മായമല്ല.. മന്ത്രമല്ല; 350 കിമീ മൈലേജുമായി ടാറ്റയുടെ കുഞ്ഞൻ എസ്‍യുവി!

പഞ്ച് ഇലക്ട്രിക് കാർ പൂർണ്ണമായി ചാർജ് ചെയ്താൽ 350 കിലോമീറ്റർ ഓടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുതിയ റോട്ടറി ഡയലും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും ലഭിക്കും. അടുത്തിടെ ഇത് പരീക്ഷിക്കുന്നതിനിടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

Tata plans to launch Punch EV prn

ടാറ്റയുടെ മൈക്രോ എസ്‌യുവി കാറായ പഞ്ചിന്റെ ഇലക്ട്രിക്ക് പതിപ്പിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. പഞ്ച് ഇലക്ട്രിക് കാർ പൂർണ്ണമായി ചാർജ് ചെയ്താൽ 350 കിലോമീറ്റർ ഓടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ച് ഇവിക്ക് രണ്ട് ബാറ്ററി പായ്ക്കുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഇതിന് പുതിയ റോട്ടറി ഡയലും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും ലഭിക്കും. അടുത്തിടെ ഇത് പരീക്ഷിക്കുന്നതിനിടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീനും ഓട്ടോ എസിയും ടാറ്റ പഞ്ച് ഇവിക്ക് ലഭിക്കും.

നിലവിൽ, ഇലക്ട്രിക്ക് പഞ്ചിന്‍റെ ലോഞ്ച് തീയതിയും വിലയും സംബന്ധിച്ച് കമ്പനി ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. 2023 ഡിസംബറിന് മുമ്പ് ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ പ്രാരംഭ വില 12 ലക്ഷം രൂപ എക്‌സ്‌ഷോറൂം ആയി നിലനിർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 

വിപണിയിൽ ഇത് സിട്രോൺ eC3 യുമായി മത്സരിക്കും. ഐസിഇ പഞ്ചിന് സമാനമായ ഫ്രണ്ട് ഫാസിയ പഞ്ച് ഇവിക്ക് ലഭിക്കും. ഇതിന്റെ പിൻഭാഗത്ത് നെക്‌സോൺ ഇവി, ടിയാഗോ ഇവി എന്നിവയ്ക്ക് സമാനമായ ചാർജിംഗ് പോർട്ട് ലഭിക്കും. ഇതിന്റെ ഫ്രണ്ട് ഗ്രില്ലിൽ ചില വ്യത്യസ്‍ത ബാഡ്‍ജിംഗ് ലഭിക്കാൻ സാധ്യതയുണ്ട്.

നിലവിൽ വിപണിയിൽ ലഭ്യമായ ടാറ്റ പഞ്ചിന് 1199 സിസി എഞ്ചിനാണുള്ളത്. ടാറ്റ പഞ്ച് ഐസിഇ വേരിയന്റിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്.  ഈ പെട്രോൾ എഞ്ചിൻ 86.63 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കും. ഇതിന് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ലഭിക്കുന്നു. ലിറ്ററിന് 20.09 കിലോമീറ്റർ മൈലേജ് ആണ് പെട്രോള്‍ പതിപ്പിന് ടാറ്റ വാഗ്‍ദാനം ചെയ്യുന്നത്. 

ട്രാൻസ്‍മിഷൻ ഓപ്ഷനിൽ 5-സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുന്നു. എആര്‍എഐയുടെ കണക്കുകള്‍ അനുസരിച്ച്, ടാറ്റ പഞ്ചിന്റെ മൈലേജ് 20.09 kmpl (MT) വരെ ഉയരുന്നു. എസ്‌യുവിയുടെ പീക്ക് പവർ 87.8 പിഎസ് ആണ്. 115 എൻഎം ആണ് വാഹനം വാഗ്ദാനം ചെയ്യുന്ന പരമാവധി ടോർക്ക്.

Latest Videos
Follow Us:
Download App:
  • android
  • ios