ജീവൻ രക്ഷിക്കാനും ഇനി ഇന്നോവ എത്തും, ക്രിസ്റ്റ ആംബുലൻസ് റെഡി!
ഇന്നോവ ക്രിസ്റ്റ ഉപയോഗിച്ചുള്ള മെഡിക്കൽ സേവനങ്ങളും ഉടൻ ലഭ്യമാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്. സാധാരണ ക്രിസ്റ്റയ്‌ക്കൊപ്പം ഇന്നോവ ക്രിസ്റ്റ ആംബുലൻസും ലഭ്യമാകും. ഇതിനെ സ്റ്റാൻഡേർഡ് ക്രിസ്റ്റയ്‌ക്കൊപ്പം വിൽക്കുകയും ഇന്നോവ ക്രിസ്റ്റ ആംബുലൻസ് എന്ന് വിളിക്കുകയും ചെയ്യും.
ഇന്ത്യയിലെ ടൊയോട്ടയുടെ ജനപ്രിയ മുഖമാണ് ഇന്നോവ ക്രിസ്റ്റ. ഇപ്പോഴിതാ ഇന്നോവ ക്രിസ്റ്റ ഉപയോഗിച്ചുള്ള മെഡിക്കൽ സേവനങ്ങളും ഉടൻ ലഭ്യമാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്. സാധാരണ ക്രിസ്റ്റയ്‌ക്കൊപ്പം ഇന്നോവ ക്രിസ്റ്റ ആംബുലൻസും ലഭ്യമാകും. ഇതിനെ സ്റ്റാൻഡേർഡ് ക്രിസ്റ്റയ്‌ക്കൊപ്പം വിൽക്കുകയും ഇന്നോവ ക്രിസ്റ്റ ആംബുലൻസ് എന്ന് വിളിക്കുകയും ചെയ്യും. ബേസിക്, അഡ്വാൻസ്ഡ് വേരിയന്റുകളിൽ ഈ എംപിവി ആംബുലൻസ് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പൂനെ ആസ്ഥാനമായുള്ള പിനാക്കിൾ ഇൻഡസ്ട്രീസ് നിർമ്മിച്ച ആംബുലൻസ് കൺവേർഷൻ കിറ്റിന്റെ സഹായത്തോടെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഇനിമുതല്‍ അടിയന്തിര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ കഴിയും. സ്ട്രെച്ചർ, മുൻവശത്തുള്ള പാരാമെഡിക് സീറ്റ്, പോർട്ടബിൾ, സ്റ്റേഷണറി ഓക്സിജൻ സിലിണ്ടറുകൾ, മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള കാബിനറ്റ് എന്നിങ്ങനെയുള്ള മറ്റ് എമർജൻസി ഉപകരണങ്ങളും ഉൾക്കൊള്ളുന്നതിനായി ഇന്നോവ ക്രിസ്റ്റയുടെ രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകൾ നീക്കം ചെയ്യുകയും ചെയ്‌തു. ഇന്നോവ ക്രിസ്റ്റയുടെ ആംബുലൻസ് പതിപ്പിലെ പരിഷ്‌ക്കരിച്ച ക്യാബിന്റെ വലതുഭാഗം മുഴുവനായും അടിയന്തര സാഹചര്യങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ, എൻട്രി ലെവൽ പതിപ്പിന് ഓട്ടോ ലോഡിംഗ് സ്ട്രെച്ചർ, ഡ്രൈവറെയും രോഗിയുടെയും ക്യാബിൻ വേർതിരിക്കുന്ന പാർട്ടീഷൻ, മുൻവശത്തുള്ള പാരാമെഡിക് സീറ്റ്, അണുനാശിനികൾ, ഔഷധ ഉപകരണ കാബിനറ്റ്, എമർജൻസി കിറ്റ് എന്നിവയുൾപ്പെടെ എല്ലാ അടിസ്ഥാന കാര്യങ്ങളും ലഭിക്കുന്നു. പൂർണമായി ലോഡുചെയ്‌ത ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ അഡ്വാൻസ്ഡ് വേരിയന്റിൽ രോഗിയുടെ ആരോഗ്യ പാരാമീറ്ററുകൾ നിരീക്ഷിക്കാൻ സഹായിക്കുന്ന മൾട്ടിപാരാമീറ്റർ മോണിറ്റർ, ഓക്‌സിജൻ ഡെലിവറി സിസ്റ്റം, കെൻഡ്രിക് എക്‌സ്‌ട്രിക്കേഷൻ ഉപകരണം (തല, കഴുത്ത്, ടോർസോ സർപ്പോർട്ട് എന്നിവയുടെ പിന്തുണയ്‌ക്കായി ഉപയോഗിക്കുന്നു), പോർട്ടബിൾ സക്ഷൻ ആസ്പിറേറ്റർ, സ്പൈൻ ബോർഡ് എന്നീ സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.
മാരുതിയുടേതോ അതോ ടൊയോട്ടയുടേതോ? ഏതാണ് കൂടുതല്‍ മിടുക്കനായ ഇന്നോവ?
ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലൻസിന് കരുത്തേകുന്നത് പരിചിതമായ 150PS 2.4 ലിറ്റർ ഡീസൽ എഞ്ചിനാണ്, പിൻ ചക്രങ്ങളെ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ വഴി ഓടിക്കുന്നു. ഈ എഞ്ചിൻ ശക്തവും ഓൺബോർഡിൽ ധാരാളം പെർഫോമൻസ് ഉള്ളതുമാണ്, അത് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗപ്രദമാകും. ഈ മാറ്റങ്ങൾ മൂലം ഇന്നോവ ആംബുലൻസിന് സാധാരണ ഇന്നോവ ക്രിസ്റ്റയെക്കാള്‍ വില കൂടും. 19.99 ലക്ഷം രൂപ മുതലാണ് സ്റ്റാൻഡേർഡ് ക്രിസ്റ്റയുടെ എക്സ് ഷോറൂം വില. മാരുതി എര്‍ട്ടിഗ, കിയ കാരൻസ്, മഹീന്ദ്ര മരാസോ തുടങ്ങിയവയ്‌ക്കെതിരെ ഇന്നോവ ക്രിസ്റ്റ വൻ മത്സരമാണ് എംപിവി വിപണിയില്‍ കാഴ്‍ചവയ്ക്കുന്നത്.
അതേസമയം 2023 ഓട്ടോ എക്‌സ്‌പോയിൽ കിയ കെയേഴ്‌സ് ആംബുലൻസിനെ പ്രദർശിപ്പിച്ചിരുന്നു. ഇത് ഭാവിയിൽ വിപണിയില്‍ ഓഫർ ചെയ്യാൻ സാധ്യതയുണ്ട്.ഇത് പെട്രോൾ, ഡീസൽ വേരിയന്റുകളിൽ വാഗ്ദാനം ചെയ്തേക്കാം. പ്രദർശിപ്പിച്ച ആംബുലൻസിൽ ഓക്സിജൻ സിലിണ്ടറുകൾ, ഒരു മെഡിക്കൽ സ്ട്രെച്ചർ, ഒരു മെഡിക്കൽ സ്റ്റാഫ് സീറ്റ്, നിരവധി ലൈഫ് സപ്പോർട്ട് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിരുന്നു.