നാണംകെടുത്തി ക്രാഷ് ടെസ്റ്റിലെ വട്ടപ്പൂജ്യം, കാറുകൾക്ക് സുരക്ഷ കൂട്ടാൻ ഈ കമ്പനി!
അടുത്തിടെ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ സിട്രോൺ eC3 ന് സീറോ-സ്റ്റാർ റേറ്റിംഗ് ലഭിച്ചതിന് ശേഷമാണ് സ്റ്റെല്ലാൻ്റിസ് ഈ പ്രഖ്യാപനം നടത്തിയത് എന്നതാണ് ശ്രദ്ധേയം. 2024 ൻ്റെ അവസാന പകുതിയിൽ സ്റ്റെല്ലാന്‍റിസ് തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഈ സുരക്ഷാ മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
ലോകമെമ്പാടുമുള്ള ഒന്നിലധികം കാർ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള ആഗോള വാഹന നിർമ്മാതാക്കളാണ് സ്റ്റെല്ലാൻ്റിസ് ഗ്രൂപ്പ്. ഇന്ത്യയിൽ, സ്റ്റെല്ലാൻ്റിസ് ഫ്രഞ്ചു കമ്പനിയായ സിട്രോൺ ബ്രാൻഡിലെ കാറുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഇപ്പോൾ സിട്രോൺ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ചെയ്യാനും ഇന്ത്യയിലെ തങ്ങളുടെ ഉൽപ്പന്ന ശ്രേണിയിലുടനീളം കൂടുതൽ സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്താനുമുള്ള പദ്ധതികൾ സ്റ്റെല്ലാൻ്റിസ് വെളിപ്പെടുത്തി. അടുത്തിടെ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ സിട്രോൺ eC3 ന് സീറോ-സ്റ്റാർ റേറ്റിംഗ് ലഭിച്ചതിന് ശേഷമാണ് സ്റ്റെല്ലാൻ്റിസ് ഈ പ്രഖ്യാപനം നടത്തിയത് എന്നതാണ് ശ്രദ്ധേയം. 2024 ൻ്റെ അവസാന പകുതിയിൽ സ്റ്റെല്ലാന്‍റിസ് തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഈ സുരക്ഷാ മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
ആറ് എയർബാഗുകൾ ഉൾപ്പെടുത്തുന്നതോടെ രാജ്യത്തുടനീളം വിൽക്കുന്ന ഇവരുടെ വാഹനങ്ങളുടെ വിലയിൽ നേരിയ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ആറ് എയർബാഗുകൾ ഉൾപ്പെടുത്തുന്നതിന് പുറമേ, സിട്രോൺ അവരുടെ എല്ലാ കാറുകളിലും ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകളും പിൻ സീറ്റ് ബെൽറ്റ് റിമൈൻഡറുകളും സജ്ജീകരിക്കും. നിലവിൽ, കമ്പനിയുടെ ലൈനപ്പിൽ C3, eC3, C3 എയർക്രോസ്, C5 എയർക്രോസ് എന്നിങ്ങനെ നാല് മോഡലുകൾ ഉൾപ്പെടുന്നു.
അതേസമയം ഗ്ലോബൽ എൻസിഎപി പുതിയ സിട്രോൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്ക് ക്രാഷ് ടെസ്റ്റ് ചെയ്‍തതിൻ്റെ ഫലങ്ങൾ ഫ്രഞ്ച് ബ്രാൻഡിനെ മാത്രമല്ല ഫാൻസിനെ വളരെ ഞെട്ടിക്കുന്നതാണ്. മെയ്‍ഡ്-ഇൻ-ഇന്ത്യ ഇലക്ട്രിക് ഹാച്ച്ബാക്കിന് മുതിർന്നവരുടെ സംരക്ഷണത്തിൽ മോശം പൂജ്യം സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് ഒരു സ്റ്റാർ റേറ്റിംഗും ലഭിച്ചു. ഗ്ലോബൽ എൻസിഎപിയുടെ സേഫർ കാറുകൾ ഫോർ ഇന്ത്യ കാമ്പെയ്‌നിന് കീഴിലാണ് ഹാച്ച്ബാക്ക് പരീക്ഷിച്ചത്.
പരീക്ഷിച്ച സിട്രോൺ eC3-ൽ ഇരട്ട-ഫ്രണ്ട് എയർബാഗുകൾ, ബെൽറ്റ് ലോഡ് ലിമിറ്റർ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ മുൻവശത്തുള്ള യാത്രക്കാർക്ക് മാത്രമായി സജ്ജീകരിച്ചിരിക്കുന്നു. ഇഎസ്‍സി, സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകൾ, സൈഡ് എയർബാഗുകൾ, ഐസോഫിക്സ് ആങ്കറേജുകൾ, പിൻ സീറ്റുകൾക്കുള്ള സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിങ്ങനെയുള്ള നിരവധി പ്രധാന സുരക്ഷാ ഫീച്ചറുകൾ ഇത് നഷ്‌ടപ്പെടുത്തുന്നു.
മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ, eC3 ആകെ 34-ൽ 20.86 പോയിൻ്റുകൾ നേടി. മുൻവശത്തെ ഇംപാക്ടിൽ, ഡ്രൈവറുടെയും സഹയാത്രികൻ്റെയും തലയ്ക്കും കഴുത്തിനും ഹാച്ച്ബാക്ക് നല്ല സംരക്ഷണം നൽകുന്നു. എന്നിരുന്നാലും, നെഞ്ചിൻ്റെ സംരക്ഷണം യഥാക്രമം ഡ്രൈവർക്കും യാത്രക്കാർക്കും ദുർബലവും മോശവുമാണ്. ഡ്രൈവറുടെ കാൽമുട്ടിൻ്റെ സംരക്ഷണം വളരെ കുറവാണെന്നും ഡാഷ്‌ബോർഡിന് പിന്നിലെ ഘടനകൾ കാരണം ഇത് കൂടുതൽ ദോഷകരമായി മാറുമെന്നും ടെസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.