി ഉപയോഗിക്കുന്നതാണെന്നും അതിന്റെ വിശ്വാസ്യത തെളിയിച്ചതാണെന്നും ടൊയോട്ട പറയുന്നു. ഡ്രൈവ് ചെയ്യുമ്പോൾ ഹിലക്സിന്‍റെ ഈ ഇന്ധന സെൽ ടെയിൽ പൈപ്പില്‍ നിന്നും ശുദ്ധജലമല്ലാതെ ഉദ്വമനം ഉണ്ടാക്കുന്നില്ല.
പുത്തൻ ഹൈലക്‌സിൽ മൂന്ന് ഉയർന്ന മർദ്ദമുള്ള ഇന്ധന ടാങ്കുകൾ ഉപയോഗിക്കുന്നു. ടൊയോട്ട പറയുന്നത് പിക്ക്-അപ്പ് ട്രക്കിന് 587 കിലോമീറ്റർ വരെ റേഞ്ച് ഉണ്ടെന്നാണ്. ഫ്യുവൽ സെല്ലിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കുന്ന ബാറ്ററി, പിൻ ലോഡ് ഡെക്കിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇക്കാരണത്താൽ, ക്യാബിൻ സ്ഥലവും നഷ്‍ടമാകുന്നില്ല.
സാധാരണക്കാരനെ നെഞ്ചോട് ചേര്‍ത്ത് ഹ്യുണ്ടായി; പുത്തൻ i20ക്ക് മോഹവില, ഒപ്പം കിടിലൻ സുരക്ഷയും!
201 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് നിലവിലെ ഹിലക്സിന് കരുത്ത് പകരുന്നത്. യഥാക്രമം ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണോ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണോ വാങ്ങുന്നത് എന്നതിനെ ആശ്രയിച്ച് 420 എൻഎം അല്ലെങ്കിൽ 500 എൻഎം ആണ് ടോർക്ക് ഔട്ട്പുട്ട്.
ടൊയോട്ടയുടെ ജനപ്രിയ കാർ മോഡലുകളിലൊന്നാണ് ഹിലക്സ്. പിക്ക് അപ്പ് ട്രക്ക് തരം വാഹനമാണിത്. ഈ പിക്ക്-അപ്പ് ട്രക്കിന് ലോകമെമ്പാടും വലിയ ആരാധകവൃന്ദമുണ്ട്. ഇന്ത്യൻ വിപണിയിൽ, ഹിലക്സ് സ്റ്റാൻഡേര്‍ഡ് , ഹൈ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഹൈ വേരിയന്റിനൊപ്പം മാത്രമേ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാകൂ. 30.40 ലക്ഷം രൂപയിൽ തുടങ്ങി 37.90 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഹിലക്‌സിന്റെ എക്സ് ഷോറൂം വില . 22.07 ലക്ഷം രൂപ മുതൽ 27 ലക്ഷം രൂപ വരെ വിലയുള്ള കൂടുതൽ താങ്ങാനാവുന്ന ഇസുസുക്കി ഡി-മാക്‌സ് വി-ക്രോസിനെതിരെയാണ് ഹിലക്സ് മത്സരിക്കുന്നത്.
അതേസമയം ഹിലക്സ് നിലവില്‍ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നതിനാൽ, അതിന്റെ ഹൈഡ്രജൻ ഇന്ധന സെൽ പതിപ്പും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, അതിന്റെ വരവ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും സമീപഭാവിയിൽ ടൊയോട്ട ഈ വാഹനം പുറത്തിറക്കുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം. മാത്രമല്ല ടൊയോട്ട അവരുടെ എത്തനോൾ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലുമാണ്. കമ്പനി അടുത്തിടെ ഫ്ലെക്സ് ഫ്യുവല്‍ ഇന്നോവ ഹിക്രോസ് എംപിവി പുറത്തിറക്കിയിരുന്നു.