എന്താണൊരു ശബ്‍ദം? തിരിഞ്ഞുനോക്കിയ ഫാൻസ് ഞെട്ടി, അതാ മുറ്റത്തൊരു ഇന്നോവ! എത്തിയത് രഹസ്യമായി!

ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX ലിമിറ്റഡ് വേരിയന്റ് ഇതുവരെ കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിട്ടില്ല. പക്ഷേ, ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാർ ഷോ എന്ന ഒരു യൂട്യൂബ് ചാനൽ ഡീലർഷിപ്പ് സന്ദർശിച്ച് ഈ വേരിയന്റിന്റെ ഒരു വാക്കറൗണ്ട് വീഡിയോ ഉദ്ദരിച്ച് റഷ് ലൈൻ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. 

Toyota Innova Crysta GX Limited Edition Arrived At Dealership prn

ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ ഇഷ്‍ടപ്പെടാത്ത വാഹനപ്രേമികള്‍ കുറവായിരിക്കും.  ടൊയോട്ടയുടെ 3-ലൈൻ പ്രീമിയം എംപിവിക്ക് ഇന്ത്യൻ വിപണിയിൽ വലിയ ആരാധകരുണ്ട്. പുതിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇത് ഇപ്പോഴും വിൽക്കുന്നു. ഇപ്പോള്‍ ഉത്സവ സീസണിന് മുന്നോടിയായി, 20.81 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ഇന്നോവ ക്രിസ്റ്റ ജിഎക്സിന്റെ ലിമിറ്റിഡ് എഡിഷൻ  പുറത്തിറക്കിയിരിക്കുകയാണ് ടൊയോട്ട. കമ്പനി അതിൽ ചില സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ നടത്തിയിട്ടുണ്ട്. 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളും ഡ്യുവൽ ടോൺ ബ്ലാക്ക് റൂഫും ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX ലിമിറ്റഡ് വേരിയന്റിൽ കാണാം. ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX ലിമിറ്റഡ് വകഭേദം കാണാൻ വളരെ ആകർഷകമാണ്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX ലിമിറ്റഡ് വേരിയന്റ് ഇതുവരെ കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിട്ടില്ല. പക്ഷേ, ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാർ ഷോ എന്ന് പേരുള്ള ഒരു യൂട്യൂബ് ചാനൽ ഡീലർഷിപ്പ് സന്ദർശിച്ച് ഈ വേരിയന്റിന്റെ ഒരു വാക്കറൗണ്ട് വീഡിയോ ഉദ്ദരിച്ച് റഷ് ലൈൻ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. 

ഈ വീഡിയോയിൽ, ഇന്നോവ ക്രിസ്റ്റ GX ലിമിറ്റഡ് വേരിയന്റ് ഒരു പേൾ വൈറ്റ്, ബ്ലാക്ക് ഷേഡിൽ കാണപ്പെടുന്നു, ഇതിന് സൂപ്പർ വൈറ്റ്/ബ്ലാക്ക് ഷേഡിനേക്കാൾ 9,500 രൂപ കൂടുതലാണ് വില. ഇന്നോവ ക്രിസ്റ്റ GX ലിമിറ്റഡ് എഡിഷൻ ബ്ലാക്ക് റൂഫ് കോമ്പോ ഉള്ള പേൾ വൈറ്റ്, സൂപ്പർ വൈറ്റ് നിറങ്ങളിൽ മാത്രം ലഭ്യമാണ്. 7S, 8S എന്നീ രണ്ട് വേരിയന്റുകളിലും ഇത് ലഭ്യമാകും.

"അദ്ദേഹത്തിന്‍റെ ആത്മാനുരാഗത്തിന് അതിരുകളില്ല!" നമോ ഭാരത് ട്രെയിൻ പേരിനെ പരിഹസിച്ച് കോണ്‍ഗ്രസ്!

ബ്ലാക്ക് റൂഫ്, ഫേഷ്യയിലെ സിൽവർ ഇൻസെർട്ടുകൾ, പുതിയ ഡ്യുവൽ-ടോൺ 16 ഇഞ്ച് അലോയ് വീൽ ഡിസൈൻ എന്നിവയാണ് ലിമിറ്റഡ് എഡിഷന്റെ ഹൈലൈറ്റുകൾ. ലിമിറ്റഡ് വേരിയന്റ് അടിസ്ഥാന ജി ട്രിമ്മിന് മുകളിലുള്ള GX ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വേരിയന്റിൽ നിരവധി സവിശേഷതകൾ ഉണ്ട്. 

ക്രിസ്റ്റ ലിമിറ്റഡ് വേരിയന്റിലെ ഫീച്ചറുകളിൽ റിമോട്ട് ലോക്കിംഗ്, എല്ലാ 4-പവർ വിൻഡോകളും, മാനുവൽ എസി, വയർഡ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകള്‍ തുടങ്ങിയവ ഉൾപ്പെടുന്നു.  എസി വെന്റുകൾ, രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ, മടക്കാവുന്ന മൂന്നാം നിര സീറ്റുകൾ, റിയർ വാഷർ, വൈപ്പർ എന്നിവ ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്.

ആറ് എയർബാഗുകൾ, ഫോഗ് ലൈറ്റ്, റിയർ ഡീഫോഗർ, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ പ്രധാന ഫീച്ചറുകൾ ഇതിലുണ്ട്. അതിന്റെ ചക്രങ്ങൾ ചെറുതായി കാണപ്പെടും. അതിന്റെ ടയറുകൾ നേർത്തതാണ്. ഇന്നോവ ക്രിസ്റ്റ GX ലിമിറ്റഡ് എഡിഷനിൽ ഈ വാഹനം അറിയപ്പെടുന്ന എല്ലാ സവിശേഷതകളും ഉണ്ട്. 

ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം വിൽപ്പനയ്‌ക്കുള്ള ഒരേയൊരു 2.4 എൽ ടർബോ ഡീസൽ എഞ്ചിൻ ഓപ്‌ഷൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX ലിമിറ്റഡ് എഡിഷനിലും ഇതേ പവർട്രെയിൻ കോമ്പോ ഉണ്ട്. ഇതിൽ സ്ഥാപിച്ചിരിക്കുന്ന എൻജിൻ പരമാവധി 148 ബിഎച്ച്പി കരുത്തും 343 എൻഎം ടോർക്കും സൃഷ്‍ടിക്കും.

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios