ടാറ്റാ കർവ്വ് ഇവി ഉടനെത്തും

ഇലക്ട്രിക് മോഡൽ പുറത്തിറങ്ങി മൂന്നുനാല് മാസത്തിനുള്ളിൽ ഐസിഇ (പെട്രോൾ, ഡീസൽ) വകഭേദങ്ങൾ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്ന കർവ്വ് ഇവി 2024-25 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

Tata Curvv EV will launch soon

ടാറ്റ കർവ്വ് രാജ്യത്തെ തദ്ദേശീയ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള അടുത്ത വലിയ ഉൽപ്പന്ന ലോഞ്ചാകാൻ പോകുകയാണ്. ഈ കൂപ്പെ എസ്‌യുവി അടുത്തിടെ ദില്ലിയിൽ നടന്ന 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രീ-പ്രൊഡക്ഷൻ രൂപത്തിൽ പൊതുവിപണിയിൽ അരങ്ങേറ്റം കുറിച്ചു.

ഇലക്ട്രിക് മോഡൽ പുറത്തിറങ്ങി മൂന്നുനാല് മാസത്തിനുള്ളിൽ ഐസിഇ (പെട്രോൾ, ഡീസൽ) വകഭേദങ്ങൾ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്ന കർവ്വ് ഇവി 2024-25 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ടൈംലൈൻ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു, അതേസമയം കർവ്വ് പെട്രോൾ, ഡീസൽ പതിപ്പുകൾ 2024 ഉത്സവ സീസണിൽ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പവർട്രെയിനുകളുടെ കാര്യത്തിൽ, കഴിഞ്ഞ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ബ്രാൻഡിൻ്റെ ഏറ്റവും പുതിയ 1.2 എൽ ടർബോ പെട്രോൾ എഞ്ചിൻ ടാറ്റ കർവ്വ് അവതരിപ്പിക്കും. 125 പിഎസ് പവർ ഔട്ട്പുട്ടും 225 എൻഎം ടോർക്കും സൃഷ്‍ടിക്കുന്ന ഈ എഞ്ചിൻ മാനുവൽ (6-സ്പീഡ്), ഡിസിടി ഓട്ടോമാറ്റിക് (7-സ്പീഡ്) ട്രാൻസ്മിഷനുകളിൽ ലഭ്യമാകും. ഉയർന്ന പ്രഷർ ഡയറക്ട് ഇഞ്ചക്ഷൻ സാങ്കേതികവിദ്യയും നൂതന ജ്വലന സംവിധാനങ്ങളും ഉൾപ്പെടുന്ന ടാറ്റയുടെ പുതിയ പെട്രോൾ മോട്ടോർ തുടങ്ങിയവയും ലഭിക്കുന്നു.

എസ്‌യുവിയുടെ ഡീസൽ വേരിയന്‍റിന്‍റെ എഞ്ചിൻ നെക്‌സോണുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. 115 ബിഎച്ച്‌പിയും 260 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 എൽ ഓയിൽ ബർണർ ഫീച്ചർ ചെയ്യുന്നു. ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് മോഡലിനെ സംബന്ധിച്ചിടത്തോളം, പൂർണ്ണ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. എങ്കിലും നിർദ്ദിഷ്‍ട പവർട്രെയിൻ വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ചോർന്ന പേറ്റന്‍റ് വിവരങ്ങൾ സൂചിപ്പിക്കുന്നത്, സ്റ്റിയറിംഗിന് പിന്നിൽ നേരിട്ട് സ്ഥാപിച്ചിരിക്കുന്ന ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD) ഫീച്ചർ ചെയ്യുന്ന ടാറ്റയുടെ ആദ്യ മോഡലാണ് കർവ്വ് എന്നാണ്. കൂടാതെ, അതിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സാങ്കേതികവിദ്യ സംയോജിപ്പിക്കും. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളും നൽകുന്നു. 360-ഡിഗ്രി ക്യാമറ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ ഡിസൈൻ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും എസ്‌യുവിയുടെ വിപുലമായ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടും.
 

Latest Videos
Follow Us:
Download App:
  • android
  • ios