ഈ രാജ്യത്ത് ടെസ്‍ല മോഡൽ Y യുടെ വില കൂടും; ഇതാണ് കാരണം
വർദ്ധിച്ചുവരുന്ന ഡിമാൻഡും ചെറിയ എസ്‌യുവിയുടെ കൂടുതൽ പതിപ്പുകൾ നികുതി ക്രെഡിറ്റുകൾക്ക് യോഗ്യമാക്കുന്ന യുഎസ് ഗവൺമെന്റ് നിയമങ്ങളിലെ മാറ്റങ്ങളും കാരണമാണ് ഈ വിലവർദ്ധന കൊണ്ടുവന്നതെന്ന് എപിയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയിൽ മോഡൽ Y ഇലക്ട്രിക് ക്രോസ്ഓവറിന് ടെസ്‌ല വില വർദ്ധന പ്രഖ്യാപിച്ചു. മോഡൽ Y ലോംഗ് റേഞ്ച് പതിപ്പിന്റെ വില രണ്ട് ശതമാനം വർധിപ്പിച്ചപ്പോൾ പെർഫോമൻസ് പതിപ്പിന് 2.7 ശതമാനം വില കൂടിയതായി കാർ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു. രാജ്യം ടാക്സ് ക്രെഡിറ്റ് നിയമത്തിൽ മാറ്റം വരുത്തിയതിന് ശേഷമാണ് ഈ വില വര്‍ദ്ധനവ്. വർദ്ധിച്ചുവരുന്ന ഡിമാൻഡും ചെറിയ എസ്‌യുവിയുടെ കൂടുതൽ പതിപ്പുകൾ നികുതി ക്രെഡിറ്റുകൾക്ക് യോഗ്യമാക്കുന്ന യുഎസ് ഗവൺമെന്റ് നിയമങ്ങളിലെ മാറ്റങ്ങളും കാരണമാണ് ഈ വിലവർദ്ധന കൊണ്ടുവന്നതെന്ന് എപിയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.
ഓരോ മണിക്കൂറിലും 11 യൂണിറ്റുകളിൽ കൂടുതൽ വിറ്റഴിയുന്ന ടെസ്‌ല മോഡൽ വൈ ടെസ്‍ലയുടെ രണ്ടാമത്തെ ബെസ്റ്റ് സെല്ലറാണ്. നിലവിൽ ബ്രാൻഡിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് വാഹനം ആയ മോഡൽ Y യുടെ ചില പതിപ്പുകളിൽ വാഹന നിർമ്മാതാവ് ഏകദേശം 20 ശതമാനം വില കുറച്ചതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഈ വില വർദ്ധന വരുന്നത്. വർദ്ധിച്ചുവരുന്ന മത്സരത്തിനിടയിൽ ടെസ്‌ലയുടെ വിൽപ്പന ഇടിഞ്ഞതിനെത്തുടർന്ന് ഡിമാൻഡ് വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. കൂടാതെ, 2022 ലെ വാഹന നിർമ്മാതാവിന്റെ എക്കാലത്തെയും മോശം സ്റ്റോക്ക് മാർക്കറ്റ് പ്രകടനമാണ് ഈ തീരുമാനത്തിന് ആക്കം കൂട്ടിയത്.
40 കിമി മൈലേജുമായി രണ്ട് മാരുതി കാറുകള്‍; നെഞ്ചിടിച്ച് എതിരാളികള്‍, കണ്ണുനിറഞ്ഞ് ജനം!
ഇപ്പോൾ, ജനുവരിയിലെ വിലക്കുറവ് വാഹന നിർമ്മാതാക്കൾക്ക് അതിന്റെ വിൽപ്പന വർദ്ധിപ്പിച്ചതിന് പിന്നാലെ, ടെസ്‌ല അതിന്റെ വാഹനത്തിന്റെ വില വർദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തിലേക്ക് തിരിച്ചെത്തി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഓർഡറുകൾ ടെസ്‍ലയ്ക്ക് ലഭിച്ചതായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടെസ്‌ല സിഇഒ എലോൺ മസ്‌ക് പറഞ്ഞു. ടെസ്‌ല മോഡൽ Y വില വർധിപ്പിക്കുന്നത് ഇതൊരു കാരണമാണെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.