ടാറ്റ സഫാരി ഇവി പരീക്ഷണത്തിൽ
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ നിരവധി പുതിയ മോഡലുകളുടെ പണിപ്പുരയിലാണ്.
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ നിരവധി പുതിയ മോഡലുകളുടെ പണിപ്പുരയിലാണ്. ബ്രാൻഡ് അടുത്തിടെ പഞ്ച് ഇവി അവതരിപ്പിച്ചു. എന്നാൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ ടാറ്റ അവതരിപ്പിക്കും. അതിലൊരെണ്ണം സഫാരി ഇവി ആയിരിക്കും. അടുത്തിടെ ഇന്ത്യൻ നിരത്തുകളിൽ സഫാരിയുടെ ഒരു പരീക്ഷണ പതിപ്പിനെ കണ്ടിരുന്നു. സഫാരിയുടെ ഇലക്ട്രിക് വേരിയൻ്റ് ടാറ്റ മോട്ടോഴ്‌സ് പരീക്ഷിച്ചു തുടങ്ങി എന്നാണ് ഇത് നൽകുന്ന സൂചന.
സഫാരി ഇവയുടെ ഡിസൈൻ ഭാഷയെക്കുറിച്ച് പറയുമ്പോൾ, സഫാരി ഇവി സാധാരണ സഫാരിക്ക് സമാനമാണ്. എന്നിരുന്നാലും, സഫാരി ഇവിയുടെ പ്രൊഡക്ഷൻ വേരിയൻ്റിൽ ചില കാര്യമായ മാറ്റങ്ങളുണ്ടാകും. കാറിൻ്റെ എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്നതിന് ചക്രങ്ങൾക്ക് അടച്ച ഗ്രില്ലും എയ്‌റോ ക്യാപ്പും ലഭിക്കും.
ആക്ടീവ് . ഇവി പ്ലാറ്റ്ഫോം 300 കി.മീ. നിന്ന് 600 കി.മീ വരെ റേഞ്ചുള്ള ബാറ്ററി പായ്ക്കുകൾ പിന്തുണയ്ക്കുന്നു. സഫാരി പഞ്ചിനെക്കാൾ വളരെ വലുതാണ്. അതിനാൽ എസ്‌യുവിക്ക് 400 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് പ്രതീക്ഷിക്കാം. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പഞ്ച് ഇവിയ്‌ക്കൊപ്പം അതിൻ്റെ ആക്ടീവ് . ഇവി പ്ലാറ്റ്‌ഫോം അനാവരണം ചെയ്‌തു. ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ബ്രാൻഡിൻ്റെ ആദ്യ പ്ലാറ്റ്‌ഫോമാണിത്. സഫാരി ഇവി, ഹാരിയർ ഇവി എന്നിവയ്‌ക്കും കമ്പനി ഇതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആക്ടീവ് . ഇവി പ്ലാറ്റ്‌ഫോം 400-വോൾട്ട് പ്ലാറ്റ്‌ഫോമാണ്, അതേസമയം 800-വോൾട്ട് പ്ലാറ്റ്‌ഫോമാണ് അവിന്യയയ്‌ക്കായി ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഇതുകൂടാതെ, പ്ലാറ്റ്ഫോം ഒന്നിലധികം ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളെ പിന്തുണയ്ക്കുന്നു. അതിനെ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങൾ റിയർ-വീൽ ഡ്രൈവ്, ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് എന്നിവ ആകാം. ഗ്ലബോൽ എൻക്യാപ്, ഇന്ത്യ എൻക്യാപ് എന്നിവയിൽ നിന്നുള്ള ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്നതിനാണ് ആക്ടീവ് . ഇവി പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.