റോയൽ എൻഫീൽഡിനെ വെല്ലുവിളിക്കാൻ ഹോണ്ടയും ഹീറോയും ബജാജും

റോയൽ എൻഫീൽഡിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനായി, ഹീറോ മോട്ടോകോർപ്പ്, ഹോണ്ട ടൂ വീലേഴ്‍സ്, ബജാജ് ഓട്ടോ എന്നിവ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു ഡസനോളം ഇടത്തരം ബൈക്കുകൾ അവതരിപ്പിക്കും. 

These Two Wheeler Companies Planned Midsize Bikes To Challenge Royal Enfield prn

മിഡ് വെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്‌മെന്റിലെ വിൽപ്പന കണക്കുകൾ പരിശോധിക്കുമ്പോൾ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡിന്റെ ആധിപത്യം വ്യക്തമാണ്. വാർഷിക അടിസ്ഥാനത്തിൽ ലോകമെമ്പാടും രണ്ട് ദശലക്ഷം ഇടത്തരം ബൈക്കുകളിൽ പകുതിയും റോയൽ എൻഫീൽഡ് റീട്ടെയിൽ ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് ഈ വിഭാഗത്തിന്റെ 10 ശതമാനം വിപണി വിഹിതം കമ്പനി സ്വന്തമാക്കിയപ്പോൾ ഇന്ത്യയിൽ 90 ശതമാനവും സ്വന്തമാക്കി. വിപണി കൂടുതൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റോയൽ എൻഫീൽഡ് ഈ സാമ്പത്തിക വർഷത്തിൽ നാല് പുതിയ മോഡലുകൾ കൊണ്ടുവരും. റോയൽ എൻഫീൽഡ് ഹിമാലയൻ 450 റോഡ്‌സ്റ്റർ, റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 എന്നിവയ്‌ക്കൊപ്പം രണ്ട് മോഡലുകൾ കൂടി ഈ ശ്രേണിയിൽ ഉൾപ്പെടും.

റോയൽ എൻഫീൽഡിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനായി, ഹീറോ മോട്ടോകോർപ്പ്, ഹോണ്ട ടൂ വീലേഴ്‍സ്, ബജാജ് ഓട്ടോ എന്നിവ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു ഡസനോളം ഇടത്തരം ബൈക്കുകൾ അവതരിപ്പിക്കും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഈ വർഷം അവസാനത്തോടെ ഹീറോ മോട്ടോകോർപ്പ് ഒരു പുതിയ മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ അവതരിപ്പിക്കും. ഹാർലി ഡേവിഡ്‌സണുമായി സഹകരിച്ചാണ് മോഡൽ വികസിപ്പിക്കുക. ഹീറോ അതിന്റെ വികസനവും ടെസ്റ്റിംഗ് നടപടിക്രമങ്ങളും ശ്രദ്ധിക്കുമ്പോൾ, ഹാർലി-ഡേവിഡ്സണിന്റെ മിൽവാക്കി പ്ലാന്‍റിൽ ബൈക്ക് രൂപകൽപ്പന ചെയ്യും.

ബജാജ് ഓട്ടോ പുതിയ തലമുറ കെടിഎം 390 ഡ്യൂക്ക് ലോഞ്ച് 2023 അവസാനമോ 2024 ആദ്യമോ ആസൂത്രണം ചെയ്തിട്ടുണ്ട്. പുതിയ ആംഗുലാർ എൽഇഡി ഹെഡ്‌ലൈറ്റ്, ഷാർപ്പ് ടാങ്ക് ആവരണങ്ങളുള്ള ഇന്ധന ടാങ്ക്, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ടെയിൽലൈറ്റ് എന്നിവ ഉപയോഗിച്ച് ബൈക്കിന്റെ രൂപകൽപ്പന മെച്ചപ്പെടുത്തും. പുതിയ ട്രെല്ലിസ് ഫ്രെയിമും അലുമിനിയം സബ്ഫ്രെയിമും ഇതിനുണ്ടാകും. പുതിയ കെടിഎം 390 ഡ്യൂക്ക്, പരിഷ്കരിച്ച ബ്രേക്കുകൾക്കൊപ്പം നവീകരിച്ച ടിഎഫ്‍ടി ഡിസ്പ്ലേയുമായി വരാൻ സാധ്യതയുണ്ട്. 399 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ 43.5 പിഎസ്, 37 എൻഎം എന്നിങ്ങനെയാണ് ബൈക്കിന് കരുത്ത് പകരുന്നത്.

ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിൽ നിർമ്മിക്കുന്ന ഹാർലി-ഡേവിഡ്‌സൺ X 440 യും അണിയറയിൽ ഒരുക്കുന്നുണ്ട് . 440 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ കൂൾഡ് എഞ്ചിൻ എന്നിവയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഹാർലി-ഡേവിഡ്‌സണ്‍ മോഡലായിരിക്കും ഇത്. ഇത് പരമാവധി 30 ബിഎച്ച്പി കരുത്തും 40 എൻഎം ടോർക്കും നൽകാനാണ് സാധ്യത.

Latest Videos
Follow Us:
Download App:
  • android
  • ios