ടാറ്റ ലോറികളുടെയും ബസുകളുടെയും വിലയും കൂടും

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ യാത്രാ വാഹനങ്ങൾക്ക് അടുത്ത വർഷം ആദ്യ ദിവസം മുതൽ വില കൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉൽപ്പാദനവും പ്രവർത്തനച്ചെലവും വർധിച്ചതാണ് വില വർധനവിന് കാരണമെന്നു കമ്പനി പറയുന്നു. ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ് വിവിധ ഭാര, ലോഡിംഗ് വിഭാഗങ്ങളിലുള്ള ബസുകളും ട്രക്കുകളും ഉൾപ്പെടെയുള്ള മുഴുവൻ വാണിജ്യ വാഹന ശ്രേണിയുടെയും വിലവർദ്ധന പ്രഖ്യാപിച്ചു.

Tata Motors plans to hike prices of commercial vehicles

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മുഴുവൻ വാണിജ്യ വാഹന ശ്രേണിയുടെയും വില വർദ്ധന പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്നുമുതൽ വാണിജ്യ വാഹനങ്ങൾക്ക് മൂന്ന് ശതമാനം വരെ വില കൂടുമെന്ന് ആഭ്യന്തര വാഹന നിർമ്മാതാവ് പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം നികത്തുന്നതിനാണ് വില വർദ്ധന ആവശ്യമായി വന്നതെന്ന് കമ്പനി പറയുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ യാത്രാ വാഹനങ്ങൾക്ക് അടുത്ത വർഷം ആദ്യ ദിവസം മുതൽ വില കൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉൽപ്പാദനവും പ്രവർത്തനച്ചെലവും വർധിച്ചതാണ് വില വർധനവിന് കാരണമെന്നു കമ്പനി പറയുന്നു. ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ് വിവിധ ഭാര, ലോഡിംഗ് വിഭാഗങ്ങളിലുള്ള ബസുകളും ട്രക്കുകളും ഉൾപ്പെടെയുള്ള മുഴുവൻ വാണിജ്യ വാഹന ശ്രേണിയുടെയും വിലവർദ്ധന പ്രഖ്യാപിച്ചു.

ചെന്നൈയിലെ കാർ ഉടമകൾക്ക് സഹായവുമായി മാരുതി സുസുക്കി

വാഹനങ്ങളുടെ ഉൽപ്പാദനച്ചെലവ് വർധിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കേണ്ടി വന്നതെന്ന് ടാറ്റാ മോട്ടോഴ്സ് പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങൾക്ക് 2024 ജനുവരി ഒന്നുമുതൽ മൂന്ന് ശതമാനം വരെ വില കൂടും. 

വർഷാവസാനം ആയോതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വാഹന നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങൾക്ക് വില വർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹോണ്ട, ഔഡി തുടങ്ങിയ പാസഞ്ചർ വാഹന നിർമാതാക്കളും 2024 ജനുവരിയിൽ വാഹന വില വർധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios