രാജ്യത്ത് ഡീസൽ വാഹന നിരോധനം ഉടനുണ്ടാകുമോ? കേന്ദ്രം പറയുന്നത് ഇങ്ങനെ!

ഊർജ പരിവർത്തന പാനലിൽ നിന്നുള്ള റിപ്പോർട്ട് കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അത്തരം നിരോധനങ്ങൾ നടപ്പിലാക്കണമോ എന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ളവരോട് ആലിചിക്കുമെന്നും മന്ത്രാലയം അറിയിച്ചതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

This is the stand of central govt on diesel car ban prn

2027-ഓടെ രാജ്യത്തെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് എനര്‍ജി ട്രാന്‍സ്‍മിഷൻ പാനല്‍ കഴിഞ്ഞദിവസം ശുപാര്‍ശ ചെയ്യത് വാഹനലോകത്തെ ആശങ്കയിലാഴ്‍ത്തിയിരുന്നു. എന്നാല്‍ സമിതിയുടെ ശുപാർശകൾ ഉടൻ നടപ്പാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ഊർജ പരിവർത്തന പാനലിൽ നിന്നുള്ള റിപ്പോർട്ട് കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അത്തരം നിരോധനങ്ങൾ നടപ്പിലാക്കണമോ എന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ളവരോട് ആലോചിക്കുമെന്നും മന്ത്രാലയം അറിയിച്ചതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് 2027 ഓടെ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്രവാഹനങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് സമിതി കേന്ദ്രത്തോട് നിർദ്ദേശിച്ചത്. പത്തുലക്ഷത്തില്‍ അധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ഡീസൽ കാറുകൾ നിരോധിക്കണമെന്നാണ് നിർദേശം.

എന്നാല്‍ സമിതിയുടെ ശുപാർശകൾ ഭാവിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പെട്രോളിയും മന്ത്രാലയം പറഞ്ഞു. 2070-ഓടെ ഇന്ത്യ പൂജ്യം കാര്‍ബണ്‍ എമിഷൻ നേടുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. കുറഞ്ഞ കാർബൺ ഊർജ്ജത്തിലേക്ക് മാറുന്നതിന് സമിതി വിശാലവും മുന്നോട്ടുള്ളതുമായ ശുപാർശകൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, അത്തരം നിരോധനങ്ങൾ നടപ്പിലാക്കണമോ എന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് സംസ്ഥാനങ്ങൾ ഉൾപ്പെടെ എല്ലാ പങ്കാളികളുമായും വളരെയധികം ചർച്ചകൾ ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

"പണി വരുന്നുണ്ട് അവറാച്ചാ.." നാലുവര്‍ഷത്തിനകം സകല ഡീസൽ വാഹനങ്ങളും നിരോധിക്കാൻ കേന്ദ്രത്തിന് ഉപദേശം!

ഇന്ത്യയിൽ ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനത്തിന്റെ 40 ശതമാനവും ഡീസൽ വിൽപ്പനയാണ്. ഗതാഗത മേഖല പ്രവർത്തിക്കാൻ 80 ശതമാനവും ഡീസലിനെ ആശ്രയിച്ചിരിക്കുന്നു. വാണിജ്യ വാഹനങ്ങൾക്ക് പുറമേ, നിരവധി സ്വകാര്യ വാഹന ഉടമകളും, പ്രത്യേകിച്ച് വലിയ എസ്‌യുവികളും ഡീസൽ ഉപയോഗിക്കുന്നു. ഒരു നിരോധനത്തിന് ബദലുകൾ നൽകുന്നതിന് കൃത്യമായ ആസൂത്രണം ആവശ്യമാണെന്നും അതിനാൽ ശുപാർശകളിൽ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രാലയം പറഞ്ഞു.

നേരത്തെ, ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരങ്ങളിൽ ശുദ്ധമായ ഇലക്ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറുന്നതിന് അനുകൂലമായ ഒരു റിപ്പോർട്ട് പാനൽ സമർപ്പിച്ചു. വാഹനങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിന് രാജ്യവ്യാപകമായി മലിനമായ നഗരങ്ങളിൽ ഡീസൽ ഫോർ വീലറുകൾ നിരോധിക്കണമെന്നും സമിതി നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട്.

അതേസമയം 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നല്‍കരുതെന്നും നഗര ഗതാഗതത്തിനുള്ള ഡീസൽ ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും പാനൽ ശുപാര്‍ശകളില്‍ വ്യക്തമാക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഇലക്ട്രിക് വാഹന ഉപയോഗം വർധിപ്പിക്കുന്നതിന്, ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്‌ട്രിക്, ഹൈബ്രിഡ് വെഹിക്കിൾസ് സ്‍കീമിന് (ഫെയിം) കീഴിൽ നൽകുന്ന ആനുകൂല്യങ്ങൾ മാർച്ച് 31 നപ്പുറം വരെ നീട്ടുന്നത് സർക്കാർ പരിഗണിക്കണമെന്നും റിപ്പോർട്ട് പറയുന്നു.

2024 മുതൽ ഇലക്ട്രിക് പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷൻ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് റെയിൽവെയും ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രക്കുകളും ഉയർന്ന ഉപയോഗത്തിനായി സമിതി നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റെയിൽവേ ശൃംഖല പൂർണമായും വൈദ്യുതീകരിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇന്ത്യയിലെ ദീർഘദൂര ബസുകൾ ദീർഘകാലത്തേക്ക് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടിവരുമെന്നും, 10 മുതല്‍ 15 വർഷത്തേക്ക് വാതകം പരിവർത്തന ഇന്ധനമായി ഉപയോഗിക്കാമെന്നും സമിതി പറഞ്ഞു. 2030-ഓടെ ഊർജ മിശ്രിതത്തിൽ വാതകത്തിന്റെ പങ്ക് 15 ശതമാനം ആയി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2020 നും 2050 നും ഇടയിൽ ഡിമാൻഡ് 9.78% സംയുക്ത ശരാശരി വളർച്ചാ നിരക്കിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ രണ്ട് മാസത്തെ ആവശ്യത്തിന് തുല്യമായ ഭൂഗർഭ വാതക സംഭരണം നിർമ്മിക്കുന്നത് ഇന്ത്യ പരിഗണിക്കണമെന്നും പാനൽ പറഞ്ഞിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios