അഞ്ച് മില്യൺ ക്ലബിൽ; ആഘോഷമാക്കാൻ ടാറ്റ
അഞ്ച് ദശലക്ഷം ഉൽപ്പാദനമെന്ന നാഴികക്കല്ല് ആഘോഷിക്കുന്നതിനായി, ടാറ്റ മോട്ടോഴ്‍സ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമായി ഒരു ആഘോഷ പ്രചാരണം നടത്തും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് യാത്രാ വാഹനങ്ങളുടെ (പാസഞ്ചർ വെഹിക്കിൾ) ഉത്പാദനത്തിൽ അഞ്ച് മില്യൺ യൂണിറ്റുകളെന്ന നാഴികകല്ല് പിന്നിട്ടത് കഴിഞ്ഞ ദിവസമാണ്. ന്യൂ ഫോർ എവർ റേഞ്ച് കാറുകളും എസ്‍യുവികളും അടക്കമാണ് 50 ലക്ഷമെന്ന നേട്ടത്തിൽ ടാറ്റ മോട്ടോഴ്‍സ് എത്തിയത്.
അഞ്ച് ദശലക്ഷം ഉൽപ്പാദനം എന്ന നാഴികക്കല്ല് നേട്ടം ആഘോഷിക്കുന്നതിനായി, ടാറ്റ മോട്ടോഴ്‍സ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമായി ഒരു ആഘോഷ പ്രചാരണം നടത്തും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ക്യാംപെയിനിലൂടെയും, ടാറ്റ മോട്ടോഴ്‌സ് അതിൻറെ ഡീലർഷിപ്പുകളും സെയിൽസ് ഔട്ട്‌ലെറ്റുകളും ബ്രാൻഡഡ് വസ്‌ത്രങ്ങളും മറ്റ് ഡെക്ക് അപ്പുകളും ഒപ്പോടുകൂടിയ സ്‌മരണികയും ഉപയോഗിച്ച് നാഴികക്കല്ല് അടയാളപ്പെടുത്തും. കമ്പനിയുടെ ഉത്പാദന സ്ഥലങ്ങളിലും പ്രാദേശിക ഓഫീസുകളിലും ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കും എന്നും ടാറ്റ വ്യക്തമാക്കി.
ടാറ്റ മോട്ടോഴ്‌സ് 2004-ൽ ഒരുദശലക്ഷം ഉത്പാദനമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 2010-ൽ രണ്ടാമതും ദശലക്ഷം കടന്നു. 2015-ൽ മൂന്നു ദശലക്ഷത്തില്‍ എത്തി. 2020-ൽ അതിൻറെ നാല് ദശലക്ഷം കാറുകളും പുറത്തിറക്കി. ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തെ ബാധിച്ച കോവിഡ് -19, സെമികണ്ടക്ടർ ക്ഷാമം എന്നിവയ്ക്കിടയിലും മൂന്ന് വർഷത്തിനുള്ളിൽ നാല് ദശലക്ഷം കാറുകളിൽ നിന്ന് അഞ്ച് ദശലക്ഷത്തിലേക്ക് മുന്നേറാൻ ടാറ്റ മോട്ടോഴ്സിന് കഴിഞ്ഞു. 1998 മുതൽ, ടാറ്റ മോട്ടോഴ്‌സ് ചില ഐക്കണിക് ബ്രാൻഡുകൾ അവതരിപ്പിച്ചു. അവ കാലത്തിൻറെ വേലിയേറ്റത്തിൽ നിലകൊള്ളുകയും സാമ്പത്തിക ഉദാരവൽക്കരണാനന്തര കാലഘട്ടത്തിൽ മോട്ടോറിംഗ് ലാൻഡ്‌സ്‌കേപ്പ് രൂപപ്പെടുത്തുന്നതിൽ അവിഭാജ്യ പങ്ക് വഹിക്കുകയും ഇന്ത്യയിലുടനീളമുള്ള നിരവധി വീടുകളിൽ ഇപ്പോഴും ജനപ്രിയവുമാണ് എന്നും കമ്പനി പറയുന്നു.