പുത്തൻ അള്‍ട്രോസിന് ഇത്രയും മൈലേജ് ഉണ്ടെന്ന് ടാറ്റ; പക്ഷേ എന്നിട്ടും കുലുങ്ങാതെ മാരുതി, കാരണം ഇതാണ്!

കമ്പനി പറയുന്നതനുസരിച്ച്, ടാറ്റ അള്‍ട്രോസ് സിഎൻജി പതിപ്പിന് 26.2km/kg (ARAI) വാഗ്ദാനം ചെയ്യുന്നു. എതിരാളികളായ മാരുതി സുസുക്കി ബലേനോ സിഎൻജി, ടൊയോട്ട ഗ്ലാൻസ സിഎൻജി എന്നിവയ്ക്ക് സമാനമായ 77hp വാഗ്ദാനം ചെയ്യുന്നു. എന്നാൽ അവരുടെ സിഎൻജി മോഡുകളിൽ 98.5Nm മാത്രമേ നൽകുന്നുള്ളൂ. കൂടാതെ 30.61km/kg എന്ന ഉയർന്ന ഇന്ധനക്ഷമതയും അവകാശപ്പെടുന്നു.

Tata Altroz CNG fuel efficiency figures revealed prn

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പിന്റെ ഇന്ധനക്ഷമത കണക്കുകൾ വെളിപ്പെടുത്തി. ടാറ്റ മോട്ടോഴ്‌സ് മെയ് മാസത്തിലാണ് അള്‍ട്രോസ് പ്രിമീയം ഹാച്ച് ബാക്കിന്‍റെ സിഎൻജി പതിപ്പിനെ പുറത്തിറക്കിയത്. ​​ടാറ്റ അള്‍ട്രോസ് ​​iCNG യുടെ എക്സ് ഷോറൂം വില 7.55 ലക്ഷം മുതൽ 10.55 ലക്ഷം രൂപ വരെയാണ്. 

77 എച്ച്‌പിയും 103 എൻമിൻ സിഎൻജി മോഡും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ എഞ്ചിനിലാണ് ആൾട്രോസ് സിഎൻജി വാഗ്ദാനം ചെയ്യുന്നത്. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതേ എഞ്ചിൻ പെട്രോൾ മോഡിൽ 88 എച്ച്പിയും 115 എൻഎം ടോർക്കും നൽകുന്നു.

കമ്പനി പറയുന്നതനുസരിച്ച്, ടാറ്റ അള്‍ട്രോസ് സിഎൻജി പതിപ്പിന് 26.2km/kg (ARAI) വാഗ്ദാനം ചെയ്യുന്നു. എതിരാളികളായ മാരുതി സുസുക്കി ബലേനോ സിഎൻജി, ടൊയോട്ട ഗ്ലാൻസ സിഎൻജി എന്നിവയ്ക്ക് സമാനമായ 77hp വാഗ്ദാനം ചെയ്യുന്നു. എന്നാൽ അവരുടെ സിഎൻജി മോഡുകളിൽ 98.5Nm മാത്രമേ നൽകുന്നുള്ളൂ. കൂടാതെ 30.61km/kg എന്ന ഉയർന്ന ഇന്ധനക്ഷമതയും അവകാശപ്പെടുന്നു.

ടാറ്റയുടെ പണിപ്പുരയില്‍ ഇനി 'ജീപ്പും' പിറക്കും, നടുക്കം വിട്ടുമാറാതെ മഹീന്ദ്രയും ഥാറും!

അള്‍ട്രോസ് സിഎൻജി ഉപയോക്താക്കൾക്ക് ആറ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു. വേരിയന്റുകളിൽ XE, XM+, XM+ (S), XZ, XZ+ (S), XZ+ O (S) എന്നിവ ഉൾപ്പെടുന്നു. സൺറൂഫാണ് കാറിന്‍റെ ആകർഷകമായ സവിശേഷതകളിലൊന്ന്. എന്നിരുന്നാലും, സൺറൂഫ് XM+ (S), XZ+ (S), XZ+ O (S) വേരിയന്റുകളിൽ ലഭ്യമാണ്. സൺറൂഫ് നൽകുന്ന ആദ്യത്തെ സിഎൻജി ഹാച്ച്ബാക്കാണ് ആൾട്രോസ്.

സിഎൻജി ടാങ്കുകൾക്കായി ടാറ്റ മോട്ടോഴ്‌സിന്റെ പേറ്റന്റുള്ള ഡ്യുവൽ സിലിണ്ടർ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ബൂട്ട് ഫ്ലോറിനു താഴെയുള്ള ഡ്യുവൽ സിലിണ്ടർ 30 ലിറ്റർ ടാങ്കുകളാണ് ആൾട്രോസ് സിഎൻജിക്ക് ലഭിക്കുന്നത്. അള്‍ട്രോസ് സിഎൻജിക്ക് അതിന്റെ സിഎൻജി സഹോദരങ്ങളെ അപേക്ഷിച്ച് മികച്ച ബൂട്ട് സ്പേസ് ലഭിക്കുന്നു. 200 ലിറ്റർ ബൂട്ട് സ്പേസാണ് വാഹനത്തിന് ലഭിക്കുന്നത്. ഐസിഇ വേരിയന്റിന് 345 ലിറ്റർ വാഗ്‌ദാനം ചെയ്യുന്നു.

ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വോയ്‌സ് ആക്ടിവേറ്റഡ് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻ എസി വെന്റുകൾ, ലെതറെറ്റ് സീറ്റുകളും മധ്യ ആംറെസ്റ്റും  തുടങ്ങിയവയാണ് അള്‍ട്രോസ് സിഎൻജിയുടെ മറ്റ് സവിശേഷതകൾ. 16 ഇഞ്ച് അലോയ് വീലുകളിലാണ് ഇത് ഓടുന്നത്.

youtubevideo

 


 

Latest Videos
Follow Us:
Download App:
  • android
  • ios