ഈ തകരാര്‍മൂലം കൂട്ടിയിടി ഉറപ്പ്, ഇത്രയും കാറുകളെ തിരിച്ചുവിളിച്ച് വാഹനഭീമൻ
മുൻവശത്തെ ക്യാമറകളുടെ തെറ്റായ പിച്ച് ആംഗിൾ കാരണം ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ-കേന്ദ്രീകൃത പ്രവർത്തനങ്ങൾ തകരാറിലായേക്കാമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ അതിന്റെ തിരിച്ചുവിളിക്കൽ രേഖയിൽ പ്രസ്‍താവിക്കുന്നു.
അമേരിക്കൻ ഇലക്ട്രിക്ക് വാഹന ബ്രാൻഡായ ടെസ്‌ല ചില മോഡൽ എസ്, മോഡൽ എക്സ്, മോഡൽ വൈ ഇലക്ട്രിക് കാറുകൾ തിരിച്ചുവിളിച്ചു. മുൻ ക്യാമറയിലെ തകരാറിനെ തുടർന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം 1,377 ടെസ്‌ല കാറുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്. ഈ വാഹനങ്ങളുടെ മുൻ ക്യാമറയുടെ പിച്ച് ആംഗിൾ സ്പെസിഫിക്കേഷനുകളുമായി യോജിപ്പിച്ചേക്കില്ലെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്ടിഎസ്എ) വ്യക്തമാക്കി. ഈ തെറ്റായ ക്രമീകരണം, സജീവമായ സുരക്ഷാ ഫീച്ചറുകളുടെ ലഭ്യതയെ കുറിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാതെ അവ ലഭ്യമല്ലാതാക്കും. സുരക്ഷാ സവിശേഷതകൾക്കായി ക്യാമറകളെയും സെൻസറുകളെയും വളരെയധികം ആശ്രയിക്കുന്നവയാണ് ടെസ്‌ല കാറുകൾ.
മുൻവശത്തെ ക്യാമറകളുടെ തെറ്റായ പിച്ച് ആംഗിൾ കാരണം ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ-കേന്ദ്രീകൃത പ്രവർത്തനങ്ങൾ തകരാറിലായേക്കാമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ അതിന്റെ തിരിച്ചുവിളിക്കൽ രേഖയിൽ പ്രസ്‍താവിക്കുന്നു. ഇത് ഡ്രൈവർ ലഭ്യമല്ലാത്ത ഫീച്ചറുകളെ ആശ്രയിക്കാൻ കാരണമായേക്കാം. കൂട്ടിയിടിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
എത്തി ദിവസങ്ങള്‍ മാത്രം, ഈ ബൈക്ക് വാങ്ങാൻ കൂട്ടയിടി, പൂട്ടുമോ ബുള്ളറ്റിന്‍റെ 'കട'?
തിരിച്ചുവിളിച്ച ടെസ്‌ല ഇലക്ട്രിക് വാഹനങ്ങളിൽ 80 ശതമാനത്തിനും തകരാർ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടെന്നും തിരിച്ചുവിളിക്കൽ രേഖയിൽ പറയുന്നു. തിരിച്ചുവിളിച്ച ടെസ്‌ല മോഡൽ എസ് കാറുകൾ ഈ വർഷം ജനുവരി 24 നും ജൂലൈ 10 നും ഇടയിലും, മോഡൽ X കാറുകൾ ജനുവരി 17 നും ജൂലൈ 17 നും ഇടയിൽ നിർമ്മിച്ചപ്പോൾ, മോഡൽ Y കാറുകൾ ഏപ്രിൽ 27 നും ജൂലൈ 13 നും ഇടയിലാണ് നിർമ്മിച്ചത്.
83 വാറന്‍റി ക്ലെയിമുകളും കാറുകൾ തിരിച്ചുവിളിച്ച പ്രശ്‍നവുമായി ബന്ധപ്പെട്ട രണ്ട് ഫീൽഡ് റിപ്പോർട്ടുകളും ടെസ്‌ല തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, പ്രശ്‌നവുമായി ബന്ധപ്പെട്ട അപകടങ്ങളോ പരിക്കുകളോ മരണങ്ങളോ സംബന്ധിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ടെസ്‌ല അവകാശപ്പെട്ടു. വാഹന നിർമ്മാതാക്കളുടെ അംഗീകൃത സേവന വർക്ക്‌ഷോപ്പുകൾ ബാധിത വാഹനങ്ങളിലെ ഫോർവേഡ് ഫേസിംഗ് ക്യാമറകളുടെ പിച്ച് ആംഗിൾ പരിശോധിക്കുകയും ആവശ്യമുള്ളവയില്‍ സൌജന്യമായി ആംഗിൾ സ്‌പെസിഫിക്കേഷനിൽ ക്രമീകരിക്കുകയും ചെയ്യും.
ഈ വർഷം ടെസ്‌ല തങ്ങളുടെ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത് ഇതാദ്യമല്ല. 2023-ൽ കമ്പനി 137 മോഡൽ Y കാറുകൾ തിരിച്ചുവിളിച്ചിരുന്നു. അവയുടെ സ്റ്റിയറിംഗ് വീലുകൾ സ്പെസിഫിക്കേഷനിൽ ഉറപ്പിച്ചിട്ടില്ല എന്നതായിരുന്നു കാരണം. അതേസമയം മുൻവശത്തെ സസ്‌പെൻഷൻ ലാറ്ററൽ ലിങ്കിലെ ഫാസ്റ്റനറുകൾ കാലക്രമേണ അയഞ്ഞേക്കാം എന്നതിനാൽ ഏപ്രിലിൽ മോഡൽ 3 കാറുകളും തിരിച്ചുവിളിച്ചിരുന്നു.