21,000 രൂപയുണ്ടോ? പുത്തൻ നെക്സോണ്‍ ഇവി ബുക്ക് ചെയ്യാം

പുത്തൻ നെക്സോണ്‍ ഇവി ടോക്കൺ തുകയായ 21,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. നെക്‌സോൺ ഇവിയുടെ പുതിയ പതിപ്പ് അതിന്റെ ഡിസൈൻ, ഫീച്ചറുകൾ, പെർഫോമൻസ് എന്നിവയിൽ വമ്പിച്ച അപ്‌ഡേറ്റുകളോടെ അടുത്തിടെയാണ് എത്തിയത്. 

Tata Nexon EV facelift bookings open prn

നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗുകൾ ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി തുറന്നു. വാഹനം ടോക്കൺ തുകയായ 21,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. നെക്‌സോൺ ഇവിയുടെ പുതിയ പതിപ്പ് അതിന്റെ ഡിസൈൻ, ഫീച്ചറുകൾ, പെർഫോമൻസ് എന്നിവയിൽ വമ്പിച്ച അപ്‌ഡേറ്റുകളോടെ അടുത്തിടെയാണ് എത്തിയത്. സെപ്റ്റംബർ 14 ന് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപിക്കും. അതേ ദിവസം തന്നെ 2023 നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റും അവതരിപ്പിക്കും. പുത്തൻ നെക്സോണ്‍ ഇവി മഹീന്ദ്ര XUV400, എംജി ഇസെഡ്എസ് ഇവി  എന്നിവയുമായി മത്സരം തുടരും.

മിഡ്, ലോംഗ് റേഞ്ച് പതിപ്പുകൾ വാഗ്ദാനം ചെയ്യുന്ന രണ്ട് ട്രിമ്മുകളിൽ ആണ് പുതിയ നെക്സോണ്‍ ഇവി വരുന്നത്.  വാഹനം ഓൺലൈനായോ ഇന്ത്യയിലുടനീളമുള്ള ടാറ്റ മോട്ടോഴ്‌സ് ഡീലർമാർ വഴിയോ ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിംഗിനായി, ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ടാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. 

"പണി വരുന്നുണ്ട് അവറാച്ചാ.." യുവജനങ്ങളുടെ ഇത്തരം ഡ്രൈവിംഗ് അവസാനിപ്പിക്കാൻ മാസ്റ്റര്‍ പ്ലാനുമായി എംവിഡി!

ടാറ്റ മോട്ടോഴ്‌സ് പുതിയ നെക്‌സോൺ ഇവിയുടെ ട്രിം, വേരിയന്റ് പേരുകൾ മാറ്റി. മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് ബ്രോഡ് ട്രിമ്മുകളിൽ ഇത് ലഭ്യമാകും. ക്രിയേറ്റീവ്+ ഉൾപ്പെടെ അഞ്ച് വേരിയന്റുകൾ തിരഞ്ഞെടുക്കാം. നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് വേരിയന്റുകളിലുടനീളം ഡ്യുവൽ-ടോൺ ഓപ്ഷനുകൾ ഉൾപ്പെടെ ഏഴ് ബാഹ്യ നിറങ്ങളിൽ വാഗ്ദാനം ചെയ്യുന്നു. ഫിയർലെസ് പർപ്പിൾ, ക്രിയേറ്റീവ് ഓഷ്യൻ, ഡേടോണ ഗ്രേ തുടങ്ങിയ പുതിയ കളർ ഓപ്ഷനുകളുണ്ട്. ഡ്യുവൽ-ടോൺ ഓപ്ഷനുകളിൽ മേൽക്കൂരയുടെ നിറം വെള്ളയോ കറുപ്പോ ആയിരിക്കും.

പുതിയ നെക്‌സോൺ ഇവിയില്‍ ടാറ്റാ മോട്ടോഴ്‍സ് പുതിയ ജെൻ2 ഇലക്ട്രിക് മോട്ടോറാണ് നൽകുന്നത്. അത് മുമ്പത്തേതിനേക്കാൾ ശക്തമാണ്. ഇലക്ട്രിക് എസ്‌യുവിക്ക് ഇപ്പോൾ 142.6 ബിഎച്ച്പി പവറും 215 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ സാധിക്കും. 8.9 സെക്കൻഡിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും.  മണിക്കൂറിൽ 150 കിലോമീറ്റർ ആണ് പരമാവധി വേഗത. ഈ ഇലക്ട്രിക് എസ്‌യുവിയുടെ ഡ്രൈവ് ശ്രേണിയും വർദ്ധിച്ചു. റീചാർജ് ചെയ്യാതെ തന്നെ വാഹനത്തിന്‍റെ മിഡ് റേഞ്ച് വേരിയന്‍റ് ഒറ്റ ചാര്‍ജ്ജില്‍ 325 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ലോംഗ് റേഞ്ച് വേരിയൻറ് 465 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇത് മുമ്പത്തേതിനേക്കാൾ 12 കിലോമീറ്റർ കൂടുതലാണ്.

Latest Videos
Follow Us:
Download App:
  • android
  • ios