21,000 രൂപ കയ്യിലുണ്ടോ? നേരെ ടാറ്റാ ഷോറൂമിലേക്ക് വിട്ടോ! 421 കിമി മൈലേജുള്ള കാ‍ർ റെഡിയായിട്ടുണ്ട്!

ടാറ്റ പഞ്ച് ഇവി സ്‍മാർട്ട്, സ്‍മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നിങ്ങനെ അഞ്ച് ട്രിം ലെവലുകളിൽ ലഭ്യമാണ്. കൂടാതെ 25kWh സ്റ്റാൻഡേർഡ് റേഞ്ച്, 35kWh ലോംഗ് റേഞ്ച് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളും ലഭിക്കുന്നു. 

Tata Motors started the delivery of Tata Punch EV

ടാറ്റാ മോട്ടോഴ്‌സ് അടുത്തിടെ രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പഞ്ച് ഇവി 10.99 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. കമ്പനി ഇപ്പോൾ ഇന്ത്യയിലുടനീളം ടാറ്റ പഞ്ച് ഇവിയുടെ ഡെലിവറി ആരംഭിച്ചു. ഈ ഇലക്ട്രിക് എസ്‌യുവി 21,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനിലോ ടാറ്റയുടെ അംഗീകൃത ഡീലർഷിപ്പിലോ ബുക്ക് ചെയ്യാം.

ടാറ്റ പഞ്ച് ഇവി സ്‍മാർട്ട്, സ്‍മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നിങ്ങനെ അഞ്ച് ട്രിം ലെവലുകളിൽ ലഭ്യമാണ്. കൂടാതെ 25kWh സ്റ്റാൻഡേർഡ് റേഞ്ച്, 35kWh ലോംഗ് റേഞ്ച് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളും ലഭിക്കുന്നു. ലോംഗ് റേഞ്ച് പതിപ്പിന് ഓപ്‌ഷണൽ 7.2kW എസി ഫാസ്റ്റ് ചാർജറും വാഗ്ദാനം ചെയ്യുന്നു. ഇതിന് 50,000 രൂപ അധികമായി ചിലവാകും. ഇതോടൊപ്പം, സൺറൂഫിന് ഉപഭോക്താക്കൾ 50,000 അധികമായി നൽകേണ്ടിവരും.

ജയ് ശ്രീറാം സ്‌പെഷ്യൽ ഹെൽമെറ്റുമായി സ്റ്റീൽബേർഡ്! ശിരസിന് 'ആത്മീയ സുരക്ഷ'യെന്ന് കമ്പനി!

ടാറ്റ പഞ്ച് ഇവി സ്റ്റാൻഡേർഡ് റേഞ്ച് (25kWh) അഞ്ച് വേരിയന്റുകളിൽ ലഭ്യമാണ്. 10.99 ലക്ഷം മുതൽ 13.29 ലക്ഷം രൂപ വരെയാണ് വില. ലോംഗ് റേഞ്ച് (35kWh) പതിപ്പ് അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു . 12.99 ലക്ഷം മുതൽ 14.49 ലക്ഷം രൂപ വരെയാണ് ഇവയുടെ എക്സ്-ഷോറൂം വില. 

രണ്ട് വേരിയന്റുകളിലും ഫ്രണ്ട് ആക്സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് നൽകിയിരിക്കുന്നത്. 25kWh ബാറ്ററി പാക്ക് ഉള്ള സ്റ്റാൻഡേർഡ് വേരിയന്റ് ഒറ്റ ചാർജിൽ 315 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇലക്ട്രിക് മോട്ടോറിന് 82 പിഎസ് പവറും 114 എൻഎം ടോർക്കും സൃഷ്‍ടിക്കാൻ സാധിക്കും. ലോംഗ് റേഞ്ച് പതിപ്പ് 122PS ഉം 190Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാർജിൽ 421 കിലോമീറ്റർ ദൂരപരിധി വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. 3.3kW വാൾ ബോക്സ് ചാർജറും 7.2kW ഫാസ്റ്റ് ചാർജറും (ഓപ്ഷണൽ) - രണ്ട് ചാർജിംഗ് ഓപ്ഷനുകളോടെയാണ് പഞ്ച് ഇവി വാഗ്ദാനം ചെയ്യുന്നത്.

56 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യുന്ന 50kW DC ഫാസ്റ്റ് ചാർജിംഗ് സിസ്റ്റവും ടാറ്റ പഞ്ച് ഇവി വാഗ്ദാനം ചെയ്യുന്നു. ഇ-എസ്‌യുവിയിൽ സിറ്റി, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകൾ വാഗ്‍ദാനം ചെയ്യുന്നു. ഇലക്ട്രിക് എസ്‌യുവി ആക്റ്റി-ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഹാരിയർ ഇവി, കർവ്വ് എന്നിവ ഉൾപ്പെടെ വലിയ ഇലക്ട്രിക് എസ്‌യുവികൾക്കും അടിവരയിടും.

ഫീച്ചറുകളുടെ കാര്യത്തിൽ, ഇലക്ട്രിക് എസ്‌യുവിക്ക് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 360-ഡിഗ്രി ക്യാമറ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ , ലെതറെറ്റ് സീറ്റുകൾ, ഒരു എയർ പ്യൂരിഫയർ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, മഴ സെൻസിംഗ് വൈപ്പറുകൾ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയവ ഉണ്ട്. 

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios